കുട്ടികളെ കേന്ദ്രീകരിച്ച് ഓൺലൈൻ തട്ടിപ്പുകളും ലഹരി വാണിഭവും
എസ് കെ കവർ സ്റ്റോറി
തൃശ്ശൂർ: ഓൺ ലൈൻ പഠനം സാർവത്രികമായതോടെ ഇറർനെറ്റ് സംവിധാനങ്ങളുള്ള മൊബെയ്ൽ ഫോണുകൾ ഉപയോഗിക്കുന്നത് കൂടുതൽ സമയവും കുട്ടികളായി മാറിയിരിക്കയാണ്. കുട്ടികളെ കെണിയിൽ കുടുക്കാൻ പദ്ധതിയൊരുക്കി നിരവധി ചതിക്കുഴികൾ ഒരു ങ്ങിയിട്ടുണ്ട്. പഞ്ചാബിലെ ഒരു കുട്ടി ഓൺലൈനിലൂടെ പബ്ജികളിക്കാൻ വേണ്ടി ചെലവാക്കായത് 16 ലക്ഷം രൂപയാണ്.ഇത് എടുത്തത് രക്ഷിതാക്കളുടെ ഫോണിലെ ബാങ്ക് എക്കൗണ്ട് നമ്പറും പാസ് വേഡും കൈക്കലാക്കിയാണ് ഇത്ര വലിയ തുക കുട്ടി പിൻവലിച്ചത്.രക്ഷിതാവിൻ്റെ ചികിത്സാചെലവിന് സ്വരുക്കൂട്ടി വെച്ച തുകയാണ് നഷ്ടപ്പെട്ടത്.
പാലക്കാട് മണ്ണാർക്കാട് കേന്ദ്രീകരിച്ച് സെക്സ് റാക്കറ്റ് പ്രവർത്തിക്കുന്നതായി വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. കൗമാര പ്രായക്കാരായ കുട്ടികളെ ലക്ഷ്യമിട്ട് പ്രവർത്തിക്കുകയാണിവർ, കഞ്ചാവ് പോലുള്ള ലഹരി വസ്തുക്കൾ കുട്ടികൾക്ക് എത്തിച്ച് നല്കുന്ന സംഘങ്ങൾ തൃശ്ശൂരിലും പരിസരങ്ങളിലും സജിവമായിരിക്കയാണ്. വിലങ്ങൻകുന്ന് കേന്ദ്രീകരിച്ച് ഇടപാടുകൾ നടക്കുന്നുണ്ടെന്ന് സൂചനയുണ്ട്. രക്ഷിതാക്കൾ ജാഗ്രത പാലിക്കേണ്ട സമയം അതിക്രമിച്ചിരിക്കയാണ്.
കുട്ടികൾ അടച്ചിട്ട മുറിയിൽ ഫോണുമായി ഇരിക്കുകയാണെങ്കിൽ ഇടക്കിടക്ക് അവർ എന്തു ചെയ്യുകയാണെന്ന് നിരീക്ഷിക്കാൻ രക്ഷിതാക്കൾ തയ്യാറാവണം.നിരവധി തട്ടിപ്പുകൾ നമ്മുടെ കുട്ടികൾക്ക് ചുറ്റും കഴുകൻ കണ്ണുകളുമായി ചുറ്റിത്തിരിയുന്നുണ്ടെന്ന വസ്തുത മനസ്സിലാക്കിയിരിക്കണമെന്ന് സംസ്ഥാനത്തെ ഒരു രഹസ്വാന്വേഷണ പോലിപ്പുദ്യോഗസ്ഥൻ കവർ സ്റ്റോറിയോട് പറഞ്ഞു.
Comments (0)