2022-ലെ ഭൂമിക്കാരന്‍ കവിതാ പുരസ്‌കാരം സാബു.കെ.വി.എസ് കവി കുരീപ്പുഴ ശ്രീകുമാറില്‍ നിന്നും സ്വീകരിച്ചു
വേളമാനൂര്‍ : പ്രൊഫസര്‍ പി.മീരാക്കുട്ടി സ്മാരക ഭൂമിക്കാരന്‍ സാഹിത്യ പുരസ്‌കാരം അഡ്വ.രാജഗോപാല്‍ വാകത്താനത്തിനും 2022-ലെ ഭൂമിക്കാരന്‍ കവിതാപുരസ്‌കാരം സാബു കെ.വി.എസിനും ആനന്ദാശ്രമത്തില്‍ നടന്ന പരസ്പരാനന്ദബന്ധുത്വജീവിത കൂട്ടായ്മയില്‍ വച്ച് നവോത്ഥാന കവി കുരീപ്പുഴ ശ്രീകുമാര്‍ സമ്മാനിച്ചു. തിരുവനന്തപുരത്ത് കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണറും മീരാക്കുട്ടിയുടെ മകനുമായ ഷൈറജ് മരോട്ടിക്കല്‍ ഐആര്‍എസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ മീരാക്കുട്ടി പുതിയ എഴുത്തുകാരെ കൈപിടിച്ചുയര്‍ത്തുവാന്‍ കാണിച്ച താല്പര്യം ദീര്‍ഘമായി വിശദീകരിച്ച് അനുസ്മരണം നടത്തി. ഭൂമിക്കാരന്റെ കവിതാദരവ് കാലടി സിയസീനത്തിനും ആര്‍.എം.ഷിബുവിനും ആശാന്റഴികം പ്രസന്നനും മാമ്പള്ളി ജി.ആര്‍.രഘുനാഥിനും കുരീപ്പുഴ ശ്രീകുമാര്‍ സമ്മാനിച്ചു. മീരാക്കുട്ടിയുടെ മകള്‍ ഡോ.റജുല.എഫും മീരാക്കുട്ടിയുടെ മതനിരപേക്ഷ ജീവിതം അനുസരിച്ചു. അഡ്വ.രാജഗോപാല്‍ വാകത്താനം തന്റെ അരനൂറ്റാണ്ട് നീണ്ട മതനിരപേക്ഷ എഴുത്തു ജീവിതത്തിന്റെ പ്രശസ്തി വിശദമാക്കി പ്രഭാഷണം നടത്തി. ജോംജി, ബിന്ദു കമലം, ലത എസ്, സന്തോഷ് പാറയികാവ്, വി.കെ.ലാല്‍കുമാര്‍ നെടുങ്ങോലം, ശ്രീകല ഭൂമിക്കാരന്‍ തുടങ്ങിയവര്‍ കവിതകളവതരിപ്പിച്ചു. ഈശ്വരപ്രാര്‍ത്ഥന, സ്വാഗതം,നന്ദി തുടങ്ങിയ ഔപചാരികതകളൊന്നുമില്ലാതെ നടത്തിയ കൂട്ടായ്മയില്‍ ഭൂമിക്കാരന്റെ മാര്‍ഗദീപങ്ങളായിരുന്ന പി.മിരാക്കുട്ടി സാറിനേയും അഡ്വ.ആശപ്രകാശനേയും ജേപ്പി അനുസരിച്ച് സംസാരിച്ചു.
Comments (0)