കോവിഡ് കാലത്ത് പ്രിയമേറുന്ന ജോണിയേട്ടന്റെ യോഗ
എസ്.കെ, കവര്‍സ്റ്റോറി
വിലങ്ങൻ: പ്രഭാത വിലങ്ങൻ കാഴ്ചകളിൽ ജോണിയേട്ടന്റെ യോഗാ ക്ലാസ്സ് അവിസ്മരണീയമാണ്. യോഗേന ചിത്തസ്വപദം ശരീരം എന്ന ആപ്തവാക്യം ജീവിതത്തിൽ പകർത്തുകയാണ് ജോണിയേട്ടനും സംഘവും, കോവിഡ്
പ്രോട്ടോക്കോൾ പാലിച്ച് സാമൂഹ്യ അകലത്തിൽ നിന്നു കൊണ്ടാണ് യോഗ പരിശീലിക്കുന്നത്. ഏറെ പ്രശസ്തി നേടിയ വയനാട്ടിലെ ഡോ. പ്രസാദിന്റെ യോഗ ചിട്ടകളും പിന്നെ ജോണിയേട്ടൻ പലരിൽ നിന്നും സാംശീകരിച്ച ഒട്ടേറെ യോഗ പൊടിക്കൈകളും ജോണിയേട്ടൻ പരീക്ഷിക്കുകയാണ്.
ഏറെ രസകരമായ ചിരി വ്യായാമവും നാടൻ പാട്ടിനൊത്ത് താളത്തിൽ നൃത്തംചവിട്ടലും കൗതുകകരമായ കാഴ്ചയാണ്. ഒരിക്കൽ അമല നേഴ്‌സിംഗ് കോളജിൽ പരീശീലനത്തിനെത്തിയ രണ്ട് യുവതികൾ വിലങ്ങൻകുന്ന് കാണാൻ പ്രഭാതത്തിൽ പോയതും, കുന്നിൻ മുകളിലെ പൊട്ടിച്ചിരികേട്ട് ഭയവിഹ്വലരായി തിരിച്ച് ഓടിപ്പോയതും രസകരമായ കഥകളാണ്. പ്രാണായാമം, അറിയാതെ പരിശീലിപ്പിക്കുന്ന മായിക വിദ്യ ജോണിയേട്ടനുണ്ട്. ഹൃദയാരോഗ്യം, ശ്വാസകോശം, ആമാശയം പാൻക്രിയാസ്, വയർ വെരിക്കോസ്, കഴുത്ത് പ്രശ്‌നം,ഗ്ലൂക്കോമ ,സന്ധി വേദന തുടങ്ങി നിരവധി ആരോഗ്യ പ്രശ്‌നങ്ങൾക്ക് ജോണിയേട്ടന്റ യോഗ പരിഹാരമാകുന്നുവെന്ന് നിത്യേന ശീലിക്കുന്നവർ സാക്ഷ്യപ്പെടുത്തുന്നു.
ദക്ഷിണയോ, ഫീസോ ഒന്നും വാങ്ങാതെ യോഗ പഠിപ്പിക്കാൻ സദാ സന്നദ്ധനാണ് ഈ കർമ്മയോഗി. സ്റ്റേയ്റ്റ് ബാങ്ക്
മാനേജറായി വിരമിച്ച ജോണിയേട്ടന് യോഗ ജിവാമൃതം തന്നെയാണ്. വിലങ്ങൻ ട്രക്കേഴ്‌സ് ക്ലബ്ബിന്റെ മുതിർന്ന അംഗം എന്ന നിലയിലും പരിസ്ഥിതി പ്രവർത്തകൻ എന്ന നിലയിലും തന്റെ പ്രവർത്തനങ്ങൾക്ക് സൂര്യശോഭ നല്കുന്നത് യോഗജീവിതചര്യയാക്കിയതുകൊണ്ടാണെന്ന് ജോണിയേട്ടൻ പറയുന്നു
Comments (0)