സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നിയമനത്തില്‍ ക്രമക്കേടന്ന് പരാതി

സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നിയമനത്തില്‍ ക്രമക്കേടന്ന് പരാതി

നിയമന വിവാദത്തില്‍പെട്ട്‌ സ്‌പോര്‍ട്‌സ് കൗണ്‍സില്‍. പ്രോജക്‌ട് അസിസ്റ്റന്റ് തസ്തികയിലെ നിയമനത്തില്‍ ക്രമക്കേട് നടന്നെന്ന് വിജിലന്‍സിന് പരാതി ലഭിച്ചു. വിജ്ഞാപനത്തില്‍ പറഞ്ഞ ഇന്റര്‍വ്യൂ തിയതിക്ക് മുന്‍പ് നിയമനം നടന്നുവെന്ന് രേഖകള്‍ തെളിയിക്കുന്നുവെന്നാണ് പരാതി.

സംസ്ഥാനത്ത് നിയമന വിവാദങ്ങള്‍ ഉയരുന്നതിനിടെയാണ് വീണ്ടും പരാതി ഉയര്‍ന്നിരിക്കുന്നത്. സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ഓപ്പറേഷന്‍ ഒളിമ്ബ്യ പദ്ധതിക്കായി പ്രോജക്‌ട് അസിസ്റ്റന്റിനെ നിയമനിച്ചിരുന്നു. 2018 ലാണ് ഈ നിയമനം നടന്നത്. വിജ്ഞാപനത്തില്‍ പറഞ്ഞ ഇന്റര്‍വ്യൂ ഡേറ്റിന് മുന്‍പ് നിയമനം നടത്തിയെന്നാണ് പരാതി.

മൂന്നു മാസത്തേക്ക് താല്‍ക്കാലികനിയമമായിരുന്നത് . എന്നാല്‍ 33 മാസമായിട്ടും ഈ നിയമനം തുടരുകയാണെന്നും പരാതിയില്‍ പറയുന്നു. ഇത്തരത്തില്‍ ഓപ്പറേഷന്‍ ഒളിമ്ബ്യ പദ്ധതിയുടെ ഭാഗമായി നടത്തിയ നിയമനങ്ങളെല്ലാം പരിശോധിക്കണമെന്നാണ് പരാതി.