കലാകാരന്മാരേയും, കലകളേയും ചേർത്ത് പിടിച്ച്, "നന്മ' "
കലയേ ജീവവായു പോലെ ചേർത്ത് പിടിക്കുന്ന കലാകാരന്മാരേയും അവരുടെ കുടുംബങ്ങളെയും ചേർത്ത് പിടിച്ച് കൊണ്ട് "കലാരംഗത്തുള്ളവരുടെ കൂട്ടായ്മയായ "നന്മ " യുടെ സാമൂഹ്യ സേവന സംഘടനാ പ്രവർത്തനങ്ങൾ കലാകേരളത്തിന് അഭിമാനമാകുന്നു,
കേരളത്തിൽ മാത്രമല്ല മലയാളികൾ ഉൾപ്പെടുന്ന കലാ കൂട്ടായ്മകൾ ദേശവ്യാപകമായി രാജ്യാന്തരമായി തന്നെ നടത്തുന്ന പ്രവർത്തനങ്ങൾ ശ്രദ്ദേയമായിക്കഴിഞ്ഞു.കോവിഡ് കാലഘട്ടങ്ങളിൽ കളരി തട്ടുകളിൽ നിന്നും കലാസ്വാദകരിൽ നിന്നും അകന്ന് നിൽക്കേണ്ടി വരികയും അരവയർ പട്ടിണിയോട് പടപൊരുതേണ്ടി വന്ന കലാ സമൂഹത്തെ ഒരു പരിധി വരെ കരുതലായി ചേർത്ത് നിർത്താൻ ഈ കൂട്ടായ്മക്ക് കഴിഞ്ഞിരുന്നു അവരുടെ ന്യായമായ അവകാശങ്ങൾ സംരക്ഷിക്കാനും, ചൂഷകരിൽ നിന്ന് അകന്ന് മാറി കലയെയും കലാകാരനെയും നില നിർത്താനും ഈ സംഘടനക്ക് സാധ്യമായ എല്ലാം ചെയ്യാൻ സാധിക്കുന്നുണ്ട് മലയാളിയും കലാ കൂട്ടായ്മയും എവിടെയുണ്ടൊ അവിടെയെല്ലാം നന്മയുടെ സാന്നിദ്ധ്യമുണ്ടെന്നുള്ളത് ഈ സംഘടനയുടെ ലക്ഷ്യം സാധൂകരിക്കപ്പെടുന്നു.,
ചരിത്രപരമായി മാറാൻ പോകുന്ന ഒരു ത്രിദിന സമ്മേളനം, കലയുടെ തുടിപ്പിൽ സ്വരമുണർത്തുന്ന മലപ്പുറത്ത് ഓഗസ്റ്റ് 29, 30, 31 തീയതികളിൽ നടക്കാൻ പോകുന്നതിൻ്റെ മുന്നോടിയായി സംസ്ഥാന വ്യാപകമായി എല്ലാ ജില്ലകളിലും ' താലൂക്കുകളിലും സെമിനാറുകളും സമ്മേളനങ്ങളും നടന്നുകൊണ്ടിരിക്കുന്നതിൻ്റെ ഭാഗമായി അങ്കമാലിയിലും ജുലൈ 22, 23, 24, തിയതികളിൽ നന്മയുടെ സമ്മേളനം നടക്കുകയുണ്ടായി സംസ്ഥാന പ്രസിഡൻ്റ് ശ്രീസേവ്യർ പുൽപ്പാട് 'ഉത്ഘാടനം ചെയ്ത സമ്മേളനത്തൊടൊപ്പം പ്രതിനിധി സമ്മേളനവും നടന്നിരുന്നു.
ജില്ലാ പ്രസിഡൻ്റ് ജോളി പൈക്കാട്ട്,,, - ജില്ലാ സിക്രട്ടറി NNR കുമാർ, ബിജു മാണിക്യ മംഗലം സംസ്ഥാന ട്രഷർ മനോമോഹൻ, സർഗവനിത സംസ്ഥാന പ്രസിഡൻ്റ് ശ്രീമതി രമാദേവി എന്നിവർ സംസാരിച്ച യോഗത്തിൽ,സ്വാഗത സംഘം ജനറൽ കൺവീനർ ശ്രീ, വി.വി.സന്തോഷ്, സ്വാഗതവും ആശംസിച്ചു.
Comments (0)