കൊച്ചി 'സൈക്കിള്‍' മെട്രോ !
കൊച്ചി: കൊച്ചി മെട്രോയുടെ സൈക്കിള്‍ സ്നേഹം ആദ്യഘട്ടം മുതലേ നമുക്കറിയാം. ഒടുവില്‍ സൈക്കിളുമായി മെട്രേയില്‍ യാത്ര ചെയ്യാനും അധികൃതര്‍ അവസരമൊരുക്കി. ഇവിടം കൊണ്ട് തീരുന്നില്ല. സൈക്കിള്‍ യാത്ര ജനകീയമാക്കാന്‍ കൂടുതല്‍ സൈക്കിള്‍ സൗഹൃദമാക്കാന്‍ ഒരുങ്ങുകയാണ് കൊച്ചി മെട്രോ. സൈക്കിള്‍ ഷെയറിംഗ് പദ്ധതി വിപുലീകരിക്കുകയും ചെയ്യുന്നുണ്ട്. ഇതിന്റെ ഭാഗമായി പങ്കിട്ട് ഉപയോഗിക്കാന്‍ ആയിരം പുതിയ സൈക്കിളുകളുകളാണ് എത്തിക്കുക. മെട്രോ സ്‌റ്റേഷനുകളില്‍ പാര്‍ക്കിംഗ്, ലോക്കിംഗ് സംവിധാനം എന്നിവ ഉപയോഗിച്ച് സൈക്കിള്‍ സ്റ്റാന്‍ഡുകള്‍ സ്ഥാപിച്ചുകഴിഞ്ഞു. മെട്രോ യാത്രക്കാര്‍ക്ക് സൈക്കിളുകള്‍ സുരക്ഷിതമായി പാര്‍ക്ക് ചെയ്യാം. കെ.എം.ആര്‍.എലും കൊച്ചിന്‍ സ്മാര്‍ട്ട്‌സിറ്റി മിഷന്‍ ലിമിറ്റഡുമാണ് ഇതിനെല്ലാം ചുക്കാന്‍ പിടിക്കുന്നത്.
ചെലവ് കണക്കിലെടുത്ത് സേവനദാതാക്കള്‍ക്ക് സാമ്ബത്തിക സഹായം നല്‍കുക, പദ്ധതി ലാഭകരമാക്കുന്നതിന് അടിസ്ഥാന സൗകര്യങ്ങളും ഡോക്കിംഗ് സ്‌റ്റേഷനുകളും സുഗമമാക്കുക, യാത്രക്കാര്‍ക്ക് മിതമായ നിരക്കില്‍ സൈക്കിള്‍ ലഭ്യമാക്കുക തുടങ്ങിയവയാണ് പദ്ധതിയുടെ ലക്ഷ്യം. കൊവിഡ് കാലത്ത് നഗരത്തില്‍ സൈക്കിള്‍ ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധനയുണ്ടായിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി ബസ് സ്റ്റാന്‍ഡ്, ബോട്ട് ജെട്ടി, ഓഫീസ് സമുച്ചയങ്ങള്‍, സ്ഥാപനങ്ങള്‍, സ്‌കൂളുകള്‍, കോളേജുകള്‍, ടൂറിസ്റ്റ് കേന്ദ്രങ്ങള്‍, പാര്‍ക്കുകള്‍, റെസിഡന്‍ഷ്യല്‍ കോംപ്ലക്‌സുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ സൈക്കിള്‍ ഡോക്കിംഗ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കും.
Comments (0)