'പശു ശാസ്ത്ര 'പരീക്ഷയുമായി രാഷ്ട്രീയ കാമധേനു ആയോഗ്

'പശു ശാസ്ത്ര 'പരീക്ഷയുമായി രാഷ്ട്രീയ കാമധേനു ആയോഗ്


ന്യൂഡൽഹി: പശു ശാസ്ത്രത്തിൽ ഓൺലൈൻ പരീക്ഷ നടത്താൻ കേന്ദ്ര സർക്കാർ സംവിധാനമായ രാഷ്ട്രീയ കാമധേനു ആയോഗ്(ആർ.കെ.എ). തദ്ദേശീയ പശു ഇനങ്ങൾ സംബന്ധിച്ച് വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും കൂടുതൽ താൽപ്പര്യമുണർത്തുക എന്ന ഉദ്ദേശത്തിലാണ് എല്ലാ വർഷവും ദേശീയ തലത്തിൽ ഗൗ വിഗ്യാൻ പരീക്ഷ നടത്താൻ തീരുമാനിച്ചതെന്ന് ആർ.കെ.എ. ചെയർമാൻ വല്ലഭായി കതിരിയ പറഞ്ഞു.

ഹിന്ദിക്കും ഇഗ്ലീഷിനും പുറമേ 12 പ്രാദേശിക ഭാഷകളിലും പരീക്ഷയെഴുതാൻ അവസരമുണ്ടാകും. പിരീക്ഷയ്ക്കു ഫീസ് ഈടാക്കില്ല. “കാമധേനു ഗൗ വിഗ്യാൻ പ്രചാർപ്രസാർ എക്സാമിനേഷൻ അടുത്ത മാസം 25-നു നടക്കുമെന്നും വല്ലഭായി കതിരിയ പറഞ്ഞു.ഇന്ത്യയിലുള്ള കന്നുകാലി ഇനങ്ങൾ, പശുഉത്പന്നങ്ങളിലൂടെആരോഗ്യസുരക്ഷ, ഇന്ത്യൻ പശുക്കളുടെ പാലിന്റെ പ്രത്യേകത, ജഴ്സി പശുക്കളെ അപേക്ഷിച്ച് ഇന്ത്യൻ കന്നുകാലി ഇനങ്ങളുടെ മേന്മഎന്നിവയൊക്കെ സിലബസിൽ ഇടംപിടിച്ചിട്ടുണ്ട്. ഗോമാത എന്നനിലയിൽ 54 പശുഇനങ്ങളെയാണു പരിഗണിക്കുന്നതെന്നാണു സിലബസിലുള്ളത്. ഇന്ത്യൻ പശുക്കൾക്ക് വിദേശ ഇനങ്ങളേക്കാൾ ബുദ്ധിയുള്ളവയാണെന്നും ഇന്ത്യൻ പശുക്കളുടെ പാൽ കുടിച്ചാൽ മിക്കവാറും എല്ലാ അസുഖങ്ങളും ഭേദമാകുമെന്നും സിലബസിലുണ്ട്.