ഫാക്ടിനെ മുൻനിർത്തി കോടികൾ തട്ടാൻ, ഫാക്ടറി സ് ആൻ്റ് ബോയ്‌ലേഴ്സിലെ ചില ഉദ്യോഗസ്ഥർ

ഫാക്ടിനെ മുൻനിർത്തി കോടികൾ തട്ടാൻ, ഫാക്ടറി സ് ആൻ്റ് ബോയ്‌ലേഴ്സിലെ ചില ഉദ്യോഗസ്ഥർ
കൊച്ചി: പൊതുമേഖല സ്ഥാപനവും രാജ്യത്തിൻ്റെ അഭിമാനവുമായ ഫാക്ടിൻ്റെ ഏലൂർ ഡിവിഷനിൽ സ്ഥാപിക്കപ്പെട്ട റോസേഴ്സ് സംവിധാനത്തിൻ്റെ പേരിൽ കോടികൾ അടിച്ചുമാറ്റുന്നതിന് നടത്തിയ ശ്രമത്തെ കുറിച്ച് കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന ആവശ്യം ഉയരുന്നു ഫാക്ടിലെ അമോണിയ ടാങ്കിൽ നിന്നും ഏതെങ്കിലും വിധത്തിലുള്ള ചോർച്ചകൾ സംഭവിക്കുകയാണെങ്കിൽ അത് കൃത്യസമയത്ത് അറിയാനും അതുവഴി അപകടങ്ങൾ ഒഴിവാക്കി സുരക്ഷിതത്വം ഉറപ്പാക്കുക എന്നതാണ് ഈ സംവിധാനത്തിൻ്റെ ഉദ്ദേശം, രാജ്യത്താകമാനം കേന്ദ്ര സർക്കാർ ഫാകട് ഉൾപ്പെടെയുള്ള പൊതുമേഖലയിൽ പ്രവർത്തിക്കുന്ന വലുതും ചെറുതുമായ എല്ലാ രാസ വ്യവസായ - അനുബന്ധ ശാലകളിലെല്ലാം കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ ആമ്പിയൻ്റ് എയർ ക്വാളിറ്റി മോണിറ്ററിംങ് സെൻസറുകൾ സ്ഥാപിച്ചിട്ടുള്ളതും, സാങ്കേതിക പരിജ്ഞാനമുള്ള വ്യവസായിക സുരക്ഷാ സേനയിലെ പ്രഗത്ഭരെയും ഉൾപ്പെടുത്തി ഏതു അടിയന്തിര സാഹചര്യങ്ങളെയും നേരിടാൻ സജ്ജമായ ദ്രുതകർമ വിഭാഗത്തെയും ലക്ഷങ്ങൾ ചിലവാക്കിയാണ് ഒരുക്കി നിർത്തിയിരിക്കുന്നതും ഇവിടെയാണ് സംസ്ഥാന സർക്കാരിനെ തെറ്റിദ്ധരിപ്പിച്ച് മൂന്ന് കോടിയുടെ അടുത്ത് ചിലവ് വരുന്ന യാതൊരു ഉപയോഗവുമില്ലാത്തതുമായ റോസേഴ്സ് സംവിധാനം ഒരുക്കിയിട്ടുള്ളത്, ഇതിലെ മോണിറ്ററിംങ്ങ് ആൻ്റ് അലർട്ട് പ്രവർത്തനക്ഷമമാകുന്നത് പതിനായിരം പി.പി.എം,,.അമോണിയ ചേർന്നാൽ മാത്രമാണ്, 50 ( അമ്പത്) പി.പി.എം, അമോണിയ ചോർന്നാൽ തന്നെ മനുഷ്യൻ്റെയും ജന്തു - സസ്യജാലങ്ങൾക്കും ജീവഹാനി സംഭവിക്കാം പിന്നെ പതിനായിരം പി.പി.എം, ചോർന്നു കഴിഞ്ഞാൽ ഈ യന്ത്രം സ്ഥാപിച്ചവർ പോയിട്ട്, രക്ഷാപ്രവർത്തനത്തിന് പോലും ആരും കാണില്ല, രാജ്യത്ത് തീവ്രവാദികളുടെ ഹിറ്റ് ലിസ്റ്റിൽ പെട്ട വ്യവസായ സ്ഥാപനങ്ങളിൽ ഒന്നായ ഫാക്ട് ൻ്റെ സംരക്ഷണവും നിരീക്ഷണവും കേന്ദ്ര ഏജൻസികൾ ജാഗ്രതയോടെ കൈകാര്യം ചെയ്യുന്നതിനിടയിലാണ് സുരക്ഷ യന്ത്രങ്ങളുടെ സ്ഥാപിക്കലിൻ്റെ പേരിൽ ഫാക്ടറീസ് ആൻ്റ് ബോയിലേഴ്സിൻ്റെ ചില ഉദ്യോഗസ്ഥരുടെ അടിച്ചു മാറ്റലും തട്ടിപ്പ് പരിപാടികളും ലോകത്തിൽ ഏറ്റവും കൂടുതൽ രാസവളം ഉത്പാദിപ്പിക്കുന്ന ഉക്രെൻ, തായ്‌വാൻ, സൗദി അറേബ്യ, മുതലായ രാജ്യങ്ങളിൽ 5 പി.പി.എം അമോണായ ചോർന്നാൽ ഉടൻ തന്നെ ജാഗ്രത അറിയിപ്പുകൾ നൽകാനും ദുരന്തനിവാരണ ഏജൻസികൾക്ക് കൃത്യമായ ഇടപെടലുകൾ നടത്താനും ആധുനിക സംവിധാനങ്ങൾ ഉള്ളപ്പോഴാണ്, കേരളത്തിലെ ഫാക്ടറീസ് ആൻ്റ് ബോയിലേഴ്സിൻ്റെ പ്രതിനായിരം പി.പി.എം, അമോണിയ ചോർന്നാൽ കണ്ട് പിടിക്കുന്ന "അതിനൂതന, യന്ത്രം സ്ഥാപിക്കൽ, പൂജ്യം മുതൽ പതിനായിരം പി.പി.എം. വരെ ചോർന്നാൽ ഈ യന്ത്രം ജാഗ്രത മുന്നറിയിപ്പ് തരും എന്നാൽ ഫാക്ടിൽ സ്ഥാപിച്ചത് പതിനായിരം പി.പി.എം, പുറത്തായാൽ മാത്രം, ഇതിൻ്റെ പേരിൽ അടിച്ചുമാറ്റപ്പെട്ടതിനെക്കുറിച്ച് ശക്തമായ അന്വേഷണം വേണമെന്ന ആവശ്യം ഉയർന്ന് കഴിഞ്ഞു.