"മകരദീപം" സ്വാഭിമാനിയായ ഹൈന്ദവൻ്റെ പ്രതികരണം

"മകരദീപം" സ്വാഭിമാനിയായ ഹൈന്ദവൻ്റെ പ്രതികരണം

മകരദീപവുമായി ബന്ധപ്പെട്ട് ചില മതമൗലികവാദികൾ ആർഷവിദ്യാസമാജത്തിനെതിരെ പരാതി നൽകിയിരിക്കുന്നു! ക്രിസ്മസ് നക്ഷത്രത്തിന് ബദലായി ആർഷവിദ്യാസമാജം മകരദീപം പ്രചരിപ്പിക്കുന്നത് "ജനങ്ങളിൽ മതവിദ്വേഷചിന്താഗതി ജനിപ്പിച്ച് നാടിൻ്റെ മത സൗഹാർദ്ദം തകർക്കാനുള്ള ശ്രമമാണ്" എന്ന് ചൂണ്ടിക്കാട്ടിയാണ് ഏതോ കുബുദ്ധി ഉന്നതാധികാരികൾക്ക് പരാതി നൽകിയതായി അറിഞ്ഞത്. മകരദീപത്തെ പ്രചരിപ്പിച്ച് കൊണ്ട് നൽകിയ പോസ്റ്റിൽ ചിത്ര ജി കൃഷ്ണൻ്റെ  ഫോൺ നമ്പർ ആണ് നൽകിയിരുന്നത്.  പരാതിയെക്കുറിച്ചന്വേഷിക്കാൻ ഉന്നതാധികാരികൾ നിർദ്ദേശിച്ചതനുസരിച്ച് ഒരു സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ ചിത്ര ജിയെ വിളിച്ചിരുന്നു. തികച്ചും മാന്യമായി സംസാരിച്ച അദ്ദേഹത്തോട് ആ പോസ്റ്റ് ദയവായി വായിക്കണമെന്ന് അവർ അഭ്യർത്ഥിച്ചു.അതിൽ ഇതരമതങ്ങൾക്കോ അനുയായികൾക്കോ എതിരായി ഒരു വാക്ക് പോലുമുണ്ടായിരുന്നില്ല.!

ഹൈന്ദവീയമായതെല്ലാം "അടിച്ചുമാറ്റി "സ്വന്തം പേരിൽ പ്രചരിപ്പിക്കുന്നതിൽ വിദഗ്ദ്ധരായ ചില നിക്ഷിപ്ത താല്പര്യക്കാർ തന്നെയാണ് പരാതിക്ക് പിന്നിലെന്ന് സംശയിക്കുന്നു. അവരുടെ ക്രിസ്മസ് സ്റ്റാറിന് പകരമായിട്ടല്ല മകരദീപം ഇറക്കുന്നത്. 

ഹിന്ദുവിൻ്റെ എത്രയോ സവിശേഷ പദങ്ങൾ, പ്രതീകങ്ങൾ, ആചാരാനുഷ്ഠാനങ്ങൾ, ചടങ്ങുകൾ മോഷ്ടിച്ച് സ്വന്തമാക്കിയ ചരിത്രമുണ്ട്.

 റോബർട്ട് ഡി നൊബിലിയെപ്പോലുള്ളവർ  "യേശുർവേദം " എന്ന പേരിട്ട് ബൈബിളിനെ പ്രചരിപ്പിക്കാൻ നടത്തിയ വഞ്ചനകളുടെ ചരിത്രം ഇന്നും ആവർത്തിക്കുകയാണ്. മെതിയടി, പൂണൂൽ, ഭസ്മ ചന്ദനക്കുറികൾ, കുടുമ, സംസ്കൃതം, സസ്യ ഭക്ഷണം തുടങ്ങിയവ ശീലിച്ച് ബ്രാഹ്മണരെയും ചിലപ്പോൾ സന്യാസിമാരേയും അനുകരിച്ചാണ് ഇക്കൂട്ടർ പൂതനാവേഷമാടിയത്. ധൃതരാഷ്ട്രാലിംഗനത്തിന് ശ്രമിച്ചത് ! 
വേദത്തിലെ പ്രജാപതി യേശുവാണെന്ന് വാദിച്ച് കൊണ്ട് പ്രജാപതികൾട്ട് വരെ ഇവിടെ സജീവമായി പ്രവർത്തിക്കുന്നു.നിലവിലുള്ള ഋഗ്വേദാദി വേദങ്ങളെ അവഹേളിച്ച് സത്യവേദമെന്ന പ്രചാരണം ബൈബിളിനു നല്കിയത് പൊറുക്കാനാവുന്നതാണോ? പ്രൊട്ടസ്റ്റൻ്റുകൾ ബൈബിളിനെ ഇപ്പോഴും സത്യവേദപുസ്തകം എന്ന പേരിലാണ് വിവർത്തനം ചെയ്യുന്നത്! ഇതിലെ വേദത്തോടുള്ള  പരിഹാസവും ഹിന്ദു നിന്ദയും "മതസൗഹാർദ്ദ വാദികളായ " പലർക്കും ഇന്നും മനസിലാകുന്നില്ല!

 ഇവിടെ ചില ന്യായമായ ചോദ്യങ്ങൾ ഉയരുന്നു . ബൈബിളാണ് സത്യവേദപുസ്തകമെങ്കിൽ മറ്റ് വേദഗ്രന്ഥങ്ങൾ അസത്യമാണെന്നല്ലേ ലളിതമായ സൂചന? ഖുർആൻ എന്നതിന് ദിവ്യസന്ദേശം എന്നാണർത്ഥം. ബൈബിളിൻ്റെ അറബി തർജ്ജമയ്ക്ക്
 "സത്യഖുർആൻ "എന്ന് പേരിടാനുള്ള ധൈര്യം ഇവർ കാട്ടുമോ?  ഗീതയോ ഉപനിഷത്തോ English ൽ തർജമ ചെയ്ത് "True Bible " എന്ന് പേരിട്ടാൽ ഇവർ സഹിക്കുമോ?
വേദം എന്ന വാക്കിന് ഈശ്വരൻ നേരിട്ടോ അന്തർ ദർശനത്തിലൂടെയോ (Intuition) നൽകിയ ജ്ഞാനമെന്നാണർത്ഥം. പ്രത്യക്ഷ ദർശനം, intuition എന്നിവയെ അംഗീകരിക്കാത്തവർക്ക് വേദം എന്ന പ്രത്യേക അർത്ഥമുള്ള വാക്ക് സ്വന്തമാക്കാൻ എന്താണവകാശം?! ഈശ്വരൻ നൽകിയ ജ്ഞാനം  എപ്പോഴും സത്യമായിരിക്കേ  സത്യവേദം എന്ന് പറയുന്നത് ( 'ഡ്രങ്ക് പെട്ടി '- പ്രയോഗം പോലെ ) അപഹാസ്യമല്ലേ? 

വേദം എന്ന വാക്ക് മാത്രമല്ല വൈദികർ, വൈദിക വിദ്യാർത്ഥി, വൈദിക വിദ്യാലയം, വൈദികപ്പട്ടം ഇവയെല്ലാം ചിലർ തട്ടിയെടുത്ത് സ്വന്തമാക്കിയിരിക്കുന്നു

സന്യാസികൾ, ആശ്രമം. തപസ്,ധ്യാനം, ധ്യാനകേന്ദ്രം, കാവി വേഷം, രുദ്രാക്ഷം, പരമേശ്വരപദം, കോവിൽ, നിലവിളക്ക്, കൽ വിളക്ക്, തുലാഭാരം, ദീപാരാധന, താലപ്പൊലി, എഴുന്നള്ളത്ത്, ഭസ്മം, ചന്ദനം.കുങ്കുമം, തുളസിമാല, രുദ്രാക്ഷമാല, ജപമാല, കൊടിമരം, (ബാൻ്റ് മേളത്തിന് പകരം ) പഞ്ചവാദ്യം - ഇതെല്ലാം തട്ടിയെടുക്കാൻ ചിലർ ശ്രമിക്കുന്നില്ലേ? ഇതിനൊക്കെ എതിരെ ചിലർ പ്രതികരിച്ചാൽ എന്ത് ചെയ്യും?

ശക്തമായ ഹൈന്ദവ പാരമ്പര്യമുള്ള കഥകളി, ശാസ്ത്രീയ സംഗീതം, ഓട്ടൻതുള്ളൽ, തിരുവാതിര എന്നീ കലകളെ ക്രിസ്തുമത പ്രചാരണത്തിനുപയോഗിക്കാനും ചിലർ ശ്രമിക്കുന്നു.

 ശബരിമല യാത്രക്ക് സമാനമായി കാവിയും കറുപ്പുമുടുത്ത് വ്രതത്തോടെയുള്ള കുരിശുമലകയറ്റം. 

ക്രിസ്തു ഭാഗവതം, ക്രിസ്തു ഗീത, ക്രിസ്തു സഹസ്രനാമം, വെങ്കടേശ്വര സുപ്രഭാതം മാറ്റി യേശു സുപ്രഭാതമാക്കൽ, സൂര്യനമസ്കാരത്തെ യേശു നമസ്കാരമാക്കൽ, ഓം ഹരിഹരപുത്രായ നമ: എന്നത് യേശുവിൻ്റെ മൂല മന്ത്രമാണെന്ന പ്രചാരണം,ക്രിസ്ത്യൻ യോഗ, "യേശുക്രിസ്തു ഏക യോഗാചാര്യൻ " എന്ന പ്രചാരണം, ദക്ഷിണാമൂർത്തി,  തിരുവള്ളുവർ, വിശ്വാമിത്രൻ എന്നിവരെ തട്ടിയെടുക്കാനുള്ള കുത്സിത ശ്രമങ്ങൾ, വിജയദശമിയിൽ പരമ്പരാഗതമായി നടക്കുന്ന ക്ഷേത്രത്തിലെ  എഴുത്തിനിരുത്തിരുത്തിന് പകരമായി പള്ളിയിൽ കുരിശു വരച്ച് എഴുത്തിനിരുത്ത് സംഘടിപ്പിക്കുന്നത്, വിജയദശമി എന്നാൽ യേശു സാത്താനെതിരെ വിജയം നേടിയ ദിവസമാണെന്നുള്ള ദുഷ്പ്രചാരണം എന്നിവ ഹിന്ദുവിൻ്റെ നവരാത്രിയെത്തന്നെ  അടിച്ചു മാറ്റുന്നതിനുള്ള ശ്രമമല്ലേ?!  ശിവരാത്രിക്കു പകരം മിശിഹാ രാത്രി - യേശു ഉറക്കമിളച്ച രാത്രിയാണതെന്നുള്ള വാദം, തിരുവോണം യേശുവിൻ്റെ രണ്ടാം വരവിനെ വരവേൽക്കാനാണെന്ന തരത്തിലുള്ള കുപ്രചരണം എത്രയോ ഉദാഹരണങ്ങൾ!

ക്ഷേത്ര മാതൃകയിൽ യേശുക്കോവിലുകൾ ഉണ്ടാക്കി പൂജ, ചന്ദനം, മണിയടി, തീർത്ഥം, പ്രസാദം, നിവേദ്യം, പായസം, പഞ്ചാമൃതം, അരവണ  തുടങ്ങിയവയുടെ നിർമ്മാണവും വിതരണവും ചിലർ തകൃതിയായി നടത്തുന്നു.

ചിലർ കന്യാകുമാരിയെ കന്യാമേരിയാക്കൽ, അഗസ്ത്യകൂടത്തെ സെൻറ് അഗസ്റ്റിൻസ് മൗണ്ടാക്കൽ, നിലക്കൽ പള്ളി -അർത്തുങ്കൽ വെളുത്തച്ഛൻ വിവാദങ്ങൾ, മലകളിലെ കുരിശു കൃഷി ഇവയെല്ലാം വീണ്ടും പറയിക്കണോ?!എല്ലാം മോഷ്ടിച്ചെടുത്ത് സ്വന്തമാക്കുന്നവർക്ക്
ഹിന്ദുവിൻ്റെ ക്ഷേത്രാ ചാരങ്ങളിൽ ഒന്നായ മകരജ്യോതി ദർശനത്തെ പ്രതിനിധീകരിച്ച്  മകരദീപം എന്ന പ്രതീകം പ്രചരിപ്പിക്കുമ്പോൾ ഇത്രയേറെ അസഹിഷ്ണുത തോന്നേണ്ട കാര്യമെന്ത്?!

മകര നക്ഷത്രമെന്ന ആശയം മതവിദ്വേഷ പരമാണത്രേ!!
സത്യത്തിൽ ആർഷ പ്യുവർ പ്രൊഡക്ട്സ് എന്ന സ്ഥാപനമാണ് മകരദീപം നിർമ്മിക്കുന്നത്. ആർഷവിദ്യാസമാജമല്ല!
അത് നല്ലൊരു സംരംഭം ആണെന്ന് തിരിച്ചറിഞ്ഞിട്ടാണ് ആർഷവിദ്യാസമാജം അതിൻ്റെ പ്രചാരണത്തിൽ സഹായിക്കുന്നത്.

ഹിന്ദുവിൻ്റേതായതൊക്കെയും  അടിച്ചുമാറ്റുന്ന മോഷണ വിദഗ്ദ്ധരാണ് ഇപ്പോൾ നെഞ്ചത്തടിച്ചു കരയുന്നത് !
ചരിത്രം പരിശോധിച്ചാൽ ഹിന്ദുവിൻ്റെ ആചാരങ്ങളെ മാത്രമല്ല അവർ കവർന്നെടുത്തത് എന്ന് കാണുവാൻ കഴിയും! ഏറെ പ്രാധാന്യത്തോടെ  പ്രചരിപ്പിക്കുന്ന ക്രിസ്തുമസിൻ്റെ കാര്യമെടുക്കാം. ഡിസംബർ 25 വാസ്തവത്തിൽ മിത്രദേവൻ്റെ ജന്മദിനമായിരുന്നു. അതാണ് ക്രിസ്തുമസാക്കിയത് ! പ്രകാശ ദേവൻ്റെ (മിത്ര ദേവൻ) ചിഹ്നമായ കുരിശും അങ്ങനെ എടുത്തു. അതുപോലെ ശാബത്ത് ദിനം (ക്രിസ്ത്യാനികളുടെ വിശേഷ ദിവസം) ശനിയാഴ്ചയാണെന്നാണ് ബൈബിൾ പറയുന്നത്. അതായത് സൃഷ്ടികർമ്മം കഴിഞ്ഞ്   യഹോവ വിശ്രമിച്ച് അനുഗ്രഹിച്ച ദിവസമത്രെ ശാബത്ത് ദിനം ! പക്ഷേ മിത്ര ദേവൻ്റെ ജന്മദിനം ഞായറാഴ്ച ആയിരുന്നതിനാൽ ശനിയാഴ്ച എന്ന വിശേഷദിനം ഞായറാഴ്ച ആക്കി അവർ അതിനെ മാറ്റി!! (സൗകര്യം പോലെ മാറ്റാവുന്നതാണോ ദൈവം അനുഗ്രഹിച്ച് പവിത്രമാക്കിയ ദിനത്തെ ?!) സന്താന സൗഭാഗ്യമില്ലാതെ വിഷമിക്കുന്നവർക്ക് അനുഗ്രഹമരുളിയിരുന്ന മഡോണ ദേവിയുടെയും ശിശുവിൻ്റെയും പ്രതിമ
ബുദ്ധിപൂർവ്വം കന്യാമറിയവും ഉണ്ണിയേശുവുമാക്കി ചിലർ മാറ്റി!   മറ്റ് സമൂഹങ്ങളിൽ നിന്ന് അവരുടെ പ്രധാനപ്പെട്ട ചടങ്ങുകളും പ്രതീകങ്ങളും ആശയങ്ങളും (ഉദാ. സോറസ് )ചിത്രങ്ങളും മോഷ്ടിച്ച് ആ ജനതയെത്തന്നെ ക്രൈസ്തവീകരിക്കാനുള്ള നിഗൂഢവും ആസൂത്രിതവുമായ പരിശ്രമങ്ങൾക്ക് ആയിരക്കണക്കിന് വർഷങ്ങളുടെ പാപപങ്കിലമായ ചരിത്രമുണ്ട്. യേശുവിനെ രണ്ടാം ദൈവമാക്കിക്കൊണ്ടുള്ള ത്രിത്വ സങ്കല്പവും ഇതര സംസ്കാരങ്ങളിൽ നിന്നുള്ള മോഷണമായിരുന്നെന്ന് ചരിത്ര പണ്ഡിതർ ചൂണ്ടിക്കാട്ടുന്നു.

ഇപ്പോൾ  മകരദീപത്തിൻ്റെ വിതരണത്തെ സഹായിക്കുക മാത്രമാണ് ആർഷവിദ്യാസമാജം ചെയ്തത്. കൂടുതൽ പ്രകോപിപ്പിച്ചാൽ അടുത്ത പ്രാവശ്യം മകര ദീപനിർമ്മാണവും കൂടി ഏറ്റെടുത്താലോ എന്നാണ് ആലോചന !
 
പുരാതന കാലം മുതലേ ഭാരതത്തിൽ ഉണ്ടായിരുന്ന, ആയുർവേദ ഗ്രന്ഥങ്ങളിൽ പോലും പരാമർശിക്കുന്ന ഔഷധക്കൂട്ടുകളും സുഗന്ധവ്യഞ്ജനങ്ങളും കൊണ്ട് ശാസ്ത്രീയമായി ഉണ്ടാക്കി ഉപയോഗിച്ചിരുന്ന താംബൂല ചർവ്വണത്തെ സമൂഹത്തിൽ നിന്ന് ഇല്ലാതാക്കി, പകരം പുകയില മുറുക്ക് ഇവിടെ പ്രചരിപ്പിച്ചത് പോർച്ചുഗീസുകാരാണ് . ഇവിടെയുള്ള  സുഗന്ധവ്യഞ്ജനങ്ങൾ  കടത്തിക്കൊണ്ടുപോയ പറങ്കികൾ പകരം പുകയിലകൊണ്ടു വന്ന്
പുകയിലമുറുക്ക് ജനങ്ങളെ ശീലിപ്പിച്ചു ! പുകയില മുറുക്ക് മൂലം ക്യാൻസർ, വായിൽപ്പുണ്ണ് തുടങ്ങിയ മാരക രോഗങ്ങൾ വ്യാപിച്ചു !! ഈ തെറ്റായ ശീലത്തിന് അറുതി വരുത്താൻ, പുകയില മുറുക്കാന് പകരം യഥാർത്ഥ താംബൂല ചർവ്വണം കൂടി വീണ്ടെടുത്താലോ എന്നും AVS ആലോചിക്കുന്നു 

വർഗ്ഗീയത സൃഷ്ടിച്ച്, പിന്തിരിപ്പിക്കാനാണ് ശ്രമമെങ്കിൽ അതിശക്തമായി പോരാടുവാൻ തന്നെയാണ് ഞങ്ങളുടെ തീരുമാനം. ഉണരുന്ന
ഹിന്ദുവിൻ്റെ സ്വാഭിമാന പ്രതീകമായി മകരദീപം മാറട്ടെ!