തിരുവൈരാണിക്കുളം മഹാദേവക്ഷേത്രത്തില്‍ നടതുറപ്പ് ഇന്ന്
കാലടി: തിരുവൈരാണിക്കുളം മഹാദേവക്ഷേത്രത്തില്‍ ശ്രീപാര്‍വതീദേവിയുടെ നട ഇന്നു തുറക്കും. രാത്രി എട്ടിന് പരമ്പരാഗത ചടങ്ങുകളോടെയാകും നട തുറക്കുക. ആഘോഷങ്ങള്‍ക്ക് കോവിഡ് മാനദണ്ഡം പാലിക്കേണ്ടതിനാല്‍ എല്ലാ വര്‍ഷവും നടതുറപ്പിനു മുന്നോടിയായി നടത്താറുള്ള തിരുവാഭരണഘോഷയാത്ര ചടങ്ങു മാത്രമായിട്ടായിരിക്കും സംഘടിപ്പിക്കുന്നത്. തിരുവാഭരണഘോഷയാത്രയിലും നടതുറപ്പിനു ശേഷം നടക്കുന്ന തിരുവാതിര ആഘോഷങ്ങളിലും പുറത്തു നിന്നുള്ള ഭക്തജനങ്ങള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കില്ല.
വൈകുന്നേരം നാലിന് അകവൂര്‍ മന ക്ഷേത്രത്തിലെ കെടാവിളക്കില്‍ നിന്നു പകര്‍ത്തിയ ദീപവും തിരുവാഭരണവുമായി ഘോഷയാത്ര പുറപ്പെടും.ഘോഷയാത്ര ക്ഷേത്രത്തില്‍ പ്രവേശിച്ച ഉടന്‍ നടതുറക്കുന്നതിന് ആചാരവിധിപ്രകാരമുള്ള ചടങ്ങുകള്‍ ആരംഭിക്കും. 30 മുതല്‍ 2021 ജനുവരി ഒന്‍പതു വരെയുള്ള ദിവസങ്ങളിലും പ്രവേശനം പരിമിതപ്പെടുത്തിയിട്ടുണ്ട്.
വെര്‍ച്വല്‍ ക്യൂ സംവിധാനം വഴി ബുക്ക് ചെയ്തു വരുന്ന 1500 പേര്‍ക്കു മാത്രമായിരിക്കും ഒരോ ദിവസവും ദര്‍ശനം ലഭിക്കുക. പറ വഴിപാടുകള്‍ അടക്കം നടത്തുന്നതിന് കൗണ്ടറുകള്‍ ഒരുക്കിയിട്ടുണ്ട്. ദര്‍ശനത്തിന് എത്താന്‍ സാധിക്കാത്ത ഭക്തര്‍ക്ക് ഓണ്‍ലൈന്‍ വഴി വഴിപാടുകള്‍ ബുക്ക് ചെയ്യാവുന്നതാണ്. ഈ വഴിപാടുകള്‍ നടത്തിയശേഷം പ്രസാദം തപാല്‍ വഴി അയച്ചുകൊടുക്കുന്നതാണ്.
Comments (0)