പറവൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണായി വി.എ പ്രഭാവതി
പറവൂര്‍: നഗരസഭ ചെയര്‍പേഴ്‌സണായി യു.ഡി.എഫിലെ വി.എ പ്രഭാവതിയും വൈസ് ചെയര്‍മാനായി എം ജെ രാജുവും വിജയിച്ചു.ഇരുവരും 15 വോട്ടുകള്‍ വീതം നേടി.ഇരു സ്‌ഥാനത്തേക്കും യഥാക്രമം മത്സരിച്ച എല്‍ഡിഎഫിലെ കെ ജെ ഷൈന്‍, ടി വി നിഥിന്‍ എന്നിവര്‍ ഒമ്ബത് വോട്ടുകളും , എന്‍ഡിഎ ക്കുവേണ്ടി മത്സരിച്ച കെ എല്‍ സ്വപ്‌ന, എം രഞ്ചിത്ത് എന്നിവര്‍ക്ക് നാല് വോട്ടുകളും ലഭിച്ചു.
ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പില്‍ വോട്ട് അസാധുവാക്കിയ സ്വതന്ത്രന്‍ ജോബി പഞ്ഞിക്കാരന്‍ വൈസ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനിന്നു. 29 അംഗ കൗണ്‍സിലില്‍ യു ഡി എഫ് 15, എല്‍ ഡി എഫ് 9, എന്‍ ഡി എ 4, സ്വതന്ത്രന്‍ 1 എന്നിങ്ങനെയാണ് കക്ഷിനില.ചെയര്‍പേഴ്‌സണ്‍ സ്‌ഥാനത്തേക്ക് വി എ പ്രഭാവതിയുടെ പേര് എം ജെ രാജു നിര്‍ദ്ദേശിച്ച്, ഡി രാജ് കുമാര്‍ പിന്താങ്ങി.
എല്‍ഡിഎഫിലെ കെ ജെ ഷൈനെ ടി വി നിഥിന്‍ നിര്‍ദ്ദേശിച്ച്, സി എസ്.സജിത പിന്താങ്ങി. എന്‍ ഡി എയിലെ കെ എല്‍ സ്വപ്‌നയെ എം രഞ്‌ജിത്ത് നിര്‍ദ്ദേശിക്കുകയും, ജി ഗിരീഷ് പിന്താങ്ങുകയുമായിരുന്നു. വൈസ് ചെയര്‍മാനായി എം ജെ രാജുവിന്റെ പേര് ഡി രാജ് കുമാര്‍ നിര്‍ദേശിച്ചു.വി എ പ്രഭാവതി പിന്താങ്ങി. എല്‍ഡിഎഫിലെ ടി വി നിഥിനെ എന്‍ ഐ പൗലോസ് നിര്‍ദ്ദേശിച്ച്, എം കെ ബാനര്‍ജി പിന്താങ്ങി.
എന്‍ ഡി എയിലെ എം രഞ്‌ജിത്തിനെ കെ എല്‍ സ്വപ്‌ന നിര്‍ദ്ദേശിച്ച്, ജി ഗിരീഷ് പിന്താങ്ങി.മൂന്നാം തവണ കൗണ്‍സിലിലേക്ക് വിജയിച്ച വി എ പ്രഭാവതി കഴിഞ്ഞ ഭരണ സമിതിയില്‍ പൊതുമരാമത്ത് സ്‌റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണായിരുന്നു. മികച്ച അംഗന്‍വാടി ടീച്ചര്‍ക്കുള്ള ദേശീയ-സംസ്‌ഥാന പുരസ്‌കാരങ്ങളും,സംസ്‌ഥാന സര്‍ക്കാരിന്റെ മഹിളാശ്രീ അവാര്‍ഡും ലഭിച്ചിട്ടുണ്ട്. നാലാംവട്ടം കൗണ്‍സിലിലെത്തിയ എം ജെ രാജു ഒരു തവണ സ്‌റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാനായിട്ടുണ്ട്. ടൗണ്‍ വെസ്‌റ്റ് കോ ഓപ്പറേറ്റീവ് ബാങ്കിന്റേയും, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റിയുടേയും പ്രസിഡണ്ടാണ്. വരണാധികാരി ജില്ല സപ്ലൈ ഓഫീസര്‍ സി ഐ ഡേവിസിന് മുമ്ബാകെ സത്യപ്രജ്‌ഞ ചെയ്‌ത് പ്രഭാവതിയും, ചെയര്‍പേഴ്‌സണ്‍ വി എ പ്രഭാവതി മുമ്ബാകെ സത്യവാചകം ചൊല്ലി എം ജെ രാജുവും ചുമതലയേറ്റു.
Comments (0)