സെൻട്രൽ വിസ്തയ്ക്ക് സുപ്രീംകോടതിയുടെ പച്ചക്കൊടി
ന്യൂഡൽഹി : പുതിയ പാർലമെന്റ് മന്ദിരം ഉൾപ്പെടുന്ന സെൻട്രൽവിസ്ത പദ്ധതിക്ക് സുപ്രീംകോടതിയുടെ പച്ചക്കൊടി. ജസ്റ്റിസ് എ.എം.ഖാൻവിൽകാർ അധ്യക്ഷനായ മൂന്നംഗ ബെഞ്ചിൻറ ഭൂരിപക്ഷ വിധിയിലാണ് പ്രധാനമന്ത്രി ശിലാസ്ഥാപനം നടത്തിയ കേന്ദ്ര സർക്കാരിന്റെ അഭിമാന പദ്ധതി ശരിവെച്ചത്.അതേസമയം, പദ്ധതിക്ക് കരാർ നൽകിയത് ശരിവെക്കുമ്പോൾത്തന്നെ,പൊതുജനാഭിപ്രായം തേടൽ,പൈതൃകസംരക്ഷണ കമ്മിറ്റിയിൽ നിന്ന് മുൻകൂർ അനുമതി എന്നീ വിഷയങ്ങളിൽ ഭൂരിപക്ഷവിധിയോട് വിയോജിച്ചുകൊണ്ട് ജസ്റ്റിസ് സഞ്ജീവ് ഖന്ന പ്രത്യേക വിധിന്യായമെഴുതി.പദ്ധതിയുടെ സ്ഥിതികാനുമതി,ഭൂമിയുപയോഗത്തിൽ മാറ്റം വരുത്താനുള്ള അനുമതി തുടങ്ങിയവ ചോദ്യംചെയ്ത് രാജീവ് സൂരി ഉൾപ്പെടെയുള്ളവർ നൽകിയ ഹർജിയിലാണ് സുപ്രീംകോടതി വിധി പറഞ്ഞത്.



Author Coverstory


Comments (0)