അര നൂറ്റാണ്ട് പിന്നിട്ട ഗ്രന്ഥശാല കാട് കയറി നശിക്കുന്നു

അര നൂറ്റാണ്ട് പിന്നിട്ട ഗ്രന്ഥശാല കാട് കയറി നശിക്കുന്നു

മുവാറ്റുപുഴ :86 വർഷം പഴക്കമുള്ള കടാതി ഗ്രന്ഥശാല നാശത്തിന്റെ വക്കിൽ.2018 ലെ പ്രളയത്തിൽ വെള്ളം കയറിയത്തിനെ തുടർന്ന് അടച്ച ഗ്രന്ഥശാല പിന്നീട് തുറന്നിട്ടില്ല.തകർന്ന കെട്ടിടത്തിന്റെ അറ്റകുറ്റപണികൾ നടത്താത്തതാണ് കാരണം. ലൈബ്രറി കൗൺസിലിന്റെയോ ധന സഹായങ്ങൾ ഒന്നും ലഭിക്കാത്തതാണ് ഈ ദുർഗതി. മലയാള വർഷം 1110 ൽ തുടങ്ങിയ ലൈബ്രറി ആണിത്.നിരവധി പ്രമുഖരടക്കം ഇവിടുത്തെ അംഗങ്ങൾ ആയിരുന്നു. മൂന്നു സെന്റ് ഭൂമിയും ഓടുമേഞ്ഞ കെട്ടിടവുമുള്ള ഈ ലൈബ്രറി സി ഗ്രേഡ് വിഭാഗത്തിലായിരുന്നു.2018 ലെ പ്രളയത്തിൽ കെട്ടിടത്തിനും മറ്റും സംഭവിച്ച കേടുപാടുകളെ തുടർന്ന് പ്രവർത്തനം നിലയ്ക്കുകയായിരുന്നു. പിന്നീടാരും തിരിഞ്ഞു നോക്കിയിട്ടില്ല. ഇപ്പോൾ കാട് കയറി ആർക്കും വേണ്ടാത്ത അവസ്ഥയിലാണ്.നിരന്തരമായ ആവിശ്യങ്ങൾ ഉയർന്നിട്ടും യാതൊരു നടപടിയും ഉണ്ടായില്ല. ലൈബ്രറി തുറക്കാനായത്തോടെ പുസ്തക വിതരണം മുടങ്ങി. ഇതോടെ ലൈബ്രറി കൗൺസിലിന്റെ സഹായങ്ങളും നിലച്ചു. പ്രളയത്തിൽ തകർന്ന ലൈബ്രറിയെന്ന നിലയിലുള്ള ഒരു പരിഗണന പോലും ലഭിച്ചില്ലെന്നും ഭാരവാഹികൾ കുറ്റപ്പെടുത്തുന്നു. പരാതികൾ ഉയർന്നതിനെ തുടർന്ന് കഴിഞ്ഞ ദിവസം എൽദോ എബ്രഹാം എം. എൽ. എ തന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും തുക അനുവദിക്കാമെന്ന് സമ്മതിച്ചിട്ടുണ്ട്.രേഖകൾ മാത്രമല്ല ദീർഘവീക്ഷണത്തോടെ യുള്ള പദ്ധതികൾ ആവിഷ്കരിക്കണമെന്നാണ് ആവിശ്യം.