മാറ്റിവച്ച ശമ്ബളം ഏപ്രില്‍ മുതല്‍ നല്‍കും

മാറ്റിവച്ച ശമ്ബളം ഏപ്രില്‍ മുതല്‍ നല്‍കും

തിരുവനന്തപുരം: കോവിഡ്‌ മൂലമുള്ള രുക്ഷമായ സാമ്ബത്തിക പ്രതിസന്ധിയുടെ പശ്‌ചാത്തലത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കു നല്‍കാതെ മാറ്റിവച്ച ഒരു മാസത്തെ ശമ്ബളം വരുന്ന ഏപ്രില്‍ മുതല്‍ അഞ്ചു മാസത്തവണകളായി നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. അഞ്ചുതവണകളായി മാറ്റിവച്ച ശമ്ബളം പ്ര?വിഡന്റ്‌ ഫണ്ടില്‍ ലയിപ്പിക്കാനും ജൂണ്‍ മുതല്‍ പിന്‍വലിക്കുന്നതിന്‌ അനുവാദം നല്‍കാനുമാണു നേരത്തെ തീരുമാനിച്ചിരുന്നത്‌.
മാറ്റിവച്ച ശമ്ബളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നല്‍കാന്‍ താല്‍പര്യമുള്ള ജീവനക്കാര്‍ക്ക്‌ അതിനുള്ള ക്രമീകരണം ഏര്‍പ്പെടുത്തും. പങ്കാളിത്ത പെന്‍ഷന്‍കാരുടെ കാര്യത്തില്‍ അധിക എന്‍.പി.എസ്‌. വിഹിതം പിടിക്കാതെ മാറ്റിവച്ച ശമ്ബളം തിരിച്ചുനല്‍കും.