അനധികൃത സ്വത്ത് സമ്പാദ്യം; കുരുക്കിലായി തൃണമൂല്‍ കോണ്‍ഗ്രസ്സ് നേതാക്കള്‍
കൊല്‍ക്കത്ത : തൃണമൂല്‍ കോണ്‍ഗ്രസ്സ് നേതാക്കള്‍ അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്നാരോപിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ സുവേന്ദു അധികാരി. തെളിവ് സഹിതം 100 തൃണമൂല്‍ കോണ്‍ഗ്രസ്സ് നേതാക്കളുടെ പേര് വിവരങ്ങളടങ്ങിയ പട്ടിക ഇഡിക്ക് നല്‍കാനൊരുങ്ങുകയാണ് സുവേന്ദു അധികാരി. മമതാ ബാനര്‍ജിയുടെ ഭരണത്തില്‍ കടുത്ത അഴിമതിയും സ്വജനപക്ഷപാതവും വര്‍ധിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ബിജെപി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാരിനെതിരെയുള്ള കൃത്യമായ തെളിവുമായി പ്രതിപക്ഷം എത്തുന്നത്. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് ബിജെപി എംഎല്‍എമാര്‍ ദേശീയ അന്വേഷണ ഏജന്‍സിക്ക് കേസ് കൈമാറുമെന്ന് നിയമസഭയില്‍ പറഞ്ഞിരുന്നു. കൂടാതെ സര്‍ക്കാര്‍ ഇത്തരത്തില്‍ നടത്തുന്ന അഴിമതി പുറത്തുകൊണ്ടുവരുമെന്നും ഇതിന്റെ ഭാഗമായി ഇ ഡി ഇവരുടെ ഓഫീസുകളില്‍ തിരച്ചില്‍ നടത്തുമെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു. അതേസമയം, ഇതില്‍ പ്രതികരിച്ച് മുഖ്യമന്ത്രി മമത ബാനര്‍ജി രംഗത്ത് വന്നു. തന്റെ പാര്‍ട്ടിയിലെ 99 ശതമാനം പ്രവര്‍ത്തകരും സത്യസന്ധരാണെന്നാണ് മമത ബാനര്‍ജി വധിക്കുന്നത്. എന്നാല്‍ ഇതിന് മറുപടിയായി ബിജെപി പറഞ്ഞത് 99 ശതമാനം ആളുകളും അഴിമതിക്കാരായിരിക്കും എന്നായിരുന്നു. തൃണമൂല്‍ നേതാക്കള്‍ എത്ര രക്ഷപെടാന്‍ ശ്രമിച്ചാലും പ്രയോജനമില്ലെന്നും എല്ലാവരെയും കുടുക്കാന്‍ കഴിയുന്ന രേഖകള്‍ തന്റെ പക്കല്‍ ഉണ്ടെന്നും അധികാരി അവകാശപ്പെട്ടു.
Comments (0)