എകെജി സെന്റര്‍ ആക്രമണകേസില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ജിതിന്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍
തിരുവനന്തപുരം : എകെജി സെന്റര്‍ ആക്രമണകേസില്‍ കസ്റ്റഡിയിലുള്ള യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മണ്‍വിള സ്വദേശി ജിതിനെ സംബന്ധിച്ച കൂടുതല്‍ വി വരങ്ങള്‍ പുറത്ത്. സ്‌ഫോടക വസ്തു എറിഞ്ഞ ശേഷം ഡിയോ സ്‌കൂട്ടറില്‍ ഗൗരീശ പട്ടത്തെത്തിയ ജിതിന്‍ കാറില്‍ കയറിയാണ് രക്ഷപ്പെട്ടതെന്ന് ക്രൈബ്രാഞ്ച് പറയു ന്നത്. ഡിയോ സ്‌കൂട്ടര്‍ ഗൗരീശ പട്ടം വരെ ജിതിന്‍ ഓടിച്ചുപോയ സിസിടിവി ദൃശ്യ ങ്ങള്‍ ലഭിച്ചു. അതിന് ശേഷം മറ്റൊരാളാണ് ഈ വാഹനം ഓടിക്കുന്നത്. അതിന്റെ പിന്നില്‍ ഗൗരീശ പട്ടത്ത് വെച്ച് ഒരു കാറാണുള്ളത്. വാഹനം പരിശോധിച്ചപ്പോള്‍ ഇത് കെഎസ്ഇബിയുടെ ബോര്‍ഡ് വെച്ച കാറാണെന്നും ജിതിന്റെ ഉടമസ്ഥതയിലു ള്ളതാണെന്നും ക്രൈംബ്രാഞ്ച് കണ്ടത്തി. കാറിന്റെ ഡിക്കിയും തുറന്ന നിലയിലായി രുന്നു. എകെജി സെന്ററിന് മുന്നിലെ സിസിടിവി ദൃശ്യങ്ങള്‍ ഒരു സ്വകാര്യ ലാബി ല്‍ അയച്ച് പരിശോധിച്ചതില്‍ നിന്നും ഇയാള്‍ ധരിച്ച ടീഷര്‍ട്ടിനെ കുറിച്ച് വിവരം ല ഭിച്ചു. തലസ്ഥാനത്ത് ഈ ബ്രാന്‍ഡില്‍ 12 എണ്ണം വിറ്റുപോയെന്ന് വ്യക്തമായി. പരി ശോധിച്ചതില്‍ നിന്നും ഒരു ടീഷര്‍ട്ട് വാങ്ങിയത് ജിതിന്‍ ആണെന്ന് വ്യക്തമായി. സ് ഫോടക വസ്തുവുമായി ജിതിനെത്തിയത് ഡിയോ സ്‌കൂട്ടറിലാണ്. അതിന് ശേഷം സ്‌കൂട്ടര്‍ പിന്നീട് ഓടിച്ചു പോയത് മറ്റൊരാളാണ്. കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി വിളിപ്പിച്ചപ്പോള്‍ ഫോണിലെ വിശദാംശങ്ങള്‍ എല്ലാം മാറ്റിയ ശേഷ മാണ് ജിതിനെത്തിയതെന്നും ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം അറിയിച്ചു. യൂത്ത് കോണ്‍ഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്റാണ് പിടിയിലായ ജിതിന്‍. ഇയാളെ കവ ടിയാറിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ ചോദ്യം ചെയ്യുകയാണ്. അതേസമയം, എകെ ജി സെന്ററര്‍ ആക്രമണ കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ കസ്റ്റഡിയിലെടു ത്ത സംഭവത്തില്‍ പ്രതികരണവുമായി വിടി ബല്‍റാം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ ത്തകനായ ജിതിന് കേസുമായി ബന്ധമില്ലെന്നും സര്‍ക്കാരിന്റെ മുഖം രക്ഷിക്കാനു ള്ള നടപടിയായി മാത്രമേ കസ്റ്റഡിയേ കാണാനാകൂവെന്നും അദ്ദേഹം പ്രതികരിച്ചു. ജിതില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്നും അക്കാര്യം തള്ളിപ്പറയില്ലെന്നും വിടി ബല്‍റാം വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ നാല് തവണ ജിതിനെ ചോദ്യം ചെയ്യാന്‍ വിളിച്ചിരുന്നുവെന്ന് സ്ഥിരീകരിച്ച ബല്‍റാം എന്നാല്‍ പിന്നീട് വി ട്ടയച്ചതായിരുന്നുവെന്നും ഇപ്പോള്‍ സര്‍ക്കാരിന്റെ മുഖം രക്ഷിക്കാന്‍ ഇയാളെ വീ ണ്ടും കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്നും കുറ്റപ്പെടുത്തി. എകെജി സെന്റര്‍ ആക്രമണങ്ങളുമായി ജിതിന് ബന്ധമില്ല. എകെജി സെന്ററില്‍ ആക്രമണം നടത്തിയ ആളെത്തിയത് ഡിയോ വാഹനത്തിലാണെന്നാണ് പൊലീസ് പറഞ്ഞത്. ജിതിന് ഡി യോ സ്‌കൂട്ടറില്ല. മറ്റ് ബന്ധങ്ങളുമില്ല. രാഹുല്‍ ഗാന്ധി നയിക്കുന്ന കോണ്‍ഗ്രസ് ഭാര ത് ജോഡോ യാത്രയിലുണ്ടായ ജനബാഹുല്യം കണ്ടും മനസിലാക്കിയുമുണ്ടായ അ സ്വസ്ഥതയാണ് കസ്റ്റഡിയിലേക്ക് നയിച്ചതെന്നും ബല്‍റാം ആരോപിച്ചു.
Comments (0)