ചെന്നിത്തലയുടെ ഐശ്വര്യ കേരളയാത്രയ്ക്ക് പിന്തുണ നല്‍കി; ആറ് പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍
കൊച്ചി: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരളയാത്രയ്ക്ക് പിന്തുണയുമായി എത്തിയ പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍. ആറ് പൊലീസുകാരെയാണ് സസ്പെന്‍ഡ് ചെയ്തത്. സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് അടിസ്ഥാനത്തിലാണ് നടപടി. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ ആണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. എഎസ്‍ഐമാരായ ഷിബു ചെറിയാന്‍, ജോസഫ് ആന്റണി, ബിജു, സീനിയര്‍ സിപിഒ സില്‍ജന്‍ അടക്കമുള്ളവര്‍ക്കാണ് സസ്പെന്‍ഷന്‍.
ഐശ്വര്യ കേരളയാത്രയുടെ പരിപാടിക്കിടെ എറണാകുളം ജില്ലയിലെ നാല് പൊലീസ് ഉദ്യോഗസ്ഥരാണ് ഡിസിസി ഓഫീസിലെത്തി പ്രതിപക്ഷ നേതാവിനെ ഷാള്‍ അണിയിക്കുകയും മുല്ലപ്പളളി രാമചന്ദ്രനൊപ്പം ഗ്രൂപ്പ് ഫോട്ടോ എടുക്കുകയും ചെയ്തത്.
എറണാകുളം സിറ്റി കണ്‍ട്രോള്‍ റൂമിലെ ഷിബു ചെറിയാന്‍, എ.ആര്‍ ക്യാമ്ബിലെ ജോസ് ആന്‍റണി അടക്കമുള്ള പൊലീസ് അസോസിയേഷന്‍ മുന്‍ ഭാരവാഹികളാണ് ഡിസിസി ഓഫീസിലെത്തി ആശംസ അറിയിച്ചത്. സംഭവം വിവാദമായതോടെയാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രാഥമിക അന്വേഷണം തുടങ്ങിയത്.
Comments (0)