ഹൈന്ദവ ശ്മശാനങ്ങളോടുള്ള സർക്കാർ അവഗണനക്ക്, ഉദാഹരണം മാത്രം, പച്ചാളം ശ്മശാനം
പച്ചാളം:"മരണമെത്തുന്ന നേരത്തു നീ ശ്മശാനത്തിൻ്റെ അരികിൽ"
എത്താതെ എന്തു മാർഗ്ഗം.
ശ്മശാനങ്ങളോട് എന്താണ് നഗരസഭയ്ക്ക് ഇത്ര വിരോധം.ഏതാനും ദിവസങ്ങൾക്കു മുമ്പ് ശ്മശാനങ്ങളോട് നഗരസഭകൾ കാണിക്കുന്ന അവഗണനയെ കുറിച്ച് ഞാൻ സൂചിപ്പിച്ചിരുന്നു. എന്നാൽ ഇന്ന് ഒരു പ്രധാനപ്പെട്ട കാര്യം നിങ്ങളുടെ ശ്രദ്ധയിൽപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നു. 2024 ഏപ്രിൽ 1 മുതൽ 2025 ഏപ്രിൽ ഒന്നു വരെയാണ് പച്ചാളം പൊതു ശ്മശാനം പ്രവർത്തിപ്പിക്കാൻ നഗരസഭ ഒരു സ്വകാര്യ വ്യക്തിക്ക് കരാർ നൽകിയിട്ടുള്ളത്. ഇതിലേക്കായി കരാറുകാരനിൽ നിന്ന് അഞ്ച് ലക്ഷത്തി മുപ്പതിനായിരം രൂപ നഗരസഭ കൈപ്പറ്റിയിട്ടുണ്ട്. 5000 രൂപ ഇ എം ടി കോഷൻ ഡെപ്പോസിറ്റ് ആയിട്ടും വാങ്ങിയിട്ടുണ്ട്.ഇത് തിരിച്ചു കൊടുക്കും എന്നാണ് പറയുന്നതെങ്കിലും പല വർഷങ്ങളിലും തിരിച്ചു നൽകിയിട്ടില്ല എന്നു വേണം മനസ്സിലാക്കാൻ .
പച്ചാളം ശ്മശാനത്തിൽ A, B, C,എന്നിങ്ങനെ മൂന്ന് ചേമ്പറുകളാണ് ഷ്രട്ടറുകൾ) ഉള്ളത് തത്വത്തിൽ മൂന്ന് ചേമ്പറുകളുടെയും അവസ്ഥ പരിതാപകരം ആണെങ്കിലും C ചേംബർ ഒരുതരത്തിലും പ്രവർത്തിക്കാൻ കഴിയാത്ത രൂപത്തിൽ നശിച്ചു കിടക്കുകയാണ്.ഇപ്പോൾ അത് ഉപയോഗിക്കുന്നുമില്ല. ശവസംസ്കാരത്തിന് വിളിച്ചു ചോദിക്കുമ്പോൾ ശവദാഹം നടത്താൻ പറ്റാത്ത സാഹചര്യവും നിലനിൽക്കുന്നുണ്ട്. അതുപോലെതന്നെ ഹൈബി ഈഡൻ MLA ആയിരുന്ന കാലഘട്ടത്തിൽ എംഎൽഎ ഫണ്ട് ഉപയോഗിച്ച് ഏകദേശം ഒരു കോടി ചിലവിൽ ഒരു ഗ്യാസ് ക്രിമിറ്റോറിയവും നിർമ്മിച്ചിട്ടുണ്ട്. 11 വർഷമായി ഈ ക്രിമിറ്റോറിയം ഉപയോഗിക്കാതെ
ഒരു നോക്കുകുത്തിയായി കിടക്കുകയാണ് . ഈ ഗ്യാസ് ക്രിമിറ്റോറിയത്തിന്റെ ജനറേറ്റർ, ചേമ്പർ ,ഗ്യാസ് ടാങ്ക്, എന്നിവയും നശിച്ചു കിടക്കുന്ന ഒരു അവസ്ഥയാണ് ഇപ്പോൾ ഉള്ളത്. ഗ്യാസ് ക്രമറിറ്റേറിയത്തിന്റെ കാര്യം അവിടെ നിൽക്കട്ടെ. സാധാരണക്കാരായ ജനവിഭാഗങ്ങൾക്ക് ഉപയോഗിക്കേണ്ട മൂന്ന് ചേമ്പറുകളിൽ ഒന്ന് പൂർണമായിട്ടും ഉപയോഗശൂന്യമായി കിടക്കുകയാണ്. കരാർ തുക കൈപ്പറ്റുന്നതിന് കാട്ടുന്ന വ്യഗ്രത ഈ ക്രിമിറ്റോറിയത്തിന്റെ മേജർ വർക്കുകൾ ചെയ്യാൻ നഗരസഭ ഇഞ്ചിനീയറിംഗ് വിഭാഗം തയ്യാറാവാത്തത് ഹൈന്ദവ സ്മശാന സംവിധാനങ്ങളോടുള്ള വെല്ലുവിളിയാണ്.
പച്ചാളം സ്മശാനത്തെ സംബന്ധിച്ചിടത്തോളം ജില്ലയുടെ വ്യത്യസ്ത ഭാഗങ്ങളിൽ നിന്ന് മൃതശരീരങ്ങൾ കൊണ്ടുവരാറുണ്ട്. ഏകദേശം ഒരു ബോഡി ദഹനപ്രക്രിയ കഴിഞ്ഞ് അസ്ഥി എടുത്ത് കൊടുത്തു അടുത്ത ബോഡി അതിൽ വെക്കണമെങ്കിൽ കുറഞ്ഞത് നാലു മണിക്കൂറെങ്കിലും വേണമെന്നിരിക്കെ ഉപയോഗിക്കാൻ കഴിയാത്ത രീതിയിലായ ചേംബർ ഉപയോഗപ്രദമാക്കാൻ നഗരസഭ തയ്യാറാവാത്തതിന്റെ പിന്നിൽ ഹൈന്ദവ സമൂഹത്തോടുള്ള വെല്ലുവിളിയാണ്.പച്ചാളം സ്മശാനത്തെ സംബന്ധിച്ചിടത്തോളം എന്നും അവഗണനയുടെ ചരിത്രം മാത്രം ഉള്ള മണ്ണാണ്.അവിടുത്തെ പ്ലംബിംഗ്,ഇലക്ട്രിക്,ബാത്റൂം ക്ലോസറ്റ് അതോടൊപ്പം തന്നെ മുകളിൽ വെച്ചിട്ടുള്ള വാട്ടർ ടാങ്കും ഉപയോഗിക്കാൻ കഴിയാത്ത രീതിയിൽ തന്നെയാണ് എന്ന് പറയാം.സ്മശാനത്തിനകത്ത് നഗരസഭ തന്നെ ഇട്ടിയിട്ടുള്ള ലൈറ്റുകൾ കത്തായിട്ട് മാസങ്ങളായി എന്നാണ് പറയുന്നത്. ശ്മശാന ഭൂമിയിൽ അനധികൃത നിർമ്മാണം നടത്തുവാനും, ശ്മശാന ഭൂമി ഭാഗം വച്ച് നൽകുവാനും യാതൊരു സങ്കോചവുമില്ലാത്തവരായ നിങ്ങൾ ഇത്രയ്ക്ക് അധപതിച്ചു പോയോ? ഒരു കാര്യം കൂടി ഞാൻ നിങ്ങളുടെ ശ്രദ്ധയിൽ പെടുത്താം ഈ സ്മശാനങ്ങളുടെ എല്ലാം നിരീക്ഷണ ചുമതല നഗരസഭ ഹെൽത്ത് വിഭാഗത്തിനാണ് എന്നിരിക്കെ സ്മശാനത്തിനകത്ത് അടിയുന്ന റീത്ത് അടക്കമുള്ള മാലിന്യങ്ങൾ മാസത്തിൽ ഒരു തവണയെങ്കിലും നീക്കം ചെയ്യക്കാൻ ശ്മശാനം നിലകൊള്ളുന്ന മേഖലയിലെ ഹെൽത്ത് വിഭാഗം തയ്യാറാകാത്തത് വിരോധാഭാസമാണ്. നഗരസഭ, മുനിസിപ്പൽ കെട്ടിടങ്ങൾക്ക് അകത്ത് തൽക്കാലം സുഖലോലുപരായി ഇരിക്കുന്ന വരും AC വാഹനത്തിൽ യാത്ര ചെയ്യുന്നവരുമായിട്ടുള്ള ഹൈന്ദവർ മനസ്സിലാക്കണം
"മരണം വാതിൽക്കൽ ഒരു നാൾ മഞ്ചലുമായ് വന്നു നിൽക്കുമ്പോൾ " നിങ്ങളും വന്നു വിശ്രമിക്കേണ്ട ഒരിടമാണ് ശ്മശാനഭൂമി .നമ്മുടെ പൂർവികർ പലരും വിശ്രമിക്കുന്ന മണ്ണ്. ആ മണ്ണിനോട് അവഗണ കാട്ടാതെ യുദ്ധകാലാടിസ്ഥാനത്തിൽ അറ്റകുറ്റപണി നടത്തി ഉപയോഗപ്രധമാക്കാൻ തയ്യാറാകണം.
ടി.ബാലചന്ദ്രൻ - കലൂർ
Comments (0)