കാട്ടാക്കട മര്‍ദ്ദനം: പ്രതികളായ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് മുന്‍കൂര്‍ ജാമ്യമില്ല

കാട്ടാക്കട മര്‍ദ്ദനം: പ്രതികളായ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് മുന്‍കൂര്‍ ജാമ്യമില്ല

തിരുവനന്തപുരം: കാട്ടാക്കട കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ പിതാവിനേയും മകളെയും മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതികളായ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. കാട്ടാക്കട കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ ജീവനക്കാരായ മുഹമ്മദ് ഷെരീഫ് (52), മിലന്‍ ഡോറിച്ച് (45), അനില്‍കുമാര്‍ (49), വര്‍ക്ക് ഷോപ്പ് ജീവനക്കാരായ സുരേഷ് കുമാര്‍, അജികുമാര്‍ എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. മകളുടെ മുന്നില്‍ വച്ച് പിതാവിനെ മര്‍ദ്ദിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ പ്രതികള്‍ മുന്‍കൂര്‍ ജാമ്യം അര്‍ഹിക്കുന്നില്ല. വീഡിയോയിലെ ദൃശ്യങ്ങള്‍ ശാസ്ത്രീയ പരിശോധന നടത്തുന്നതിനായി പ്രതികളില്‍ നിന്ന് ശബ്ദവും ദൃശ്യങ്ങളും ഉള്‍പ്പടെയുള്ള സാമ്പിളുകള്‍ ശേഖരിക്കുന്നതിന് ഇവരുടെ കസ്റ്റഡി അത്യന്താപേക്ഷിതമാണന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ അറിയിച്ചു.