വോയ്സ് ഓഫ് വേൾഡ് ഇഫ്താർ സംഗമവും ഭക്ഷ്യ കിറ്റ് വിതരണവും നടത്തി :

വോയ്സ് ഓഫ് വേൾഡ് ഇഫ്താർ സംഗമവും ഭക്ഷ്യ കിറ്റ് വിതരണവും നടത്തി :
കൊച്ചി: വൃതശുദ്ധിയുടെയും പരിത്യാഗത്തിൻ്റെ ദിനങ്ങൾ സ്നേഹത്തിൻ്റെയൊപ്പം കരുതലിൻ്റെയും കൂടെ ആയിരിക്കണമെന്നും മാനവികതയിൽ സഹജീവികളെ ചേർത്തു പിടിക്കുമ്പോഴാണ് ഈശ്വരസേവ എന്നത് പ്രാവർത്തികമാകുന്നതെന്നും അതെല്ലാം എപ്പോൾ അർഹതപ്പെട്ടവർക്ക് ലഭ്യമാക്കുന്നുവോ അപ്പോഴാണ് അള്ളാഹുവിനോട് അടുക്കുന്നത് എന്ന സന്ദേശമുയർത്തി, വോയ്സ് ഓഫ് വേൾഡ് എറണാകുളം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ എറണാകുളത്ത് ഇഫ്താർ വിരുന്നും സൗജന്യ ഭക്ഷ്യക്കിറ്റു വിതരണവും നടത്തി സമൂഹത്തിന് മാതൃകയായ്, സംഘടനയുടെ എറണാകുളം ജില്ലാ കമ്മറ്റി നടത്തിയ ഇഫ്താറിൽ സമൂഹത്തിൻ്റെ വിവിധ മേഖലകളിൽ നിന്നും നിരവധി പേർ പങ്കെടുക്കുകയുണ്ടായി, സംഘടനയുടെ എറണാകുളം ജില്ലാ പ്രസിഡൻ്റ് ശ്രീമതി ഷാൻ സി സലാമിൻ്റെ നേതൃത്വത്തിൽ, സംഘടിപ്പിച്ച ഇഫ്താർ ചടങ്ങ്, ശ്രീ ഖാദർ സാഹിബ്ബിൻ്റെ അദ്ധ്യക്ഷതയിൽ ശ്രീ, ഹാരിസ് വൃത ശുദ്ധിയും മാനവികതയും' മനുഷ്യജീവിതത്തിൽ ഇസ്ലാമിൻ്റെ പ്രസക്തിയും ചൂണ്ടിക്കാണിക്കുകയും യുവതലമുറ ഈശ്വര ചിന്തകളിൽ നിന്നകലുമ്പോൾ സമൂഹത്തിൽ സംഭവിക്കുന്ന മൂല്യച്ചുതികൾ മുതലായവയെ കുറിച്ച് ഓർമപ്പെടുത്തുകയുണ്ടായി, ചടങ്ങിന് നന്ദി രേഖപ്പെടുത്തിയത് ശ്രീമതി അയിഷ തൃശൂർ, ആശംസ അർപ്പിച്ചത് സിനി ആർട്ടിസ്റ്റ് ശ്രീമതി സിനി സായ ,പ്രത്യേക ക്ഷണിതാവായി ഷെമി ഫാത്തിമയും പങ്കെടുത്ത ചടങ്ങ് മാതൃകാപരമായിരുന്നു.