ലഹരിക്കടിമയാക്കി ലൈംഗിക ചൂഷണം: വിദ്യാര്‍ത്ഥികളെ എത്തിച്ചുകൊടുത്ത കാമുകിയുടെ തല യുവാവ് തല്ലിപ്പൊളിച്ചു

ലഹരിക്കടിമയാക്കി ലൈംഗിക ചൂഷണം: വിദ്യാര്‍ത്ഥികളെ എത്തിച്ചുകൊടുത്ത കാമുകിയുടെ തല യുവാവ് തല്ലിപ്പൊളിച്ചു

നാഗര്‍കോവില്‍ : ബര്‍ത്ത് ഡേ പാര്‍ട്ടിയുടെയും ആഘോഷങ്ങളുടെയും മറവില്‍ കൂട്ടമായിരുന്ന് കഞ്ചാവ് വലിക്കാനും ലൈംഗിക ചൂഷണത്തിനും പെണ്‍കുട്ടികളെ എത്തിച്ചുകൊടുത്ത കാമുകിയുടെ തല കാമുകന്‍ തല്ലിപ്പൊളിച്ചു. കന്യാകുമാരി കുളച്ചലിലെ വിദ്യാര്‍ഥിനിക്കാണ് മര്‍ദനമേറ്റത്. വിദ്യാര്‍ഥിനിയുടെ താമസ സ്ഥലത്ത് കഴിഞ്ഞ ദിവസമായിരുന്നു സംഭവം. മര്‍ദനമേറ്റെന്ന പരാതി അന്വേഷിച്ചപ്പോഴാണ് കഞ്ചാവ് ഉപയോഗവും ലൈംഗിക ചൂഷണവുമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്ന് പൊലീസ് കണ്ടെത്തിയത്. താമസ സ്ഥലത്തു നടത്തിയ പരിശോധനയില്‍ കഞ്ചാവും ഉപയോഗിച്ചതും അല്ലാത്തതുമായ ഗര്‍ഭനിരോധന ഉറകളും കണ്ടെടുത്തു. കുളച്ചലിലെ സ്വകാര്യ കോളജില്‍ പഠിക്കുന്ന നാഗര്‍കോവില്‍ സ്വദേശിനിയായ പെണ്‍കുട്ടിക്കാണ് തലക്കടിയേറ്റത്. പരിക്കുകളോടെ ചികില്‍സ തേടിയതിനെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പൊലീസില്‍ വിവരമറിയിച്ചു. പൊലീസെത്തിയപ്പോള്‍ കാമുകന്‍ അജിനാണ് ആക്രമിച്ചതെന്നു പെണ്‍കുട്ടി മൊഴി നല്‍കി. ഇതിനിടെ, അജിന്റെ മാതാവിനെ മറ്റൊരു പെണ്‍കുട്ടി വിളിച്ച് ആക്രമണത്തിന്റെ കാരണം വെളിപ്പെടുത്തുകയായിരുന്നു. കൂടുതല്‍ പെണ്‍കുട്ടികള്‍ സംഘത്തിന്റെ കെണിയില്‍പെട്ടതായാണ് വിവരം. കേസില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. യുവാക്കള്‍ക്കൊപ്പം കഞ്ചാവ് ഉപയോഗിക്കാന്‍ കോളജ് വിദ്യാര്‍ഥിനികളെ എത്തിച്ചുനല്‍കുന്ന സംഘത്തിലെ അംഗമാണ് ആക്രമണത്തിനിരയായ പെണ്‍കുട്ടി. കഴിഞ്ഞ ദിവസം ബര്‍ത്ത് ഡേ പാര്‍ട്ടി എന്ന പേരില്‍ 2 യുവാക്കള്‍ പെണ്‍കുട്ടിയുടെ താമസ സ്ഥലത്ത് എത്തി. ഇതറിഞ്ഞ് കാമുകനും പിന്നാലെ എത്തി. തുടര്‍ന്നു യുവാക്കളെ തല്ലിയോടിക്കുകയും കാമുകിയുടെ തലയടിച്ചു പൊട്ടിക്കുകയുമായിരുന്നു. ലഹരിക്കടിമയാക്കി ലൈംഗികമായി ചൂഷണം ചെയ്യുന്ന സംഘത്തെ താന്‍ തല്ലിയോടിച്ചെന്നാണ് അജിന്റെ മൊഴി.