ലക്ഷദ്വീപില്‍ ആദ്യ കൊറോണ വൈറസ് സ്ഥിരീകരിച്ചു, രോഗം സ്ഥിരീകരിച്ചത് കൊച്ചിയില്‍നിന്നും കവരത്തിയിലെത്തിയ ജവാന്
ഡിസംബര്‍ അവസാനയാഴ്ച്ചയാണ് ലക്ഷദ്വീപ് യാത്രയ്ക്കായുള്ള മാനദണ്ഡങ്ങളില്‍ ഭരണകൂടം മാറ്റം വരുത്തിയത്.48 മണിക്കൂറിനുള്ളില്‍ നടത്തിയ കൊറോണ പരിശോധനയില്‍ കൊറോണ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചാല്‍ ലക്ഷദ്വീപില്‍ എവിടെയും സഞ്ചരിക്കാമെന്നാണ് പുതിയ മാര്‍ഗ നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നത്. നേരത്തെ ലക്ഷദ്വീപിലേക്ക് പോകണമായിരുന്നുവെങ്കില്‍ ഒരാഴ്ച്ച കൊച്ചിയില്‍ ക്വാറന്റീന്‍ കഴിഞ്ഞ് കൊറോണയില്ലെന്ന് ഉറപ്പു വരുത്തണമായിരുന്നു. ലക്ഷദ്വീപിലെത്തിയ ശേഷവും 14 ദിവസം നിരീക്ഷണത്തില്‍ കഴിയണമായിരുന്നു.



Author Coverstory


Comments (0)