ബംഗാളികളെന്ന പേരിൽ ബംഗ്ലാദേശികളും,, വിവരശേഖരണം, പാഴ് വാക്ക്?
തിരുവനന്തപുരം: കേരളത്തിലെ അന്യസംസ്ഥാന തൊഴിലാളി ക്യാമ്പുകളിൽ പോലീസിന്റെയും ഇന്റലിജൻസിന്റേയും നിരീക്ഷണം പേരിനു മാത്രമെന്ന് ആരോപണം. ബംഗാളികളെന്ന പേരിൽ കേരളത്തിൽ കൂട്ടമായി തങ്ങുന്നത് ബംഗ്ലാദേശികളാണെന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തു വരുന്നത്.
അൽ-ഖ്വയ്ദയുമായി ബന്ധമുള്ള ഭീകരരെ പെരുമ്പാവൂരിലെ അന്യസംസ്ഥാന തൊഴിലാളി ക്യാമ്പിൽ നിന്നും ദേശീയ അന്വേഷണ ഏജൻസി പിടികൂടിയിട്ട് മാസങ്ങൾ മാത്രമെ ആകുന്നുള്ളു. എന്നാൽ ഇപ്പോഴും സംസ്ഥാനത്തെ അന്യസംസ്ഥാന തൊഴിലാളി ക്യാമ്പുകളിൽ നിരീക്ഷണം ശക്തമാക്കിയിട്ടില്ല. ലോക്ക്ഡൗണിന് ശേഷം ഓരോ പ്രദേശത്തും വന്നുപോവുകയും താമസിക്കുകയും ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികളെ കുറിച്ച് കൃത്യമായ യാതൊരു വിവരവും പോലീസിന്റെ പക്കലില്ല എന്നതാണ് വാസ്തവം.
അന്യസംസ്ഥാന തൊഴിലാളികളുടെ വിവരശേഖരണത്തിന് തടസ്സമായത് ലോക്ക്ഡൗണിന് പിന്നാലെ തിരഞ്ഞെടുപ്പ് ചുമതലകളുടെ തിരക്ക് വന്നതിനാലാണെന്നാണ് പോലീസിന്റെ വിശദീകരണം. ഈ വീഴ്ചകൾ തന്നെയാണ് കേരളത്തെ ഭീകരവാദികളും ക്രിമിനലുകളുമുൾപ്പെടെ സുരക്ഷിത താവളമാക്കുന്നതിനു പിന്നിലെ കാരണം. ഇത്തരക്കാർക്ക് പ്രത്യേക വാട്ട്സ്ആപ്പ്, ഫേസ്ബുക്ക് ഗ്രൂപ്പുകളുമുണ്ട്. എന്നാൽ, ഇവരുടെ ഫോൺ നമ്പർ, അഡ്രസ്സ് മുതലായ യാതൊരു വിവരങ്ങളും കയ്യിലില്ലാത്തതിനാൽ പോലീസിന് യാതൊന്നും ചെയ്യാൻ കഴിയുന്നില്ല



Author Coverstory


Comments (0)