കോൺഗ്രസ്സ് നേതാവിൻ്റെ മകൻ്റെ വിദേശ- ഇ-സിഗരറ്റ് വിൽപ്പന, കേസെടുക്കാതെ പറവൂർ എക്സെസ്
ആലുവ: പറവൂരിൽ വിദ്യാർത്ഥികളിൽ നി ന്നും നിരോധിത വിദേശ ലഹരി ഇ-സിഗര റ്റ് പിടികൂ ടിയ സംഭവത്തിൽ അന്വേഷണം കരുമാല്ലൂരിലെ ഒരു ബ്ലോക്ക് കോൺഗ്രസ് നേതാവിലേക്ക്. പറവൂർ പുല്ലംകുളം സ്കൂ ളിൽ പഠിക്കുന്ന ഇദ്ദേഹത്തിന്റെ മകൻ 12 50 രൂപക്ക് കരിമ്പാടത്തെ സ്കൂളിലെ ഒരു വിദ്യാർത്ഥിക്ക് ഇ- സിഗരറ്റ് വിൽക്കുകയാ യിരുന്നു. ഈ വിദ്യാർത്ഥി 1500 രൂപക്ക് മറ്റൊരു വിദ്യാർത്ഥിക്ക് ഇത് മറിച്ച് വിറ്റു . കരി മ്പാടത്തെ സ്കൂൾ അധികൃതർ ഈ സിഗരറ്റ് ശേഖരം പിടികൂടുകയും വിവരം എക്സെസ് അധി കൃതരെ അറിയിക്കുകയും ചെയ്തു. സ് കൂളിലെത്തിയ എക്സൈസ് സംഘം ഇ-സിഗരറ്റ് ഓഫിസിലേക്ക് കൊണ്ടുപോകു കയും ചെയ്തു. കരിമ്പാടത്തെ വിദ്യാർ ത്ഥികളെ ചോദ്യം ചെയ്തതിൽ നിന്നുമാ ണ് കോൺഗ്രസ് നേതാവിന്റെ മകന്റെ പ ക്കൽ നിന്നും വാങ്ങിയ വിവരം പുറത്തു വന്നത്. ഇതോടെ എക്സെസ് അന്വേഷണം ലഘൂകരിക്കുകയും വിഷയം പുറം ലോകമറിയാതെ ഒതുക്കി തീർക്കാൻ ശ്രമിക്കുകയും ചെയ്തു, പ്രതിപക്ഷ നേതാവിൻ്റെ മണ്ഡലമെന്ന നിലയിൽ കേരള രാഷ്ട്രീയത്തിൽ പല ചർച്ചകൾക്കും വഴിതെളിചേക്കുമെന്ന ചിലരുടെ താത്പര്യത്തിൽ ഇതിനെ ഗൗരവമായെടുക്കാതിരിക്കാൻ എക്സെസിൻ്റെ ഭാഗത്ത് നിന്ന് ശ്രമം ഉണ്ടായതായി പറയപ്പെടുന്നു ഈ നേതാവ് കോൺഗ്രസിലെ ഒ രു പ്രമുഖന്റെ ഒപ്പം അടിക്കടി വിദേശ സന്ദ ർശനം നടത്തിവരുന്നയാളാണ്. ഇയാൾ വഴിയാണോ സിഗരറ്റ് ഇവിടെ എത്തിയ തെന്ന നിഗമനത്തിലാണ് അന്വേഷണ സം ഘം.എത്തിച്ചേർന്നതെങ്കിലും അതെല്ലാം നിസാരമായി കാണുകയായിരുന്നു സാമ്പത്തികമായി വളരെയധികം ബുദ്ധിമുട്ടിയിരുന്ന ഇയാളുടെ വളർച്ചേ നേ രം ഇരുട്ടി വെളുത്ത പോലെയായിരുന്നു. പ്രമുഖ നേതാവിന്റെ സന്തത സഹചാരി യായ ഇയാൾ നേതാവിനൊപ്പം നിരവധി തവണ വിദേശ രാജ്യങ്ങളിൽ സന്ദർശനം നടത്തിയിട്ടുണ്ട്. ഇതെല്ലാം ഇത്തരം ഇട പാടുകൾക്കാണോ എന്ന സംശയം ഇപ്പോ ൾ ബലപെട്ടിരിക്കുകയാണെന്നാണ് പറവൂരിലെ ജനങ്ങൾ അഭിപ്രായപ്പെടുന്നത് ഇതിനിടെ പ്ര മുഖ നേതാവ് ഇടപെട്ട് കേസ് തേച്ചുമാച്ചു കളയാൻ ശ്രമം നടക്കുന്നതായി ആരോപ ണം ഉയർന്നിട്ടുണ്ട്. പറവൂർ എക്സൈസ് സി. ഐ. ശ്രീരാഗ് നേതാവിന്റെ മകനെ വി ളിച്ചു വരുത്തി ചോദ്യം ചെയ്തെങ്കിലും സ്വാധീനത്തിനു വഴങ്ങി വെറുതെ വിടുക യായിരുന്നു സി.ഐയുടെ ഈ നടപടി ക്കെതിരെ കഴിഞ്ഞ ദിവസം കൂടിയ താ ലുക്ക് സഭയിൽ വൻ പ്രതിഷേധം ഉയരു കയും ചെയ്തിരുന്നു ഇതിന്റെ ഉറവിടം കണ്ടെത്തണമെ ന്നാവശ്യപെട്ട് കലക്ടർക്കു പരാതി നൽ കുന്നതിനു നാട്ടുകാർ തീരുമാനിച്ചിരിക്കയാണ് കരിമ്പാടത്തെ സ്കൂൾ അധികൃതർ കുട്ടികൾക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചപോൾ ലഹരി സിഗരറ്റ് വിൽപ്പന നടത്തിയ വിദ്യാർത്ഥി ക്കെതിരെ നടപടി എടുക്കാത്ത പുല്ലംകു ളം സ്കൂൾ മാനേജ്മെന്റിന്റെ നടപടിയും ദുരൂ ഹത ഉണർത്തുന്നതാണ്.
Comments (0)