അക്ഷയ ഷാജിയെ തിരിച്ചു തരുമോ? ഇനിയുമൊരു അക്ഷയ ഷാജി ഉണ്ടാവാതിരിക്കാന്‍
തൊടുപുഴ : തൊടുപുഴയില്‍ മയക്ക് മരുന്ന് കേസില്‍ പിടിക്കപ്പെട്ട അക്ഷയ ഷാജി (22) ചെറുവട്ടൂര്‍ ഗവണ്‍മെന്റ് മോഡല്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ 2015-2017 ഹുമാന്റിറ്റീസ് വിഭാഗത്തിലെ മികച്ച വിദ്യാര്‍ത്ഥി ; എം എ കോളേജില്‍ ഡിഗ്രി പാസായത് 80% മാര്‍ക്കോടെ ഉന്നത വിദ്യഭ്യാസമുളള അക്ഷയ ഷാജിയുടെ ജീവിതം മാറ്റിമറിച്ചത് മയക്ക് മരുന്ന് ഉപയോഗിച്ചിരുന്ന തൊടുപുഴ സ്വദേശിയായ യൂനുസ് റസാഖുമായുളള പ്രണയം.
ചെറുവട്ടൂരില്‍ നിന്നും പ്ലസ് ടു ഹുമാന്റിറ്റീസ് പാസായത് നല്ല മാര്‍ക്കോടെ നല്ല അച്ചടക്കവും പാട്ട് പാടാനും ചിത്രം വരക്കാനുമുളള അക്ഷയയുടെ കഴിവില്‍ മറ്റുളളവരുടേയും ഇഷ്ടക്കാരിയായി. സുന്ദരിയായ അക്ഷയ കോതമംഗലം എം എ കോളേജില്‍ ഇഷ്ടവിഷയമായ ഹിസ്റ്ററി കിട്ടാത്തതിനെ തുടര്‍ന്ന് സോഷ്യോളജി എടുത്ത് പഠിച്ച് 80% മാര്‍ക്കോടെ പാസായി. നെല്ലിക്കുഴി പബ്ലിക് ലൈബ്രറി പുരസ്‌കാരങ്ങള്‍ കോതമംഗലം എംഎല്‍എ ആന്റണി ജോണ്‍ അടക്കം അക്ഷയക്ക് നല്‍കിയിട്ടുണ്ട്. മറ്റ് കുട്ടികള്‍ക്ക് കൂടി മാതൃകയായ ഈ വിദ്യാര്‍ത്ഥിയുടെ ജീവിതം തന്നെ മാറ്റി മറിച്ചത് ഡിഗ്രി പാസായ ശേഷം എറണാകുളത്ത് ഒരു കോഴ്‌സ് എടുത്ത് പഠിക്കുമ്പോള്‍ സോഷ്യല്‍ മീഡിയ വഴി മയക്ക് മരുന്ന് ഉപയോഗിച്ച് വന്നിരുന്ന യൂനുസ് റസാഖുമായുണ്ടായ പ്രണയമാണ് ജീവിതം തന്നെ മാറ്റി മറിച്ചത്. എറണാകുളത്ത് അക്ഷയ ചേര്‍ന്ന് പഠിച്ച കോഴ്‌സ് പോലും പൂര്‍ത്തിയാക്കാതെ പ്രണയത്തില്‍ മുടങ്ങിയ വിദ്യാഭ്യാസം പോലും പൂര്‍ത്തിയാക്കാതെ ഈ മിടുക്കിയായ പെണ്‍കുട്ടി മയക്ക് മരുന്ന് ലോബിയുടെ കെണിയില്‍ പെട്ട് ജീവിതം തകര്‍ക്കുകയായിരുന്നു. പാവപ്പെട്ട ഈ പെണ്‍കുട്ടിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ട വന്ന് മയക്കുമരുന്ന് ലോബിക്കെതിരെയുളള ബോധവല്‍ക്കരണ പരിപാകളില്‍ പങ്കാളികളാക്കി യുവ തലമുറയെ ബോധവല്‍ക്കരിക്കാന്‍ ഈ കുട്ടിയെ ഉപയോഗ പ്പെടുത്താന്‍ കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. നിങ്ങളുടെ സഹായം ഉണ്ടേല്‍ നേതൃത്വം നല്‍കാന്‍ സ്‌കൂള്‍ പി ടി എ പ്രസിഡന്റ് എന്ന നിലയില്‍ ഞാന്‍ തയ്യാറാണ് അഭിപ്രായങ്ങള്‍ അറിയിക്കാം. ഇനി ഒരു യുവതയും കെണിയില്‍ വീഴാതിരിക്കാന്‍ നമുക്ക് ശ്രമിക്കാം. (കടപ്പാട്- അബു വട്ടപ്പാറ)
Comments (0)