സമാന്തര ഫോണ്‍ എക്സ്ചേഞ്ച് നടത്തിയ കേസിലെ മുഖ്യപ്രതി പിടിയില്‍

സമാന്തര ഫോണ്‍ എക്സ്ചേഞ്ച് നടത്തിയ കേസിലെ മുഖ്യപ്രതി പിടിയില്‍

കോഴിക്കോട് : നഗരത്തിലെ ഏഴ് കേന്ദ്രങ്ങളില്‍ സമാന്തര ഫോണ്‍ എക്സ്ചേഞ്ച് നടത്തിയ കേസിലെ മുഖ്യപ്രതി അറസ്റ്റില്‍. ചാലപ്പുറം പുത്തന്‍പീടിയേക്കല്‍ പിപി ഷെബീറിനെയാണ് വയനാട്ടില്‍വെച്ച് ജില്ലാ സി ബ്രാഞ്ച് സംഘം പിടികൂടിയത്. കഴിഞ്ഞ ഒരു വര്‍ഷമായി പ്രതി ഒളിവില്‍ കഴിയുകയായിരുന്നു. 2021 ജൂലൈയിലാണ് കോഴിക്കോട് നഗരത്തിലെ ഏഴ് കേന്ദ്രങ്ങളില്‍ സമാന്തര എക്സ്ചേഞ്ചുകള്‍ കണ്ടെത്തിയത്. വയനാട്ടില്‍ നിര്‍മിക്കുന്ന റിസോര്‍ട്ട് സന്ദര്‍ശിക്കാന്‍ വേഷം മാറിയെത്തിയപ്പോഴാണ് ഇയാള്‍ പിടിയിലായത്. ഷമീര്‍ എന്ന പേരില്‍ ഇയാള്‍ ഇവിടെ എത്താറുണ്ട് എന്ന വിവരം ലഭിച്ച പോലീസ് ദിവസങ്ങളായി വേഷം മാറി റിസോര്‍ട്ടിന് സമീപം താമസിക്കുകയായിരുന്നു. ഇന്നലെ രാത്രി ഹരിയാന റജിസ്ട്രേഷന്‍ കാറില്‍ വയനാട് പൊഴുതനയിലെ റിസോര്‍ട്ടിനു സമീപമെത്തിയ പ്രതിയെ പോലീസ് സംഘം വാഹനം തടഞ്ഞു കസ്റ്റഡിയിലെടുക്കുകയായിരുന്നു.