പാലമായി, മറുകരയെത്താന്‍ ഏണിവച്ചു കയറണം, ഇറങ്ങണം! തെരഞ്ഞെടുപ്പു കാലത്ത് തിടുക്കത്തില്‍ ഉദ്ഘാടന മഹാമഹം, രണ്ടു മാസം കഴിഞ്ഞിട്ടും ജനങ്ങള്‍ക്ക് ഏണി തന്നെ ആശ്രയം
കൈനകരി (കുട്ടനാട്) : തദ്ദേശ തെരഞ്ഞെടുപ്പ് വിജ്ഞാപനം ചെയ്തയന്നു തിടുക്കത്തിലായിരുന്നു കൈനകരി മുണ്ടക്കല്‍ പാലത്തിന്റെ ഉദ്ഘാടന മഹാമഹം. രണ്ടു മാസം കഴിഞ്ഞിട്ടും പാലത്തില്‍ക്കൂടിയുള്ള വാഹനഗതാഗതം സ്വപ്നം മാത്രം.
പാലത്തിന്റെ കിഴക്കേക്കരയില്‍ സമീപനപാത നിര്‍മിക്കാത്തതാണു കാരണം. കാല്‍നടക്കാര്‍ പാലത്തിലൂടെ പമ്ബയാര്‍ കുറുകെക്കടക്കുന്നുണ്ട്. അവര്‍ പാലത്തിലേക്ക് ഏണി വച്ചുകയറും, ഇറങ്ങും!
തീര്‍ഥാടന കേന്ദ്രമായ ചാവറ ഭവനിലേക്കുള്പ്പെടെ യാത്ര സുഗമമാക്കുന്നതാണു മുണ്ടക്കല്‍ പാലം.
Comments (0)