ലൈഫ് മിഷന്‍ പദ്ധതിയില്‍ പിഴവുകളുണ്ട്, സിബിഐ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി, സംസ്ഥാന സര്‍ക്കാരിന്റേയും യുണിടാക്കിന്റേയും ഹര്‍ജി തള്ളി
കൊച്ചി : ലൈഫ് മിഷന്‍ പദ്ധതിയുടെ നടപടിക്രമങ്ങളില്‍ പിഴവുണ്ട്. നിലവിലെ സിബിഐ അന്വഷണം തുടരാമെന്ന് ഹൈക്കോടതി. അഴിമതിയുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണത്തിനെതിരെ സംസ്ഥാന സര്‍ക്കാരും, യൂണിടെക്കും നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിക്കൊണ്ടാണ് ഈ ഉത്തരവ്.
സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവേ ആദ്യഘട്ടത്തില്‍ സിബിഐ അന്വേഷണം ഹൈക്കോടതി നേരത്തെ രണ്ട് മാസത്തേക്ക് സ്റ്റേ ചെയ്തിരുന്നു. മറ്റ് കാര്യങ്ങളുമായി മുന്നോട്ടുപോകാമെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇത് കേസ് അന്വേഷണത്തെ ബാധിക്കുമെന്ന് സിബിഐ അറിയിക്കുകയും കോടതി നിര്‍ദ്ദേശത്തിനെതിരെ അപ്പീല്‍ നല്‍കുകയുമായിരുന്നു.
ലൈഫ് മിഷന്‍ പദ്ധതിയില്‍ അഴിമതി നടന്നിട്ടുണ്ടെന്നും ഇതുസംബുന്ധിച്ച് അന്വേഷണം ആവശ്യമാണ്. പദ്ധതിയുടെ മറവില്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍കൂടി പങ്കാളികളായ അധോലോക ഇടപാടാണ് നടന്നിട്ടുള്ളതെന്നും സിബിഐ കോടതിയില്‍ വ്യക്തമാക്കി. ഈ വാദങ്ങള്‍ അംഗീകരിച്ചാണ് ഹൈക്കോടതി ഇപ്പോള്‍ ഉത്തരവിറക്കിയിരിക്കുന്നത്.
അതേസമയം ലൈഫ് മിഷന്‍ സിഇഒയ്ക്ക് എതിരായ അന്വേഷണം താത്കാലികമായി നിര്‍ത്തിവെക്കാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. സ്വപ്ന അടക്കമുള്ള പ്രതികളുമായി ബന്ധപ്പെട്ട അന്വേഷണവും തുടരാനാവും. എന്നാല്‍ യൂണിടാക്കിനെതിരായ അന്വേഷണവുമായി സി.ബി.ഐക്ക് മുന്നോട്ടുപോകാമെന്നും കോടതി വ്യക്തമാക്കി.
വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സിബിഐ രജിസ്റ്റര്‍ചെയ്ത എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ലൈഫ് മിഷന്‍ സിഇഒ. യു.വി. ജോസ് ആണ് ഹര്‍ജി നല്‍കിയത്. സിബിഐ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആ. നിയമപരമായി നിലനില്‍ക്കില്ല. ലൈഫ് മിഷനെ കേസിലേക്ക് മനപ്പൂര്‍വ്വം വലിച്ചിഴയ്ക്കുകയായിരുന്നുവെന്നുമാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നത്.
Comments (0)