കളമശ്ശേരി മെഡിക്കല്‍ കോളജിലും നിയമന വിവാദം; വിജിലന്‍സ്​ അന്വേഷിക്കണമെന്ന്​ സി.പി.ഐ

കളമശ്ശേരി മെഡിക്കല്‍ കോളജിലും നിയമന വിവാദം; വിജിലന്‍സ്​ അന്വേഷിക്കണമെന്ന്​ സി.പി.ഐ

കൊച്ചി: കളമശ്ശേരി മെഡിക്കല്‍ കോളജ്​ ആശുപത്രിയിലും അനധികൃത നിയമനങ്ങള്‍ നടന്നതായി ആരോപണം. കോവിഡിന്‍റെ മറവില്‍ ഇരുന്നൂറിലധികം നിയമനങ്ങളാണ്​ അനധികൃതമായി നടന്നത്​. സംഭവത്തില്‍ വിജിലന്‍സ്​ അന്വേഷണം വേണമെന്ന്​ സി.പി.ഐ ആവശ്യപ്പെട്ടു.

ആശുപത്രി വികസന സമിതിയുടെ തീരുമാനം മറികടന്നാണ്​ നിയമനങ്ങള്‍ നടന്നിട്ടുള്ളത്​. താല്‍ക്കാലിക ഒഴിവിലേക്ക്​ എം​േപ്ലായ്​മെന്‍റ്​ എക്​സ്​ചേഞ്ച്​ വഴി നിയമനം നടത്താമെന്നായിരുന്നു​ യോഗത്തില്‍ തീരുമാനിച്ചിരുന്നത്​. ജില്ല കലക്​ടര്‍, മെഡിക്കല്‍ ഓഫിസര്‍​ എന്നിവരടക്കം യോഗത്തില്‍ പ​ങ്കെടുത്തിരുന്നു.

നിലവിലെ ഒഴിവുകളിലേക്ക്​ തിങ്കളാഴ്ച ഇവിടെ ഇന്‍റര്‍വ്യൂ നടക്കുന്നുണ്ട്​​.

എന്നാല്‍, ഇത്​ പ്രഹസനമാണെന്ന്​​ സി.പി.ഐ ലോക്കല്‍ സെക്രട്ടറി വിജിലന്‍സിന്​ നല്‍കിയ കത്തില്‍ പറയുന്നു. ഈ ഒഴിവുകളിലേക്ക്​ 200ഓളം പേരെ നിയമിച്ച്‌​ കഴിഞ്ഞതായാണ്​ സൂചന​.

ചില ഉദ്യേഗഥര്‍ പണം വാങ്ങിയാണ്​ നിയമനം നല്‍കിയിട്ടുള്ളതെന്ന്​ കത്തില്‍ ചൂണ്ടിക്കാട്ടി. താല്‍ക്കാലിക അടിസ്​ഥാനത്തിലെ നിയമനങ്ങളാണ്​ ഇപ്പോള്‍ നടന്നിട്ടുള്ളത്​. എന്നാല്‍, ഇതില്‍ ചിലത്​ സ്​ഥിരനിയമനം ആകാന്‍ സാധ്യതയുണ്ടെന്നും ആക്ഷേപമുണ്ട്​.