സംസ്‌കൃത സര്‍വ്വകലാശാല: ബിരുദ പ്രോഗ്രാമുകള്‍ സെപ്തംബര്‍ ഒന്നിനും ഡിപ്ലോമ പോഗ്രാം ആഗസ്റ്റ് എട്ടിനും ആരംഭിക്കും
കാലടി : ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയിലെ ബിരുദ പ്രോഗ്രാമുകളിലേയ്ക്കുള്ള ക്ലാസ്സുകള്‍ സെപ്തംബര്‍ ഒന്നിനും ഡിപ്ലോമ പ്രോഗ്രാമിലേയ്ക്കുള്ള ക്ലാസ്സുകള്‍ ആഗസ്റ്റ് എട്ടിനും ആരംഭിക്കുമെന്ന് സര്‍വ്വകലാശാല അറിയിച്ചു. ഡിപ്ലോമ ഇന്‍ ആയുര്‍വേദ പഞ്ചകര്‍മ്മ ആന്‍ഡ് അന്തര്‍ദേശീയ സ്പാ തെറാപ്പി പ്രോഗ്രാമിലേയ്ക്ക് അപേക്ഷിച്ചവര്‍ക്കായുള്ള ശാരീരികക്ഷമത പരീക്ഷയും ഇന്റര്‍വ്യൂവും ആഗസ്റ്റ് മൂന്നിന് ഏറ്റുമാനൂര്‍ പ്രാദേശിക ക്യാമ്പസില്‍ നടക്കും. ബി എഫ് എ പ്രോഗ്രാമിലേയ്ക്ക് അപേക്ഷിച്ചവര്‍ക്കായുള്ള അഭിരുചി പരീക്ഷ ആഗസ്റ്റ് 16ന് കാലടി മുഖ്യ ക്യാമ്പസില്‍ നടക്കും. ആഗസ്റ്റ് 16,17 തീയതികളിലാണ് ബി.എ.(സംഗീതം) പ്രോഗ്രാമിലേക്കുള്ള അഭിരുചി പരീക്ഷ കാലടി മുഖ്യ ക്യാമ്പസില്‍ നടക്കുക. ബി എ (ഡാന്‍സ്-ഭരതനാട്യം) പ്രോഗ്രാമിലേയ്ക്കുള്ള അഭിരുചി പരീക്ഷ ആഗസ്റ്റ് 22,23 തിയതികളിലും ബി എ (ഡാന്‍സ്-മോഹിനിയാട്ടം) പ്രോഗ്രാമിലേയ്ക്കുള്ള അഭിരുചി പരീക്ഷ ആഗസ്റ്റ് 23, 24 തിയതികളില്‍ കാലടി മുഖ്യ ക്യാമ്പസില്‍ നടക്കും. ആഗസ്റ്റ് അഭിരുചി പരീക്ഷകള്‍ ഓഫ്ലൈനായായിരിക്കും.ആഗസ്റ്റ് 29ന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. ബി എ സംസ്‌കൃതം (സാഹിത്യം, വേദാന്തം, ന്യായം, വ്യാകരണം, ജനറല്‍), ബി എ (സംഗീതം, ഡാന്‍സ്), ബി എഫ് എ പ്രോഗ്രാമുകളിലേയ്ക്കുള്ള ഇന്റര്‍വ്യൂ ആഗസ്റ്റ് 31ന് കാലടി മുഖ്യ ക്യാമ്പസില്‍ നടക്കും. മാര്‍ക്ക് ലിസ്റ്റ് അടക്കമുള്ള നിര്‍ദിഷ്ട രേഖകളുടെ പകര്‍പ്പും ഓണലൈന്‍ അപേക്ഷയും പ്രിന്റൗട്ടും സഹിതം പ്രാദേശിക ക്യാമ്പസുകളില്‍ അതത് ഡയറക്ടര്‍മാര്‍ക്കും കാലടി മുഖ്യ ക്യാമ്പസില്‍ അതത് വകുപ്പ് മേധാവികള്‍ക്കും സമര്‍പ്പിക്കേണ്ട അവസാന തിയതി ആഗസ്റ്റ് ഒന്‍പതാണെന്ന് സര്‍വ്വകലാശാല അറിയിച്ചു.
Comments (0)