യൂത്ത് കോണ്‍ഗ്രസ് (എസ് ) ജില്ലാ ജനറല്‍ സെക്രട്ടറിമാരെ തിരഞ്ഞെടുത്തു

എറണാകുളം : യൂത്ത് കോണ്‍ഗ്രസ് (എസ് ) എറണാകുളം ജില്ലാ സെക്രട്ടറിമാരായി സി.എക്‌സ്. ജോര്‍ജ് (ഫോര്‍ട്ട് കൊച്ചി) പി.എസ്. ജിഡാത്ത്  എന്നിവരെ തിരഞ്ഞെടുത്തു. ജില്ലയിലെ പൊതു പ്രവര്‍ത്തനങ്ങളില്‍ മികവ് തെളിയിച്ചവരും, ജനകീയ വിഷയങ്ങളില്‍ ജനങ്ങളുടെയൊപ്പം പ്രവര്‍ത്തിച്ച് വരുന്നവരും, എല്ലാ മേഖലകളിലും കാരുണ്യ സേവന പ്രവര്‍ത്തനങ്ങളിലും കര്‍മനിരതരായി രംഗത്തുള്ളവരുമായ ഇവരുടെ പ്രവര്‍ത്തനം പാര്‍ട്ടിക്ക് ജില്ലയില്‍ മികച്ച നേട്ടമുണ്ടാക്കുന്ന സാഹചര്യമുണ്ടാക്കുമെന്നും, ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തമായ പിന്തുണയും ഉണ്ടാവുമെന്നും, യൂത്ത് കോണ്‍ഗ്രസ് (എസ്) ജില്ലാ പ്രസിഡന്റിന്റെ നേതൃത്വത്തില്‍ കൂടിയ പൊതുയോഗം വിലയിരുത്തി.