വധഭീഷണി സ്വപ്ന സമ്മർദ്ദത്തിൽ.....

വധഭീഷണി സ്വപ്ന സമ്മർദ്ദത്തിൽ.....

തിരുവനന്തപുരം: തനിക്ക് ജയിലിൽ ഭീഷണി ഇല്ലെന്നും സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ്.വധഭീഷണിയുണ്ടെന്നു ചൂണ്ടിക്കാട്ടി കോടതിയിൽ നൽകിയ മൊഴി അഭിഭാഷകന് പറ്റിയ പിശക് ആണെന്നു സ്വപ്ന ജയിലിൽ ഡി.ഐ.ജി യോട്  പറഞ്ഞതായാണ് വിവരം.  വധഭീഷണിയുണ്ടെന്ന് സ്വപ്നയുടെ മൊഴി പുറത്തുവന്നതിനെ തുടർന്ന് ജയിൽ മേധാവി ഋഷിരാജ് സിംഗിന്റെ  നിർദേശത്തെ തുടർന്നാണ് ഡി.ഐ.ജി അജയകുമാർ സ്വപ്ന യിൽ നിന്ന് വിശദാംശങ്ങൾ തേടി മൊഴിയെടുത്തത്.

ചോദ്യംചെയ്യലുമായി  സ്വപ്ന സഹകരിച്ചു എങ്കിലും കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ കൂടുതൽ കാര്യങ്ങൾ പറയുക എന്ന നിലപാട് സ്വപ്ന സ്വീകരിച്ചെന്നാണ് സൂചന.ഇന്നലെ രാവിലെ 11ന് അട്ടക്കുളങ്ങര ജയിലിലെത്തിയ ഡി.ഐ.ജി ജയിലിൽ സി.സി.ടി.വി ദൃശ്യങ്ങളും സന്ദർശക ഡയറികളും പരിശോധിച്ചശേഷം സ്വപ്ന യിൽ നിന്ന് മൊഴി എടുക്കുകയായിരുന്നു.റിപ്പോർട്ടുകൾ ഉടൻ സർക്കാറിന് സമർപ്പിക്കുമെന്ന് ഋഷിരാജ് സിംഗ് വ്യക്തമാക്കി.ജയിലിൽ സ്വപ്നയുടെ സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്.സെല്ലിന് പുറത്ത് സദാസമയവും ഒരു വനിതാപോലീസിനെ കാവലിന്  നിയോഗിച്ചു.ഇംഗ്ലീഷ് പത്രങ്ങളും വാരികയും വായിച്ചാണ് സ്വപ്ന സമയം ചെലവഴിക്കുന്നത്.  സ്വപ്നയുടെ ആരോപണങ്ങൾ തുടക്കത്തിലെ തള്ളിയ ജയിൽവകുപ്പ് അമ്മയും ,മകളും ഭർത്താവും,സഹോദരനും അന്വേഷണ ഉദ്യോഗസ്ഥരും അല്ലാതെ മറ്റാരും ഇവരെ ജയിലിലെത്തി കണ്ടിട്ടില്ല എന്നാണ് അവകാശപ്പെടുന്നത്.പോലീസ് ഉദ്യോഗസ്ഥർ ജയിലിൽ പ്രവേശിച്ചിട്ടില്ല. ജയിലിൽ സ്വപ്ന ആരെയൊക്കെ കണ്ടു, വിളിച്ചു എന്നതിന്റെ കൃത്യമായ വിവരങ്ങൾ എൻ.എയ്,എ ക്ക്  നൽകിയിട്ടുണ്ട്.ഒക്ടോബർ 14 നാണ് സ്വപ്നയെ അട്ടക്കുളങ്ങരയിലെത്തിച്ചത്.അന്ന് മുതലുള്ള സി.സി.ടി.വി ദൃശ്യങ്ങൾ കൈവശമുണ്ടെന്നു ജയിൽ വകുപ്പ് പറയുന്നു. ഉന്നതരുടെ പേരുകൾ വെളിപ്പെടുത്തിയാൽ തന്നെയും കുടുംബങ്ങളെയും വകവരുത്തുമെന്ന്  ചിലർ ജയിലിലെത്തി  ഭീഷണിപ്പെടുത്തിയതായി സ്വപ്ന കഴിഞ്ഞ ദിവസമാണ് കോടതിയിൽ അറിയിച്ചത്. ഇതേ തുടർന്നാണ് ഇവരുടെ സുരക്ഷ കൂട്ടാൻ കോടതി ആവശ്യപ്പെട്ടത്. കേന്ദ്ര ഏജൻസികളെ കൂടാതെ വ്യാജ രേഖ കേസിൽ അറസ്റ്റ് ചെയ്യാൻ പോലീസും ലൈഫ് കേസിൽ മൊഴി എടുക്കാനായി  വിജിലൻസ് ഉദ്യോഗസ്ഥരും ജയിലിൽ എത്തിയിരുന്നു.
 ജയിൽ ഉദ്യോഗസ്ഥരും സ്വപ്നയെ  കാണുന്നുണ്ട്.  അതിനാൽ കോടതിയിൽ രേഖാമൂലം നൽകിയ അപേക്ഷയിൽ പറയും പോലെ ഏത് ഉദ്യോഗസ്ഥനാണ് ഭീഷണിപ്പെടുത്തിയതെന്ന് വകുപ്പിന്റെ അന്വേഷണത്തിൽ അറിയാൻ ആകുമോ എന്നാണ് അന്വേഷണ ഏജൻസികളുടെ സംശയം.