അധിക വൈദ്യുതി നല്‍കാന്‍ കേന്ദ്രം തയ്യാറായിട്ടും കേരളം സ്വീകരിക്കുന്നില്ല: കേന്ദ്രമന്ത്രി ആര്‍.കെ സിംങ്

ചങ്ങരംകുളം: കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ അധികം വൈദ്യുതി നൽകാൻ കേന്ദ്രസർക്കാർ തയാറായിട്ടും അത് സ്വീകരിക്കാൻ സംസ്ഥാന സര്‍ക്കാർ സഹകരിക്കുന്നില്ലെന്ന് കേന്ദ്ര ഊർജ വകുപ്പ് സഹമന്ത്രി ആർ.കെ. സിങ്, ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ നയിക്കുന്ന  വിജയ യാത്രയുടെ മലപ്പുറ സമാപന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ബി ജെ പി ഭരണത്തില്‍  കേന്ദ്രത്തിൽ വൈദ്യുതി മിച്ചം  വയ്ക്കുകയാണ്. കേരളമടക്കമുള്ള എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര സർക്കാർ വിദ്യുതി അവശ്യാനുസരണം നൽകുന്നു. എന്നാൽ കേരളത്തിന്റെ ആവശ്യത്തിന് അത് തികയില്ല.

അധികമായി രണ്ടായിരം മെഗാ വാട്ട് വൈദ്യുതി  ജി കൂടി നൽകാമെന്ന് വാഗ്ദാനം ചെയ്തിട്ടും അത് മുഴുവനായി സ്വീകരിക്കാൻ കേരളം തയാറാകുന്നില്ലന്ന് ആർ.െക. സിങ് പറഞ്ഞു. വാഗ് ദാനം ചെയ്ത  മുഴുവൻ വൈദ്യുതിയും സ്വീകരിക്കാനുള്ള സൗകര്യം കോളം ഒരുക്കുന്നതിൽ പരാജയപ്പെട്ടു. കേരള സർക്കാരിന്റെ കഴിവുകേടാണ് പ്രകടമാകുന്നതെന്ന് മന്ത്രി പറഞ്ഞു.കേരളത്തിൽ വർഗീയതയും വിഭാഗീയതയും വളർത്തി വോട്ടു തട്ടാനാണ് എൽഡി
എഫ് -യുഡിഎഫ് മുന്നണികൾ ശമിക്കുന്നത്. ഇത്തരം വർഗീയ രാഷ്ട്രീയത്തിന്റെ ഇരയാണ് കഴിഞ്ഞ ദിവസം തീവവാദികളാൽ കൊല ചെയ്യപ്പെട്ട ആർഎസ്എസ് പ്രവർത്തകനെന്ന് അദ്ദേഹം പറഞ്ഞു.കേരളം ഭരിച്ച് ഇരൂ മുന്നണികളും അഴിമതിയിൽ മുങ്ങിക്കുളിച്ചു നിൽക്കുന്നു. ഏറ്റവും ഒടുവിൽ ഒരു മന്ത്രി അമേരിക്കയിൽ പോയി മത്സ്യതൊഴിലാളികളുടെ കടലെല്ലാം വിദേശ കമ്പനിക്ക് തീറെഴുതി. ഈ രണ്ടു കൂട്ടരും  കേരളത്തിന്റെ വികസനം തടസപ്പെടുന്നു.കൊവിഡ് നിയന്ത്രിക്കുന്നതിൽ കേരളം പരാജയപ്പെട്ടു. രാജ്യത്തിന്ന് കൂടുതൽ കൊവിഡ് രോഗികൾ ഉള്ളത് കേരളത്തിലും മഹാരാഷ്ട്രയിലുമാണ്, ആർ.കെ. സിങ് പറഞ്ഞു.

ബിജിപി സംസ്ഥാന വൈസ് പ്രസിഡന്റ് സദാനന്ദൻ മാസ്റ്റർ മന്ത്രിക്ക് ഹാരാർപ്പണം നടത്തി. സംസ്ഥാന സെക്രട്ടറി ടി.പി.സിന്ധു മോൾ, യുവ മോർച്ച് അധ്യക്ഷൻ പഭൂൽ കൃഷ്ണൻ, നേതാക്കളായ എം.ടി. രമേശ്, എം.എസ്. സമ്പൂർണ്ണ, നിവേദിത, സി. കൃഷ് കുമാർ, എ.സുധീർ, ജോർജ് കുര്യൻ, വി.വി. രാജൻ, കെ.കെ. സൂന്ദ്രൻ, രാജി പ്രസാദ്, എൻ.പി. രാധാക്യഷ്ണൻ, കെ. രൺജിത്ത്, ഉണ്ണികൃഷ്ണൻമാസ്റ്റർ, പ്രകാശ് ബാബു തുടങ്ങിയവർ സംബന്ധിച്ചു.