റോഡിലെ കുഴിയടയ്ക്കാത്തതില്‍ വേറിട്ട പ്രതിഷേധം നടത്തി നാട്ടുകാര്‍
കുറ്റിച്ചല്‍: റോഡിലെ കുഴിയടയ്ക്കാത്തതില്‍ വേറിട്ട പ്രതിഷേധം നടത്തി നാട്ടുകാര്‍. കോട്ടൂര്‍കോട്ടൂര്‍ കുമ്ബിള്‍ മൂട് പാലത്തിനു സമീപത്തെ അപകടം പതിയിരിക്കുന്ന വലിയ കുഴി അധികാരികളുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും നടപടി ആകാതായതോടെ നാട്ടുകാര്‍ ഗര്‍ത്തത്തിനുള്ളില്‍ കിടന്നു പ്രതിഷേധിച്ചത്. നിരവധി പരാതികള്‍ പറഞ്ഞിട്ടും കുറ്റിച്ചല്‍ ഗ്രാമപഞ്ചായത്തോ,ബ്ലോക്ക് പഞ്ചായത്തോ,ജില്ലാ പഞ്ചായത്തോ,എം.പി യോ എം.എല്‍.എയോ തിരിഞ്ഞു നോക്കിയില്ലന്നും അതിനാല്‍ അധികാരികള്‍ നേരിട്ടെത്തി പ്രശ്നപരിഹാരം കാണുന്നതുവരെ റോഡില്‍ കുത്തിയിരിക്കുമെന്നുറച്ചാണ് നാട്ടുകാര്‍ സംഘടിച്ചത്. നാട്ടുകാരിലൊരാളായ നസീര്‍ റോഡിലെ കുഴിയില്‍ ഇറങ്ങിക്കിടന്നു.



Author Coverstory


Comments (0)