പുഴ കൈയ്യേറി റിസോർട്ടുകൾ പണിഞ്ഞിട്ടും, വനം വകുപ്പ് നോക്കുകുത്തിയായ് നിൽക്കുന്നു .

പുഴ കൈയ്യേറി റിസോർട്ടുകൾ പണിഞ്ഞിട്ടും, വനം വകുപ്പ് നോക്കുകുത്തിയായ് നിൽക്കുന്നു .
പുഴ കൈയ്യേറി റിസോർട്ടുകൾ പണിഞ്ഞിട്ടും, വനം വകുപ്പ് നോക്കുകുത്തിയായ് നിൽക്കുന്നു .

കൊച്ചി: കോടനാടു് ഡിവിഷണൽ ഫോറസ്റ്റ് പരിധിയിൽ; പാണിയേലി പോര്, എന്ന വിനോദ സഞ്ചാര മേഖലക്ക് സമീപം സംരക്ഷിത വനത്തിലെ പെരിയാർ നദിയുടെ തീരത്ത്, വനനിയമങ്ങളും, നദീസംരക്ഷണ നിയമങ്ങളും പരസ്യമായി ലംഘിച്ച് പണിതുയർത്തിയിരിക്കുന്ന റിസോർട്ടുകൾക്ക് എതിരെ വനം വകുപ്പു ഉദ്യോഗസ്ഥർ യാതൊരു നടപടിയും സ്വീകരിക്കാത്തത് നാട്ടുകാരുടെ എതിർപ്പിന് കളമൊരുക്കുന്നു., റിസോർട്ടിലേക്ക് വൈദ്യുതി ലഭ്യമാക്കിയിട്ടുള്ളത് വ്യാജരേഖകൾ ഉണ്ടാക്കിയാണ് മറ്റൊരാളുടെ സ്ഥലത്തിൻ്റെ രേഖകളാണ് ഇതിന് സമർപ്പിച്ചിട്ടുള്ളത്, ഈ മേഖലയുടെ അധികാരം കയ്യാളുന്ന കൊമ്പനാടു് വില്ലേജിൽ ഇങ്ങനെ അനധിയ്യതമായിനിർമിച്ചിരിക്കുന്ന റിസോർട്ടുകളെ കുറിച്ച് യാതൊരു രേഖകളും ഉണ്ടാവുകയില്ല, ഇവർക്ക് നികുതിയും നിയമവും ഒന്നും ആവശ്യമില്ലാത്തവരാണ്, വനത്തിൽ ഒരു കഷണം വിറകൊടിക്കാൻ കയറിയാൽ അവനെ കൊന്ന് കൊലവിളിക്കുന്ന വനം വകുപ്പ് ഉദ്യോഗസ്ഥൻമാരുടെ മൂക്കിൻ തുമ്പത്ത് അനധികൃത കൈയ്യേറ്റങ്ങളും നിർമാണങ്ങളും ഉണ്ടായിട്ട് അതിനെല്ലാം ഒത്താശ ചെയ്യുന്നത് ഇവിടുത്തെ വരുമാനത്തിൻ്റെ പങ്ക് പറ്റാൻ തന്നെയാണെന്നാണ് നാട്ടുകാർ പറയുന്നത്, ഡിവിഷണൽ ഫോറസ്റ്റ് ഉദ്യോഗസ്ഥൻ്റെ ഫോണിലേക്ക് ഇത് സംബന്ധിച്ച കാര്യങ്ങളുടെ സത്യാവസ്ഥ അന്വേഷിക്കാൻ ഫോൺ വിളിച്ചാൽ ഫോൺ അറ്റൻഡ് ചെയ്യാനോ, തിരക്ക് കഴിഞ്ഞ് തിരിച്ച് വിളിക്കാനോ, ഈ വലിയ ഉദ്യോഗസ്ഥൻ ( സർക്കാർ - ജനസേവകൻ) തയ്യാറല്ല, സംസ്ഥാന സർക്കാർ വിനോദസഞ്ചാരം പ്രോൽസാഹിപ്പിക്കാൻ കോടി കൾ മുടക്കുമ്പോൾ ഇവിടെ വരുന്ന സഞ്ചാരി കളുടെ പോക്കറ്റ് എങ്ങനെ കാലിയാക്കാമെന്നാണ് ഇവിടുത്തെ വനം വകുപ്പ് ഉദ്യോഗസ്ഥൻമാർ ആലോചിക്കുന്നത് കാടും പുഴയും കാണാൻ വരുന്ന വിദേശികൾക്ക് 200 രൂപയാണ് പ്രവേശന നിരക്ക് നിശ്ചയിച്ചിരിക്കുന്നതും വാങ്ങുന്നതും, കഴിഞ്ഞ ദിവസം ജർമനിയിൽ ജീവിച്ച് വളർന്ന ഒരു മലയാളിയുടെ കയ്യിൽ നിന്ന് തദ്ദേശീയരിൽ നിന്ന് വാങ്ങുന്നതിൽ നിന്നും കടുതലായി 200 രൂപ പ്രവേശന ഫീസ് വാങ്ങിയത് പരാതിക്കിട നൽകിയിരുന്നു., യാതൊരു വിധ പ്രവർത്തന പരിശീലനമോ, വിനോദ സഞ്ചാര മേഖലയുടെ അവശ്യകതയും മര്യാദയും അറിയാത്ത പാർട്ടി പ്രവർത്തകരെയാണ് ഇവിടെ വന സംരക്ഷണ സമിതി നേതാക്കൻമാരായ് വിനോദ സഞ്ചാരികളെ നിയന്ത്രിക്കാൻ നിയമിച്ചിരിക്കുന്നത് അവർ ആദ്യന്തര ടൂറിസ്റ്റുകളുടെ അടുത്ത് വരെ വളരെ മോശമായാണ് പെരുമാറുന്നതെന്ന് വ്യാപകമായ ആക്ഷേപമുണ്ടായിട്ടും വനം വകുപ്പ് ഉദ്യോഗസ്ഥർ ഇതിനെല്ലാം കൂട്ട് നില്കുന്നത് പൊതുവെപ്രതിക്ഷേധങ്ങൾക്ക് കാരണമായിട്ടുണ്ട്,