വലിയ പെരുമ്പഴ കടവില്‍ ചെന്നിത്തല കരയുടെ പള്ളിയോടം മറഞ്ഞ് പ്ലസ് ടു വിദ്യാര്‍ത്ഥി മരിച്ചു
ചെന്നിത്തല : കരയുടെ പള്ളിയോടം മറഞ്ഞ് പ്ലസ് ടു വിദ്യാര്‍ത്ഥി മരിച്ചു. ആദിത്യന്‍ എന്ന പതിനേഴുകാരനാണ് മരിച്ചത്. ശക്തമായ ഒഴുക്കില്‍ പെട്ട് ചെന്നിത്തല കരയുടെ പള്ളിയോടം മറിഞ്ഞാണ് അപകടമുണ്ടായത്. നാളെ നടക്കുന്ന ആറന്മുള ഉത്രട്ടാതി വള്ളംകളിയില്‍ പങ്കെടുക്കാന്‍ പുറപ്പെടുന്നതിനിടയിലായിരുന്നു അപകടം. രണ്ട് പേരെയാണ് കാണാതായത്. ഇതില്‍ ഒരാളിയിരുന്നു ആദിത്യന്‍. പള്ളിയോടത്തില്‍ ആളുകള്‍ കൂടുതല്‍ കയറിയതാണ് അപകടകാരണമെന്നാണ് റിപ്പോര്‍ട്ട്. 65 പേര്‍ക്കാണ് പള്ളിയോടത്തില്‍ കയറാന്‍ അനുമതിയുണ്ടായിരുന്നുള്ളു. എന്നാല്‍ ഇതില്‍ കൂടുതല്‍ പേര്‍ പള്ളിയോടത്തിലുണ്ടായിരുന്നു. നിലവില്‍ മൂന്ന് സ്‌കൂബ ടീം എത്തി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.



Editor CoverStory


Comments (0)