ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുക: പെൻഷനേഴ്സ് അസോസിയേഷൻ.
മഞ്ഞപ്ര : പെൻഷൻകാരുടെ ആരോഗ്യ ഇൻഷുറൻസ് പദ്ധതി ഒ.പി. ചികിൽസ ഉൾപ്പെടുത്തി നടപ്പിലാക്കണമെന്നും പെൻഷൻ പരിഷ്ക്കരണ കുടിശിക ഉടൻ നൽകണമെന്ന് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ മഞ്ഞപ്ര മണ്ഡലം സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. മഞ്ഞപ്ര മണ്ഡലം പ്രസിഡൻ്റ് പോൾ ജോസഫ് അദ്ധ്യക്ഷത വഹിച്ച സമ്മേളനം ജില്ല പഞ്ചായത്ത് മെംബർ ആനിമോൾബേബി ഉദ്ഘാടനം ചെയ്തു.സംസ്ഥാന സെക്രട്ടറി കെ.വി മുരളി എം.പി.ഗീവർഗീസ്, ജില്ല വൈസ് പ്രസിഡൻ്റ് എം.പി.ആൻ്റണി, അങ്കമാലി നിയോജക മണ്ഡലം പ്രസിഡൻ്റ് എം.ഒ.ആൻ്റണി, സെക്രട്ടറി എസ് ഡി ജോസ് ,ബ്ലോക്ക് പഞ്ചായത്ത് മെംബർ സരിത സുനിൽ, പി.ഒ.ജോർജ്, വി.ടി ജോസ്, ഏ.വി പൗലോസ്, സി.ഒ.പൗലോസ്എന്നീവർ പ്രസംഗിച്ചു . ഭാരവാഹികൾ പ്രസിഡൻ്റ് പി.ഒ.ജോർജ് ,വൈസ് പ്രസിഡൻ്റ് ഏ.വി കൈലാസൻ ,സെക്രട്ടറി വി.ടി. ജോസ് ,ജോ. സെക്രട്ടറി എം.സി തോമസ്, ട്രഷറർ പൗലോസ് ഏ.വി.
Comments (0)