നിയര്‍ണ്ണായക തീരുമാനവുമായി ഗൂഗിള്‍ 2000ത്തിലേറെ പേഴ്‌സണല്‍ ലോണ്‍ ആപ്പുകള്‍ ഈ വര്‍ഷം പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്തു

നിയര്‍ണ്ണായക തീരുമാനവുമായി ഗൂഗിള്‍ 2000ത്തിലേറെ പേഴ്‌സണല്‍ ലോണ്‍ ആപ്പുകള്‍ ഈ വര്‍ഷം പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്തു

ഡല്‍ഹി : ഇന്ത്യയിലെ പ്ലേ സ്റ്റോറില്‍ നിന്ന് ഈ വര്‍ഷം 2,000ലധികം വ്യക്തിഗത വായ്പ ആപ്പുകള്‍ നീക്കം ചെയ്തതായി ഗൂഗിള്‍ അറിയിച്ചു. ഹാനികരമായ പ്രവ ര്‍ത്തനങ്ങള്‍ കണക്കിലെടുത്താണ് വായ്പ ആപ്പുകള്‍ നിരോധിച്ചത്. നിയമ നിര്‍വ്വ ഹണ ഏജന്‍സികളുമായി കൂടിയാലോചിച്ചതിന് ശേഷമാണ് ഈ തീരുമാനം എടു ത്തതെന്ന് കമ്പനി വ്യക്തമാക്കി. വായ്പ എടുക്കുന്നവരെ കൊള്ളയടിക്കുന്ന മൂ ന്നോറോളം വ്യക്തിഗത വായ്പ ആപ്പുകള്‍ നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ ദ്ധതിയിടുന്നതിനിടെയാണ് ഈ വിവരം പുറത്തുവന്നത്. സര്‍ക്കാര്‍ നിരോധിക്കാന്‍ ലക്ഷ്യമിടുന്ന മിക്ക ആപ്പുകളും ചൈനയില്‍ നിന്നുള്ളവയാണ്. കള്ളപ്പണം വെളു പ്പിക്കലുമായി ബന്ധപ്പെട്ടുള്ളവയാണിതെന്നാണ് സംശയിക്കുന്നത്. നിരോധിച്ച വായ്പ ആപ്പുകള്‍ ഇന്ത്യന്‍ ഉപയോക്താക്കളെ ലക്ഷ്യം വച്ചുള്ളതായിരുന്നു എന്ന് ഗൂഗിള്‍ ഏഷ്യ-പസഫിക്കിലെ സീനിയര്‍ ഡയറക്ടറും ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി മേധാ വിയുമായ സൈകത് മിത്ര ന്യൂഡല്‍ഹിയില്‍ നടന്ന ഒരു പരിപാടിക്കിടെ അറിയി ച്ചു. ഇത്തരം വ്യാജ ആപ്പുകളുടെ വ്യാപനം തടയുന്നതിനായി ഗൂഗിള്‍ തങ്ങളുടെ പ്ലേ സ്റ്റോര്‍ നയത്തില്‍ കൂടുതല്‍ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നും മിത്ര അറിയിച്ചു. യോഗ്യത തെളിയിക്കാന്‍ അധിക നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഇന്ത്യയിലെ പേഴ്‌ സണല്‍ ലോണ്‍ ആപ്പുകളോട് ഇപ്പോള്‍ ഗൂഗിള്‍ ആവശ്യപ്പെടുന്നുണ്ട്. യോഗ്യത തെളിയിക്കുന്നതിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) നല്‍കിയിട്ടുള്ള ലൈസന്‍സിന്റെ പകര്‍പ്പ് നല്‍കണം. കൂടാതെ വായ്പ ആപ്പുകള്‍ നേരിട്ട് പണമി ടപാട് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടില്ലെന്നും രജിസ്റ്റര്‍ ചെയ്ത ബാങ്കിങ് ഇതര സാമ്ബത്തിക സ്ഥാപനങ്ങള്‍ (എന്‍ബിഎഫ്സി) അല്ലെങ്കില്‍ ബാങ്കുള്‍ വഴി ഉപ യോക്താക്കള്‍ക്ക് പണമിടപാട് സുഗമമാക്കുന്നതിനുള്ള ഒരു പ്ലാറ്റ്‌ഫോം മാത്രമാണ് നല്‍കുന്നതെന്ന സത്യവാങ്മൂലവും ഇപ്പോള്‍ ആവശ്യപ്പെടുന്നുണ്ട്. 'വ്യക്തിഗത വായ്പകള്‍ നല്‍കുന്നതിന് നിങ്ങള്‍ക്ക് ആര്‍ബിഐ ലൈസന്‍സ് നല്‍കിയിട്ടുണ്ടെ ങ്കില്‍, പരിശോധനയ്ക്കായി നിങ്ങളുടെ ലൈസന്‍സിന്റെ ഒരു പകര്‍പ്പ് സമര്‍പ്പി ക്കണം,' എന്നാണ് കമ്പനി സമീപകാല ബ്ലോഗ്പോസ്റ്റില്‍ അറിയിച്ചത്. 'നിങ്ങള്‍ നേ രിട്ട് പണമിടപാട് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടില്ലെന്നും രജിസ്റ്റര്‍ ചെയ്ത ബാങ്കി ങ് ഇതര ധനകാര്യ സ്ഥാപനങ്ങളോ (NBFC) ബാങ്കുകളോ വഴി ഉപയോക്താക്കള്‍ക്ക് പണമിടപാട് സുഗമമാക്കുന്നതിനുള്ള ഒരു പ്ലാറ്റ്‌ഫോം മാത്രമാണ് നല്‍കു ന്നതെന്നും നിങ്ങള്‍ നല്‍കുന്ന സത്യവാങ്മൂലത്തില്‍ കൃത്യമായി പ്രതിഫലിപ്പിക്കേ ണ്ടതുണ്ട്,' എന്നും ഇതില്‍ പറയുന്നു. ജൂണില്‍, ഒഡീഷ പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം ഗൂഗിളിനോട് 45 'വ്യാജ' വായ്പ ആപ്പുകള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഉടന്‍ നീ ക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. വായ്പ എടുത്തവരില്‍ നിന്നും പണം തി രിച്ചുപിടിക്കാന്‍ ഇത്തരം ആപ്പുകള്‍ അസാന്മാര്‍ഗിക രീതികള്‍ പിന്തുടരുന്നുണ്ടെ ന്ന സംശയവും ഉയരുന്നുണ്ട്. സംശയാസ്പദമായ ഫിന്‍ടെക് ആപ്ലിക്കേഷനുകള്‍ നിരീക്ഷിക്കണം എന്നാണ് ആര്‍ബിഐയുടെ നിര്‍ദ്ദേശം. ഈ നിര്‍ദ്ദേശം പാലിച്ച് ഗൂ ഗിള്‍ കാലാകാലങ്ങളില്‍ രാജ്യത്ത് ഇത്തരം പണമിടപാട് ആപ്പുകള്‍ നീക്കം ചെയ്യു ന്നുണ്ട്. വായ്പ തുക തിരികെ വാങ്ങുന്നതിനുള്ള നടപടികളുടെ ഭാഗമായുള്ള വാ യ്പ ആപ്പുകളുടെ അനിയന്ത്രിതമായ ഉപദ്രവവും അന്യായമായ പെരുമാറ്റങ്ങളും സംബന്ധിച്ച് വ്യാപകമായ പരാതികള്‍ ഉയര്‍ന്നിരുന്നു. ഇതിന് പരിഹാരം കാണു ന്നതിനായി ആപ്പുകള്‍ വഴിയുള്ള ഡിജിറ്റല്‍ വായ്പാ ഇടപാടുകളുമായി ബന്ധപ്പെ ട്ട് പുതിയ മാനദണ്ഡങ്ങളും നിയമങ്ങളും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അടുത്തിടെ പുറത്തിറക്കിയിരുന്നു. വിവിധ മേഖലകളില്‍ നിന്നുള്ള ആവശ്യങ്ങള്‍ പരിഗണി ച്ചും  ഡിജിറ്റല്‍ സേവനങ്ങളുടെ പുരോഗതി ഉറപ്പാക്കുന്നതിന് വേണ്ടിയുമാണ് മാന ദണ്ഡങ്ങള്‍ പുറത്തിറക്കാന്‍ ആര്‍ബിഐ തീരുമാനിച്ചത്.