കൊച്ചി :അഭ്യൂഹങ്ങൾക്ക് വിട നൽകി
അമ്യതപുരി രാമൻ
വീണ്ടും തിരികെയെത്തുന്നു,
നോക്കാൻ ഏൽപിച്ച ആനയെ തിരികെ ഏൽപ്പിക്കുന്നതുമായി ബന്ധപ്പെട്ട ഉട്ടോളി ഗ്രൂപ്പുമായുളള വിശ്വാസവഞ്ചന
തർക്കങ്ങളുടെ പേരിൽ അമൃതാനന്ദമയി ട്രസ്റ്റ് നൽകിയ കേസിൽ ബഹുമാനപ്പെട്ട
ഹൈക്കോടതി വിധി പ്രസ്താവം, രാമന്റെ പരിപാലനവും നടത്തിപ്പവകാശവും അമ്യതപുരിയുടെ മാത്രം .... ഇനി അമ്യത പുരി കാത്തിരിക്കുന്നു, അമ്മയുടെ കൈ എത്തും അരികിലേക്ക് രാമൻ വരുന്ന ദിനങ്ങൾക്കായി അമൃതപുരി കാത്തിരിക്കുകയാണ്. കേരളത്തിലെ പ്രത്യേകിച്ച് തിരുവനന്തപുരത്തും, തൃശൂരുമുള്ള ചില ആനക്കച്ചവട ലോബികൾ പലരുടെയും ആനകളെ പാട്ടത്തിനെന്നും മറ്റ് ആവശ്യങ്ങൾക്കുമെന്നും പറഞ്ഞ് കബളിപ്പിച്ച് കൈക്കലാക്കുകയും കൊമ്പുകൾ മുറിച്ച് ധനസമ്പാദനം നടത്തുകയും സത്യസന്ധരായ ആന ഉടമകളെ കണ്ണിരിലാഴ്ത്തുകയും ചെയ്യുന്ന അധർമങ്ങൾക്കേറ്റ തിരിച്ചടിയാണ് ബഹുമാനപ്പെട്ട കോടതിയുടെ ഇതുപോലുള്ള വിധി പ്രസ്താവങ്ങൾ, കേവലം വണ്ടിചെക്കുകൾ നൽകി ആനയെ സ്വന്തമാക്കിയവരെല്ലാം ഈ വിധിയെ വല്ലാതെ ഭയപ്പെടുന്നുണ്ട്, രാമനുമായി ബന്ധപ്പെട്ട
നിയമയുദ്ധങ്ങൾക്ക് നിയോഗം ലഭിച്ച ഈ അഭിഭാഷക കൂട്ടായ്മയുടെ അമരക്കാരനായ അമ്യതപുരി ട്രസ്റ്റ് പ്രതിനിധിയും ആദരണിയ ഗുരുക്കളുമായ അഡ്വ. JG ജയകൃഷ്ണൻ മേനോൻ ആക്കനാടൻ
. ദേശീയ ശ്രദ്ധ പിടിച്ചു പറ്റിയ നമ്പി നാരയണൻ കേസ്, ഇറ്റാലിയൻ കപ്പൽ കൊല കേസ് മുതലായവയിൽ നീതിക്കായി പോരാടിയതും കോടതിയിൽ നിന്നും നീതിയും ഉറപ്പാക്കിയ അഡ്വക്കേറ്റ് ശ്രീ ഉണ്ണികൃഷ്ണനും നിയമയുദ്ധത്തിന്റെ വിജയ നിമിഷങ്ങളുമായി ഹൈക്കോടതി സമുച്ചയത്തിൽ നില്ക്കുന്നത് ഒരു സത്യത്തിൻ്റെയും നീതിയുടെയും തനിയാവർത്തനത്തിൻ്റെ ബാക്കിപത്രമായാണ്, കാരണം രാമൻ
ഇനി അമ്യത പുരിക്ക് മാത്രം സ്വന്തമായതിൻ്റെ സന്തോഷത്തിൽ.
Comments (0)