യുവാക്കള്‍ക്കിടയിലെ മാവോവാദി സാന്നിധ്യം അന്വേഷിയ്ക്കാന്‍ എന്‍ഐഎ ഒരുങ്ങുന്നു
കോഴിക്കോട് : യുവാക്കള്‍ക്കിടയിലെ മാവോവാദി സാന്നിധ്യം അന്വേഷിയ്ക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ഒരുങ്ങുന്നു. കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം ജില്ലകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുക. രാഷ്ട്രീയ പാര്‍ട്ടികളിലുള്‍പ്പെടെ സജീവമായ യുവാക്കള്‍ക്കിടയില്‍ മാവോവാദി സാന്നിധ്യം ഉണ്ടാകുന്നത് മുന്‍ നിര്‍ത്തിയാണ് അന്വേഷണം വ്യാപിപ്പിയ്ക്കുന്നത്.
വ്യാഴാഴ്ച അറസ്റ്റിലായ വിജിത് വിജയന് പന്തീരാങ്കാവ് മാവോവാദി കേസിലെ പ്രതികളായ താഹ ഫസലും അലന്‍ ഷുഹൈബുമായി ബന്ധമുണ്ടെന്നാണ് കണ്ടെത്തല്‍. ഇവരെ മാവോവാദി പ്രവര്‍ത്തകരാക്കാന്‍ വിജിത് ശ്രമിച്ചെന്നാണ് കണ്ടെത്തല്‍. പന്തീരാങ്കാവ് മാവോവാദി കേസിലെ അലന്റെയും താഹയുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് വിജിത്തിലേക്കും അന്വേഷണം എത്തിയതെന്നാണ് അന്വേഷണ സംഘത്തിന്റെ വിശദീകരണം.



Author Coverstory


Comments (0)