മുഖം മിനുക്കി ജനകീയമായി മൂക്കന്നൂർ പഞ്ചായത്ത് ഓഫീസ്

മുഖം മിനുക്കി ജനകീയമായി മൂക്കന്നൂർ പഞ്ചായത്ത് ഓഫീസ്

മൂക്കന്നൂര്‍: മൂക്കന്നൂർ ഒരുഗ്രാമപഞ്ചായത്തിന്‍റെ നവീകരിച്ച ഫ്രണ്ട് ഓഫീസിന്റെ ഉദ്ഘാടനം ബഹു. അങ്കമാലി എം.എല്‍.എ റോജി. എം.ജോണ്‍ നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ബിജു പാലാട്ടി അദ്ധ്യക്ഷത വഹിച്ചു. മൂക്കന്നൂര്‍ ഗ്രാമപഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയി‍ല്‍ ആറ് ലക്ഷം രൂപ വകയിരുത്തി നിര്‍മ്മാണം പൂര്‍‌ത്തീകരിച്ച ഫ്രണ്ട് ഓഫീസി‍ല്‍ പൊതുജനങ്ങള്‍ക്ക് സേവനം നല്‍കുന്നതിന് വേണ്ടി മൂന്ന് കൌണ്ടറുകള്‍‍ സജ്ജീകരിച്ചിട്ടുത്. ഇരുപതില്‍ അധികം പൊതുജനങ്ങള്‍ക്ക് ഓരോ സമയം ഇരിക്കുന്നതിനുള്ള ഇരിപ്പിടം സജ്ജീകരിച്ചിട്ടുള്ളതും, കുടിവെള്ളം, ടെലിവിഷന്‍ ഉള്‍പ്പെടെയുള്ള ഭൌതിക സൌകര്യം ഒരുക്കിയിട്ടുള്ളതുമാണ്. എല്ലാ വിധ ഭൌതിക സൌകര്യത്തോടെയാണ് ആധുനിക രീതിയിലുള്ള ഫ്രണ്ട് ഓഫീസ് നവീകരിച്ച് നിര്‍മ്മിച്ചിട്ടുള്ളത്. എറണാകുളം ജില്ല പഞ്ചായത്ത് മെമ്പര്‍മാരായ ഷൈനി ജോര്‍ജ്ജ്, അനി മോള്‍ ബേബി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് അഡ്വ. എം.ഒ ജോര്‍ജ്ജ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍‌റ് ജയ രാധാകൃഷ്ണന്‍. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ലാലി ആന്‍റു, സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ എന്‍.ഒ കുര്യച്ചന്‍, ഗ്രേസി ചാക്കോ, ജസ്റ്റി ദേവസ്സിക്കുട്ടി, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ സിജി ജിജു, കെ.എസ് മൈക്കിള്‍, പി. വി മോഹനന്‍, ലൈജോ ആന്‍റു, ബിബിഷ് കെ. വി, ജോഫിന ഷാന്‍റോ, സി.എ രാഘവന്‍, പോള്‍ പി ജോസഫ്, സെക്രട്ടറി സുനില്‍കുമാ‍ര്‍ കെ.യു നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍, ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, അങ്കണവാടി ജീവനക്കാര്‍, സാമൂഹ്യ- രാഷ്ട്രിയ പ്രതിനിധിക‍ള്‍ എന്നിവര്‍ പങ്കെടുത്തു.