ലങ്കാ പാലം പുനര്‍നിര്‍മ്മിക്കുന്നു
പറവൂര്‍: ഏഴിക്കര ഗ്രാമപഞ്ചായത്തിലെ ലങ്കാ പാലം പുനര്‍നിര്‍മ്മിക്കുന്നതിനായി 93 ലക്ഷം രൂപക്കുള്ള ഭരണാനുമതി ലഭിച്ചതായി വി.ഡി.സതീശന്‍ എം.എല്‍.എ അറിയിച്ചു.
ഏഴിക്കര ലങ്കാതുരുത്തിലേക്ക് പ്രവേശിക്കുന്നതിനുള്ള ഏക ആശ്രയമായിരുന്ന ഈ നടപ്പാലം,കാലപ്പഴക്കം മൂലം കേടുവന്ന് സഞ്ചാരയോഗ്യമല്ലാതായി.
കഴിഞ്ഞ 2 വര്‍ഷത്തെ സംസ്‌ഥാന ബഡ്‌ജറ്റില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും സര്‍ക്കാരില്‍ നിന്നും തുക ലഭ്യമാകാതിരുന്നതിനെ തുടര്‍ന്നാണ് നിര്‍മ്മാണം നടക്കാതെ പോയത്. ഈ വര്‍ഷത്തെ എം.എല്‍.എയുടെ ആസ്‌തി വികസന സ്‌കീമില്‍ ഉള്‍പ്പെടുത്തിയാണ് തുക അനുവദിപ്പിച്ചതെന്ന് എം.എല്‍.എ പറഞ്ഞു.
നിലവില്‍ ഉള്ള നടപ്പാലത്തിന് 2.50 മീറ്റര്‍ വീതിയാണ്. നിലവിലെ ഉയരം നിലനിര്‍ത്തിക്കൊണ്ട് തന്നെ 4.00 മീറ്റര്‍ വീതിയില്‍ പൈല്‍ ഫൗണ്ടേഷനില്‍ ബീം സ്ലാബ് മാതൃകയിയാണ് പാലം നിര്‍മ്മിക്കുന്നത്.
പാലം നിര്‍മ്മാണം പൂര്‍ത്തിയാകുന്നേതോടുകൂടി ലങ്കാ തുരുത്തിലേക്ക് വാഹനങ്ങള്‍ക്ക് പ്രവേശിക്കാനാകും.മേജര്‍ ഇറിഗേഷന്‍ വകുപ്പിനാണ് പാലത്തിന്റെ നര്‍മ്മാണ ചുമതല.സാങ്കേതികാനുമതി ലഭിച്ച ശേഷം ടെന്‍റര്‍നടപടികള്‍ പൂര്‍ത്തിയാക്കി വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിനു മുന്‍പ് തന്നെ ഈ പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ ആരംഭിക്കുമെന്നും എം.എല്‍.എ അറിയിച്ചു.
Comments (0)