ക്രൈം ബ്രാഞ്ച് ദൗത്യം സ്വപ്നയെ തകർക്കലൊ'? കുറ്റവാളികളെ സംരക്ഷിക്കലോ?
മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങൾ ഉൾപ്പെട്ടു എന്ന് സ്വപ്ന സുരേഷ് ആരോപിക്കുന്ന സ്വർണകടത്തുമായും മറ്റ് ചില കാര്യങ്ങളും അന്വേഷിക്കാൻ നിയോഗിക്കപ്പെട്ട സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ക്രൈം ബ്രാഞ്ച് ടീം സ്വപ്ന ആരോപിച്ച വിഷയങ്ങളിലെ നിജസ്ഥിതി തെളിയിക്കാനല്ല മറിച്ച് അവർ ഉന്നയിച്ച ആരോപണങ്ങളിൽ ഉൾപ്പെട്ട മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളെ ഏതു വിധേനയും സംരക്ഷിച്ച് സ്വപ്നയുടെ കഥകൾ അവസാനിപ്പിക്കാനുള്ള തന്ത്രങ്ങൾ ആവിഷ്കരിക്കുകയാണെന്നും ഏതുവിധേന സ്വപ്നയുടെ പരാതി ഇല്ലാതാക്കാനുംവേണ്ടി വന്നാൽ സ്വപ്നയേയും കുടുംബത്തേയും ഇല്ലായ്മ ചെയ്യാനും വേണ്ടതായ കരുക്കൾ നീക്കുന്നതായ് സ്വപ്ന നടത്തിയ പത്രസമ്മേളനത്തിൽ കൂടി അരി ആഹാരം കഴിക്കുന്നവർക്ക് ബോധ്യമാകും,
ആർക്കെതിരെയും കള്ള കേസ് എടുപ്പിക്കാനും വ്യക്തിഹത്യ നടത്താനും കേരളത്തിലെ ചില പോലീസുകാർക്ക് ഉള്ള കഴിവും, എതിർക്കുന്നവരെ ഇല്ലാതാക്കാനുള്ള കഴിവും പോലീസിന് ഉണ്ട്, രാജൻ കേസും, വയനാട്ടിലെ വർഗീസ് വധവും ഇതിനൊക്കെ ചെറിയ ഉദാഹരണങ്ങൾ മാത്രം, ഈ രണ്ട് ഉദാഹരണങ്ങളിലൂടെ അധികാരത്തിൽ വന്ന കമ്യൂണിസ്റ്റ് സർക്കാരിൻ്റെ കാലത്ത് തന്നെ സത്യമായ കാര്യങ്ങൾ പറയുന്നവരെ ഭരണകൂടത്തിൻ്റെ നെറികേടുകൾ വിളിച്ചു പറയുന്നവരെ അക്രമിച്ച്ഇല്ലാതാക്കുന്നതും ഈ സർക്കാരിൻ്റെ പോലീസ് ആണെന്നത് വിരോധാഭാസമായി തോന്നാം, സ്ത്രീ സുരക്ഷയും സംരക്ഷണവും പറയുന്നവർ ഈ സ്ത്രീക്ക് അന്നത്തിന് ജോലി കൊടുത്തവരെയും ഉപദ്രവിച്ചുകൊണ്ടിരിക്കുന്നു. അസഹിഷ്ണുതയേക്കുറിച്ചു് വാതോരാതെ സംസാരിക്കുന്നവരാണ് ഭരണകൂടത്തിൻ്റെ കള്ള കച്ചവടത്തിനെതിരെ അതിനെ കുറിച്ച് നേരിട്ടറിഞതെളിവുകൾ നിരത്തിയ ഈ സത്രീയെ ആക്രമിച്ച് ഇല്ലാതാക്കുന്നത് ക്രൈംബ്രാഞ്ചിൻ്റെ ജോലി നടന്ന കുറ്റങ്ങൾ തെളിയിക്കുക കുറ്റവാളികളെ കോടതി മുറികളിലെത്തിക്കുക എന്നതാണ് ഇവിടെ ആരോപണ വിധേയരെ എങ്ങനെയെങ്കിലും സംരക്ഷിക്കുക ആരോപിച്ചവരെഭൂമിയിൽ നിന്ന് തന്നെ ഇല്ലാതാക്കുക അതിനായ് ശക്തരായ ഒരു സേനാ വ്യൂ ഹത്തെ തന്നെ തയ്യാറാക്കി യുദ്ധം ചെയ്യുകയാണ് അനീതിക്കെതിരെയല്ല മറിച്ച് നീതി വേണമെന്നാവശ്യപ്പെടുന്നവരെ ഒരു സ്ത്രീക്കെതിരെ 700 ലധികം കേസ് രജിസ്ട്രർ ചെയ്തിട്ടുണ്ടത്രേ,, യു.പി.യിലല്ല, അഭിപ്രായ, മാധ്യമ സ്വാതന്ത്ര്യമുള്ള കേരളത്തിൽ,, പോലിസിനെ ഉപയോഗിച്ച് ഭരണകൂട ഭീകരത നടത്തുന്ന കോൺഗ്രസ് സർക്കാരുകൾക്കെതിരെ നിരന്തരം സമരം ചെയ്തിരുന്നവരാണിപ്പോൾ അസഹിഷ്ണുതയാൽ പോലീസിനെ തന്നെ ഉപയോഗിച്ച് നിരപരാധികളെയും നേരു പറയുന്നവരെയും ഇല്ലാതാക്കുന്നത്, നിയമസഭക്കകത്ത് പോലും മാധ്യമ സ്വാതന്ത്ര്യം നിഷേധിച്ച ഈ സർക്കാർ അടിയന്തിരാവസ്ഥയിലെ സ്വാതന്ത്ര്യ ധ്വംസനത്തെക്കുറിച്ച് വാചാലമാകുന്നത് കേട്ടാൽ ചിരിയാണ് വരുന്നത്, സ്വപ്നയെന്ന സത്രികുറ്റവാളി യാണെങ്കിൽഇന്ത്യൻ ശിക്ഷാ നിയമം അനുസരിച്ച് ശിക്ഷിക്കപ്പെടണം ഒപ്പം അതിന് കൂട്ടുനിന്നവരും പങ്ക് പറ്റിയവരും, അല്ലാതെ ഞങ്ങൾ നേതാക്കളാണ് അവരുടെ കുടുംബം മാണ് എന്നെല്ലാം പറഞ്ഞ് സാധാരണക്കാരെ മാത്രം ശിക്ഷിപ്പിക്കാനല്ല,
പൊതുഖജനാവിലെ പണം പറ്റി ദാസ്യവേല ചെയ്യുന്ന സർവീസിൽ നാലു കൊമ്പുള്ള റബറിൻ്റെ നട്ടെല്ലുള്ള പോലീസിൻ്റെ ജോലി ചെയ്യുന്നവർ സ്വീകരിക്കേണ്ടതായ സമീപനം അധികാരത്തിൻ്റെ ഗർവ്വ് കാണിച്ച് നേടുന്ന അധികാര ചിഹ്നത്തിൻ്റെ ആരോഹണപഥങ്ങൾ, ഒരു പക്ഷെ ജീവിത സായാഹ്നത്തിൽ ഇരുമ്പഴിക്കുള്ളിൽ ഒടുക്കേണ്ടി വരുമെന്ന ഓർമപ്പെടുത്തലുകൾ വയനാടൻ വർഗീസിൻ്റെയും അടിയന്തരാവസ്ഥയിലെ രാജൻ കേസിലെയും ചരിത്രങ്ങൾ പഠിച്ചാൽ മതിയാകും, നീതിപീഠങ്ങൾ പൗരന് എന്നും ആശ്രയമുണ്ടാകും നീതി പീഠങ്ങളുടെ നട്ടെല്ലുകൾ റബർ നിർമിതമല്ല, അത് നിയമ സംഹിതയുടെ ഉരുക്കു കൊണ്ടാണ്, സ്ത്രീ ശാപം ആളിക്കത്തുന്ന ഒന്ന് തന്നെയാണ് അവൾ സംഹാരരുദ്രയായാൽ അധികാരവും അഹങ്കാരവും വെറും ചാരമാകാൻ അധികം സമയമൊന്നുമാവശ്യമില്ല
Comments (0)