പറവൂരിൽ കളരിയും കളരി ക്ഷേത്രങ്ങളും സംരക്ഷിക്കുന്നതിന് സംഘടന രൂപീകരിച്ചു.

പറവൂരിൽ കളരിയും കളരി ക്ഷേത്രങ്ങളും സംരക്ഷിക്കുന്നതിന് സംഘടന രൂപീകരിച്ചു.
പറവൂരിൽ കളരിയും കളരി ക്ഷേത്രങ്ങളും സംരക്ഷിക്കുന്നതിന് സംഘടന രൂപീകരിച്ചു.

പറവൂർ : വടക്കൻ പറവൂരിന്റെ കളരി ചരിത്രത്തെ വീണ്ടെടുത്തു പുന:സ്ഥാപിക്കുന്നതിനും കളരി പാരമ്പര്യത്തെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തികൊടുക്കുന്നതിനും വേണ്ടി "കളരി പരമ്പര" എന്ന ഒരു സംഘടന 2021 ഡിസംബർ 2 ന് പാലിയത്ത് വച്ച് രൂപീകരിക്കപ്പെട്ടു.
കളരിയും, കളരിക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട പറവൂരിലെ കുടുംബങ്ങളെ കണ്ടെത്തി അവരുടെ ചരിത്രം പുനരാവിഷ്കരിക്കുകയും കളരി ക്ഷേത്രങ്ങളെ സംരക്ഷിക്കുകയും ചെയ്യുക എന്നതാണ് സംഘടനയുടെ പ്രഥമ ലക്ഷ്യം. കളരി ഗുരുക്കന്മാരെയും ശിഷ്യന്മാരേയും കണ്ടെത്തി അവർക്കുവേണ്ട സഹായങ്ങള്‍ ചെയ്യുക, പറവൂരിലെ വ്യത്യസ്ത കളരി സമ്പ്രദായങ്ങളുടെ പ്രദർശനങ്ങള്‍ സംഘടിപ്പിക്കുക, അതിനെ പ്രോത്സാഹിപ്പിക്കുക എന്നതും സംഘടന ലക്ഷ്യം വച്ചിരിക്കുന്നു. പ്രാരംഭ ഘട്ടത്തില്‍ ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ കിഴക്ക് ആലങ്ങാടും തെക്ക് വരാപ്പുഴയും പടിഞ്ഞാറ് ചെറായിയും വടക്ക് വടക്കേക്കര മുതല്‍ പുത്തൻവേലിക്കര വരെയും ആയി നിജപ്പെടുത്തിയിരിക്കുന്നു. ഈ സംഘടനയുടെ ഭാരവാഹികളായി രഞ്ജിത്ത്. എസ്. ഭദ്രൻ (പ്രസിഡന്റ്), സ്വാമിനാഥൻ കെ (സെക്രട്ടറി ), 
ജയശ്രീ പാലിയത്ത് (ട്രഷറർ ), ടി. ആര്‍. ദിനേഷ് മേനോന്‍ തറമേല്‍ കുടുംബം(വൈസ് പ്രസിഡന്റ്‌ ), പി. എസ്. ദിനേഷ് പുഴവൂര്‍ കുടുംബം (ജോയിന്റ് സെക്രട്ടറി )എന്നിവരെ ഡിസംബർ 12ആം തീയതി പാലിയത്ത് വച്ച് നടന്ന യോഗത്തിൽ തെരെഞ്ഞെടുത്തു.