സ്പേസ് ഇൻറർനാഷണൽ റിക്രൂട്ട്മെൻ്റ് സ്ഥാപനത്തിനെതിരെ വിസ തട്ടിപ്പിന് പോലീസിൽ പരാതി

സ്പേസ് ഇൻറർനാഷണൽ റിക്രൂട്ട്മെൻ്റ് സ്ഥാപനത്തിനെതിരെ വിസ തട്ടിപ്പിന് പോലീസിൽ പരാതി
സ്പേസ് ഇൻറർനാഷണൽ റിക്രൂട്ട്മെൻ്റ് സ്ഥാപനത്തിനെതിരെ വിസ തട്ടിപ്പിന് പോലീസിൽ പരാതി

കൊച്ചി: എറണാകുളം കടവന്ത്ര ജംഗ്ഷനിൽ വ്യാപാര മന്ദിർ എന്ന ബഹുനില കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സ്പേസ് ഇൻ്റർനാഷണൽ എന്ന റിക്രൂട്ടിംഗ് സ്ഥാപനത്തിനെതിരെ ലക്ഷങ്ങൾ കബളിപ്പിച്ചതുമായ് ബന്ധപ്പെട്ട് ഉദ്യോഗാർത്ഥികൾ എറണാകുളം സൗത്ത് പോലിസ് സ്റ്റേഷനിൽ പരാതി നൽകി, യൂറോപ്പിലേക്കു വിസ നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ വാങ്ങിയ ശേഷം ബാക്കി തുക എത്രയും പെട്ടെന്ന് അടക്കണമെന്നും പെർമിറ്റ് വന്നു എന്ന് പറഞ്ഞാണത്രേ, ഓഫീസിലേക്ക് ഉദ്യോഗാർത്ഥികളെ വിളിച്ചു വരുത്തിയത്, അവിടെ ചെന്നപ്പോൾ വർഷങ്ങളായി ഇതുപോലെ കബളിപ്പിക്കപ്പെട്ടവർ തങ്ങൾ വിസക്കായ് നൽകിയിരുന്ന തുക തിരിച്ചു നൽകണമെന്ന ആവശ്യമുയർത്തി ഒച്ചപ്പാടുകൾ ഉണ്ടാക്കുന്നത് കണ്ട് തങ്ങളും ഇതുപോലെ കബളിപ്പിക്കപ്പെടുമെന്ന് കണ്ട് നൽകിയ തുക മടക്കി നൽകണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഭീഷണിപ്പെടുത്തി മടക്കി അയക്കാൻ ശ്രമിച്ചതിനാൽ പോലീസിനെ സമീപിക്കയാണുണ്ടായത്, ഇതിൻ്റെ ഉടമസ്ഥനായ തിരുവനന്തപുരം സ്വദേശി സമാനമായ കേസിൽ ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം എടുത്തു മുങ്ങി നടക്കുകയാണ്, നൂറ് കണക്കിന് ആളുകളുടെ കയ്യിൽ നിന്ന് യൂറോപ്പ് വിസ നൽകാമെന്നും അതിനായ് പെർമിറ്റ് കടലാസുകൾ പലതും വ്യാജമായിട്ടു പോലും തയ്യാറാക്കി ജനങ്ങളെ കബളിപ്പിച്ച് കോടികൾ ഉണ്ടാക്കിയിട്ട് അതിൽ ഒരു ചെറിയ വിഹിതം വക്കീലൻമാർക്കും, ചിലപോലീസ് കാർക്കും നൽകി ,നടത്തുന്ന വിസ തട്ടിപ്പുകച്ചവടം കൊച്ചിയിൽ വ്യാപകമായിട്ട് നടക്കുന്നുണ്ടെന്ന് പോലിസിനും ബന്ധപ്പെട്ട അധികാരികൾക്കും വ്യക്തമായ് അറിയാവുന്നതാണ് ചില സബ്ബ് ഏജൻസികളെയും നൂറ് / തൗസ് ൻ്റ് പ്ലസ്, എന്നീ കാറ്റഗറിയിലുള്ള ഓഫീസുകാരെയും പറ്റിച്ച് ചില വിരുതൻമാർ വ്യാജ പെർമിറ്റുകൾ ഉണ്ടാക്കി കോടികളുമായി കബളിപ്പിച്ചു മുങ്ങലും പതിവാണ് ഇങ്ങനെ കബളിപ്പിക്കലിൽപ്പെട്ട് വയനാട് സ്വദേശിനിയായ ഒരു യുവതി അടുത്തിടെ കൊച്ചിയിൽ ആത്മഹത്യ ചെയ്തതും തുടർക്കഥകളാകുന്നു. വ്യാജ പെർമിറ്റ് നൽകി സ്ത്രീകളായ ഏജൻ്റ്മാരെ പറ്റിച്ച് മുങ്ങിയവർ നിരവധിയാണ് ഇതേ തുടർന്ന് ചില സ്ത്രീകൾ ഗുണ്ടകളുടെയും ഭരണകക്ഷി രാഷ്ട്രീയ നേതാക്കളുടെയും പോലീസിൻ്റെയും ഭീഷണിക്കു മുമ്പിൽ ഭയന്ന് ആത്മഹത്യയുടെ വക്കിലാണ് പിന്നെയുമുണ്ട്, ഇത് സെറ്റിൽ മെൻറ് ഒത്തുതീർപ്പ് നടത്തി വിഹിതം പറ്റുന്ന ചില ഭരണകക്ഷിരാഷ്ട്രീയക്കാരും ഈ തട്ടിപ്പുകാരുടെ സഹായികളാണ്, വ്യാജ പെർമിറ്റ് നൽകി കബളിപ്പിക്കപ്പെട്ട ' വനിതാ ഏജൻ്റ് മാർ നൽകിയ പരാതികൾ പോലീസ് പരിഗണിക്കാതെ ഏതെങ്കിലും വ്യക്തിയുടെ പരാതിയിൽ പാർട്ടി ആപ്പിസിൽ നിന്ന് വിളി വരുമ്പോൾ പോലിസ് കേസെടുക്കുന്നത് ഏജൻറുമാർക്കെതിരെയാണ്, യഥാർത്ഥത്തിൽ വ്യാജ പെർമിറ്റ് വിതരണം നടത്തി കോടാനുകോടി തട്ടിച്ച് കൊണ്ട് പോകുന്നവനെ കുറിച്ച് പോലീസിന് നടപടികൾ സ്വീകരിക്കാൻ ഭയമാണ് കാരണം അവരെ സംരക്ഷിക്കാൻ ഒരു ഡി.സി, ആഫീസോ, ഏരിയാ കമ്മറ്റി ആപ്പിസോ ഉണ്ടാവും, വിസ തട്ടിപ്പിൻ്റെ കാര്യത്തിൽ കൊച്ചി പഴയ കൊച്ചി തന്നെയാണ് ഒരു വ്യത്യാസം മാത്രം ഇപ്പോൾ നക്കാപ്പിച്ച ആയിരങ്ങൾ വാങ്ങി ഗൾഫിലേക്കുള്ള തട്ടിപ്പ് മാറ്റി എല്ലാം യൂറോപ്പ് തട്ടിപ്പ് മാത്രമായി