പ്രത്യക്ഷ നികുതി വരുമാനത്തിൽ 17.6% ഇടിവ്
ന്യൂഡൽഹി: രാജ്യത്തു പ്രത്യക്ഷ നികുതി വരുമാനത്തിൽ വൻ ഇടിവ്. കോവിഡിനെ തുടർന്ന് ലോക്ക് ഡൗൺ ഏർപ്പെടുന്നതിനാലാണ് വരുമാനത്തിൽ പ്രതിഫലിച്ചത്. നടപ്പു സാമ്പത്തിക വർഷത്തിൽ ഡിസംബർ 15 വരെയുള്ള കണക്കുപ്രകാരം പ്രത്യക്ഷ നികുതി വരുമാനത്തിൽ 17.6 ശതമാനം ഇടിവുണ്ടായി. 4.95 ലക്ഷം കോടി രൂപയാണ് കോർപ്പറേറ്റ് നികുതി ഇനത്തിൽ 2.26 ലക്ഷം കോടി രൂപയും വ്യക്തിഗത ആദായ നികുതി ഇനത്തിൽ 2.57 ലക്ഷം കോടി രൂപയാണ് സമാഹരിച്ചത്. മുൻകൂർ നികുതി കണക്കുകൾ പ്രകാരമാണിത്. അതേസമയം ധനക്കമ്മി 9.14 ലക്ഷം കോടിയായി ഉയർന്നതായി ഒക്ടോബർ വരെയുള്ള സർക്കാർ കണക്കുകൾ വ്യക്തമാക്കി.നടപ്പ്സാമ്പത്തിക വര്‍ഷത്തെ ബജറ്റ്ലക്ഷ്യത്തിന്‍റെ 114.8 ശതമാനം വരുമിത് .
Comments (0)