ബി.ജെ.പിയെ തോൽപ്പിക്കാൻ ക്രോസ് വോട്ടിങ് :കെ സുരേന്ദ്രൻ
തിരുവനന്തപുരം: ബി.ജെ.പിയെ തോൽപ്പിക്കാൻ യു.ഡി.എഫും, എൽ.ഡി.എഫും ക്രോസ് വോട്ട് ചെയ്തതെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ഇവരുടെ പരസ്യമായ വോട്ട് കച്ചവടം മൂലമാണ് തിരുവനന്തപുരം കോർപ്പറേഷനിൽ ബി.ജെ.പി ഭരണത്തിൽ വരാതിരുന്നത് എന്നും അദ്ദേഹം പറഞ്ഞു.കേരളത്തിൽ ഇനി മത്സരം എൻ.ഡി.എയും എൽ.ഡി.എഫും തമ്മിൽ ആകും. കോൺഗ്രസിന്റെ പ്രസക്തി നഷ്ടപ്പെട്ടു. മാനമുള്ള കോൺഗ്രസുകാർ ഇനി ബി.ജെ.പിക്കൊപ്പം നിൽക്കണം വിവിധ നേതാക്കൾക്കെതിരെ അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടതോടെ സ്ഥാപിത താല്പര്യം സംരക്ഷിക്കുന്നതിനായി വോട്ടു മറിച്ചോ എന്ന് യു.ഡി.എഫ് വിശദീകരിക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു.



Author Coverstory


Comments (0)