ടൈറ്റിൽ, കർഷക സമരത്തിലെ യഥാർത്ഥത്യങ്ങൾ..
കർഷകബിൽ ഓർഡിനൻസ്സായി വന്നത് 2020 ജൂൺ 5 നാണ്. അതിനു മുമ്പ് തന്നെ ഈ നിയമം എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രം അയച്ചു കൊടുത്തു. 500 ലധികം വരുന്ന കർഷക സംഘടനകൾക്കും, മുഴുവൻ സംസ്ഥാനങ്ങൾക്കും അവരുടെ അഭിപായം പറയാൻ അവസരമുണ്ടായിരുന്നു. ഇവരെല്ലാവരും 4 മാസത്തോളം മിണ്ടാതിരുന്നു. സഭയിലതു പാസ്സായിക്കഴിഞ്ഞു 4 ദിവസം പിന്നിട്ടിട്ടും ആരും ഒന്നും മിണ്ടിയില്ല.
MSP നിർത്തലാക്കുമെന്നു ഈ നിയമത്തിൽ എവിടെയും പറയുന്നില്ല. MSP യ്ക്ക് വേണ്ടി നേരത്തെയുള്ള നിയമം അസാധുവാക്കിയിട്ടില്ല. ഈ നിയമം കർഷകർക്കുള്ള സ്വാതന്ത്ര്യമാണ് പ്രഖ്യാപിക്കുന്നത്.
APMC യിൽ കൊണ്ട് പോയി വിളകൾ വിൽക്കണമെന്നുള്ളവർക്കു അവിടെ കൊണ്ടു പോയി കൊടുക്കാം. APMC യും നിർത്തലാക്കിയിട്ടില്ല. ഈ നിയമം APMC യ്ക്ക് പുറത്തും കർഷകർക്ക് അവരുടെ വിളകൾ വിൽക്കാനുള്ള സ്വാതന്ത്ര്യമാണ് നൽകുന്നത്.
1980 മുതൽ യുണിലിവർ കർഷകരുമായി ഡീൽ ചെയ്യുന്നു. അവരുടെ കിസ്സാൻ എന്ന ബ്രാൻഡിൽ ഇറക്കുന്ന പ്രൊഡക്ടുകൾ മാർകെറ്റിലുണ്ട്. അംബാനിയുടെ റിലയൻസ് ഫ്രഷ് 2006 മുതൽ കർഷകരുമായി ഡീൽ ചെയ്യുന്നുണ്ട്, 1990 മുതൽ അദാനിയും ഡീൽ ചെയ്യുന്നുണ്ട്. അപ്പോൾ CORPORATE വാദം പൊളിഞ്ഞു.
2004 ലെ മൻമോഹൻ സിംഗ് ഗവെർന്മെന്റാണ് സ്വാമിനാഥൻ കമ്മീഷനെ നിയമിച്ചത്. 2006 ൽ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചു. 2007 ൽ NATIONAL POLICY FOR FARMER എന്ന നയം UPA ഗവണ്മെന്റ് പ്രഖ്യാപിച്ചു. ഭാരതീയ കിസാൻ യൂണിയൻ 2008 ൽ MSP കൂട്ടണമെന്നും ഒപ്പം സ്വകാര്യ കമ്പനികൾക്ക് ഗോതമ്പു വാങ്ങാൻ അനുവാദം നൽകണമെന്നും ആവശ്യപ്പെട്ടൂ. 2019 ലെ തെരെഞ്ഞെടുപ്പു വേളയിൽ ഭാരതീയ കിസാൻ യൂണിയൻ ആവശ്യപ്പെട്ടത് ഇടനിലക്കാരിൽ നിന്നും കർഷകരെ രക്ഷിക്കാൻ വേണ്ടി APMC ആക്ട് തന്നെ എടുത്തു കളയണമെന്നാണ്. APMC ആക്ട് എടുത്തു കളയാൻ തയ്യാറാകാത്ത മോദിക്കെതിരെ ഇവർ ' മോദി ഗോ ബാക്ക് ' എന്ന് മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ആ ഭാരതീയ കിസാൻ യൂണിയൻ വിരോധാഭാസമെന്നപോലെ ആട്ടിന്തോലിട്ട ചെന്നായകണക്കെ ഇന്ന് സമരമുഖത്തുണ്ട്.
2010 ൽ ശരത് പവാർ കൃഷി മന്ത്രിയായിരിക്കെ APMC പരിഷ്‌ക്കരിക്കണമെന്നും സ്വകാര്യ കമ്പനികളുടെ പങ്കാളിത്തം വർദ്ധിപ്പിക്കണമെന്നും കാണിച്ചുകൊണ്ട് എല്ലാ മുഖ്യമന്ത്രിമാർക്കും കത്തയച്ചു. 2011 വരെ മുഖ്യമന്ത്രിമാരാരും മിണ്ടിയില്ല. തുടർന്ന് ശരത് പവാർ വീണ്ടും REMINDER കത്തെഴുതി. പക്ഷെ മുഖ്യമന്ത്രിമാരും കർഷക സംഘടനകളും മിണ്ടിയില്ല. പ്രതികരിച്ചില്ല. 2012 ൽ കോണ്‍ഗ്രസ് നേതാവ് കപിൽസിബിൽ APMC പരിഷ്‌ക്കരിക്കണമെന്നും 7 തട്ടിലുള്ള ഇടനിലക്കാർ കർഷകരെ കൊള്ളയടിക്കുന്നു എന്ന് പറഞ്ഞു. 2013 ൽ രാഹുൽ ഗാന്ധി പത്ര സമ്മേളനം നടത്തി പറഞ്ഞു .. " മണ്ഡികൾക്ക് പുറത്തു പഴം പച്ചക്കറികൾ തുടങ്ങിയവ വിൽപ്പന നടത്താൻ കർഷകർക്ക് സ്വാതന്ത്ര്യം നൽകും ." ഗവണ്മെന്റ് കണക്കു പ്രകാരം 60 % പഴങ്ങളും പച്ചക്കറികളും മണ്ഡികളുടെ അവഗണയും അനാസ്ഥയും മൂലം ചീഞ്ഞു പോകുന്നു. കർഷകർ ആത്മഹത്യയിലേക്കു നീങ്ങുന്നു. 2019 ലെ കോണ്‍ഗ്രസ്സിന്റെ പ്രകടന പത്രികയിൽ 11 ആം ഇനമായി അവർ എഴുതി APMC ഇല്ലാതാക്കുകയും സ്വതന്ത്രമായി കർഷകർക്ക് അവരുടെ ഉത്പ്പന്നങ്ങൾ ഇന്ത്യക്കു അകത്തും പുറത്തും വിൽക്കാനുള്ള അനുവാദം കൊടുക്കാനും തങ്ങൾ അധികാരത്തിൽ വന്നാൽ നടപടിയെടുക്കുമെന്ന് മോദി ഗവണ്മെന്റ് നടപടിയെടുത്തപ്പോൾ കോണ്‍ഗ്രസ് വെട്ടിലായി. കോണ്‍ഗ്രസ് ജയിച്ചിരുന്നെങ്കിൽ അവർ ഏറ്റുരച്ച നടപടി നിയമമായി കൊണ്ട് വരില്ലെന്നും കർഷകരെ അവർ പറഞ്ഞു പറ്റിക്കുകയായിരുന്നുവെന്നും ഉറപ്പായി.
പാർലിമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റി ഫോർ അഗ്രിക്കൾച്ചറൽ റിഫോംസ് എന്ന കമ്മിറ്റിയിൽ എല്ലാ കക്ഷികളുമുണ്ട് . 2018 ൽ അവർ പഠനം നടത്തി റിപ്പോർട്ട് ലോകസഭയിൽ വച്ചു. ആ റിപ്പോർട്ടിൽ പറയുന്നു APMC കളിൽ നടക്കുന്നത് കൊള്ളയാണെന്ന്. കർഷകരെ ഇവർ പിഴിയുകയാണെന്ന്. അതുകൊണ്ടു അടിമുടി അഴിച്ചു പണിയണമെന്നും.. നാളിതുവരെ ഇതിനെതിരെ ആരും പ്രതികരിച്ചില്ല.
ഇപ്പോൾ നടക്കുന്ന സമരക്കാരുമായി ചർച്ച ചെയ്യാൻ കേന്ദ്ര ഗവണ്മെന്റ് തയ്യാറായപ്പോൾ 500 ൽ പരം കർഷക സംഘടനകളിൽ 35 പേരാണ് വന്നത് അതിൽ 32 പേർക്കും പഞ്ചാബി ഭാഷ മാത്രമേ അറിയൂ. പഞ്ചാബിലെ മണ്ഡി ഉടമസ്ഥന്മാരുടെ സിൽബന്ദികളാണ് ചർച്ചയ്ക്ക് വന്നത് എന്നർത്ഥം. 18 രൂപ താങ്ങു വിലയുള്ള അരി പഞ്ചാബിലെ ഏജന്റുമാർ കർഷകരിൽ നിന്നും 12 രൂപയ്ക്കു വാങ്ങി (താങ് വിലയേക്കാൾ കുറച്ചു വാങ്ങി ) FCI യ്ക്ക് താങ് വിലയായ18 രൂപയ്ക്കു കൊടുക്കുന്നു. ലക്ഷ കണക്കിന് ടൺ ആണ് ഇത്തരത്തിൽ വിൽപ്പന നടത്തുന്നത്. ഇത് ചെറിയ കണക്കാണ്. ഇതിന്റെ ദല്ലാളന്മാർ ഊട്ടി വളർത്തുന്ന രാഷ്ട്രീയ പാർട്ടികളാണ് പഞ്ചാബിലുള്ളത്. അതുകൊണ്ടാണ് ഈ സമരത്തെ പഞ്ചാബിലെ രാഷ്ട്രീയ കോമരങ്ങൾ സ്പോൺസർ ചെയ്യുന്നത്.
ഉദാഹരണമായി കർഷകർ 12 രൂപയ്ക്കു പഞ്ചാബിലെ മണ്ഡികൾക്ക് കൊടുക്കാതെ പുതിയ നിയമമനുസരിച്ചു 26 രൂപ താങ്ങു വിലയുള്ള കേരളത്തിൽ അരി കൊടുക്കുന്നു എന്ന് കരുതുക. അതിനുള്ള ചരക്കു നീക്ക സംവിധാനങ്ങൾ ട്രക്ക് വഴിയും വാഗൺ വഴിയും റെയിൽ വഴിയും ഇപ്പോഴുണ്ട്. കൂടാതെ കേന്ദ്ര ഗവണ്മെന്റ് അത് വിപുലീകരിക്കാൻ തയ്യാറാകുന്നു. ചരക്ക് കടത്തു കൂലിയുടെ 50 % സബ്സിഡി കൊടുക്കാൻ കേന്ദ്രവും 25% സബ്സിഡി കൊടുക്കാൻ സംസ്ഥാനവും തയ്യാറാണ്.
കർഷകർക്ക് പ്രാമുഖ്യം നൽകിയിട്ടുള്ള നിയമമാണിത്. കർഷകർക്ക് തീരുമാനിക്കാം അവരുടെ ഉത്പന്നം എവിടെ ആർക്ക് വിൽക്കണമെന്നു. ഭാരതത്തിൽ ഏതു സംസ്ഥാനത്തും വേണ്ടി വന്നാൽ ആഗോള തലത്തിലും വില്പന നടത്താൻ കർഷകർക്ക് സ്വാതന്ത്ര്യം നൽകുന്ന നിയമമാണ് കേന്ദ്രം കൊണ്ട് വന്നിട്ടുള്ളത്.
2800 ലധികം മണ്ഡികളാണ് പഞ്ചാബിലും ഹരിയാനയിലുമായിട്ടുള്ളത്. അതിനു കീഴെ 24000 ത്തോളം ഏജന്റമാരുണ്ട്. ഈ എജെന്റ്മാർ കോടിക്കണക്കിനു ടേണോവറുള്ളവരാണ്. കേരളത്തിലെ ലോട്ടറി ഏജന്റമാരെ പോലെ പാവങ്ങളല്ല അവർ. അവരുടെ ചൂഷണം അസഹനീയമാണ്.
1928 ൽ ബ്രിട്ടിഷുകാർ ബ്രിട്ടിഷുകാർക്കു വേണ്ടി സ്വാർത്ഥപരമായി ആരംഭിച്ച നിയമം ഇപ്പോൾ കർഷകർക്ക് സ്വാതന്ത്ര്യം നൽകുന്ന രീതിയിൽ മാറ്റുകയാണ് മോദി ഗവണ്മെന്റ് ചെയ്തത്.
.
Comments (0)