സുധേഷ് കുമാര്‍ ഉപാധ്യായ ഐ.പി എസ് ന്‍റെ ഡി.ജി.പി സ്വപനം തകരുന്നു

സുധേഷ് കുമാര്‍ ഉപാധ്യായ ഐ.പി  എസ് ന്‍റെ ഡി.ജി.പി  സ്വപനം തകരുന്നു

സംസ്ഥാന പോലീസിലെ നിലവിലെ മേധാവി ലോക്നാഥ്‌ ബഹ്റ സ്ഥാനമൊഴിയുന്നതോടെ പോലീസ് ചീഫ് കുപ്പായം അണിയാൻ കാത്ത് നില്‍ക്കുന്ന സുധേഷ്കുമാര്‍ ഐ പി എസ് ന്‍റെ സ്വപ്നത്തിന് മങ്ങലേല്‍ക്കുന്നു.തിരുവനന്തപുരത്തെ പോലീസ് ഡ്രൈവറെ മര്‍ദിച്ച കേസില്‍ മകള്‍ കുറ്റക്കാരിയെന്ന റിപ്പോര്‍ട്ട്‌ നിലനില്‍ക്കുമ്പോള്‍ ആ കേസ് അട്ടിമറിക്കപ്പെടുമെന്ന് തന്നെ ആണ് പോലീസ് വൃത്തങ്ങള്‍ വിശ്വസിക്കുന്നത്.ഇതിനധികം തന്നെ സുധേഷ് കുമാറിന്‍റെ പോലീസുകാര്‍ക്ക് നേരെയുള്ള പെരുമാറ്റങ്ങള്‍ക്ക് എതിരെ പോലീസ് സേനയിലെ വിവിധ സംഘടനകളും ഐ പി എസ്സ് കാരും രംഗത്ത് എത്തി കഴിഞ്ഞു.സുധേഷ് കുമാര്‍ ബി എസ് എഫ് ല്‍ ഡെപ്യൂട്ടേഷനിൽ ജോലി ചെയ്യുമ്പോള്‍ ഇന്ത്യ-ബംഗ്ലാ അതിര്‍ത്തിയിലൂടെ കന്നുകാലികളെ ബംഗ്ലാദേശിലേക്ക് കള്ളകടത്ത് നടത്തിയതില്‍ വന്‍ കോഴ വാങ്ങിയിരുന്നു എന്ന് പറയപ്പെടുന്ന കേസ് ആരോപണ വിധേയനായി നില്‍ക്കുന്ന കാര്യം കേരളത്തിലെ സേനാംഗങ്ങളുടെ ശ്രദ്ധയില്‍പെട്ടതായി പറയുന്നു.ഉത്തര ഇന്ത്യയില്‍ ലക്ഷങ്ങള്‍ മറിയുന്ന കച്ചവടമാണ് കാലികടത്ത്.ബംഗ്ലാദേശിലേക്ക് കാലികളെ കയറ്റിവിടുന്നത് നിയമ വിരുദ്ധമാണെന്നിരിക്കെ ഈ ഇടപാടില്‍ സുധേഷ് കുമാറിന്റെ പങ്കിനെപ്പറ്റി കേന്ദ്ര ഇന്റലിജൻസ് റിപ്പോർട്ട് നൽകിയിരുന്നു എന്ന് പറയപ്പെടുന്നു. ഉത്തരഭാരതത്തിൽ നിന്നുവരുന്ന പല ഐപി എസ്സുകാരും കേരളത്തിലെ പൊലീസുകാരെ വെറും വേലക്കാരായി മാത്രം കാണുന്നതും അവരെ പരമാവധി ദ്രോഹിക്കുകയും ചെയ്യുക എന്നത് ഇവരുടെ വിനോദമാണ്. സുധേഷ് കുമാർ പോലീസ് ചീഫ് ആകുന്നതോടെ ഉയർന്ന റാങ്കിലുള്ള ഓഫീസർമാർക്ക് പോലും വീട്ടു ജോലികൾ ചെയ്തു കൊടുക്കേണ്ടിവരും എന്നും തങ്ങളുടെ മൗലികാവകാശങ്ങൾ നിഷേധിക്കപ്പെടുമെന്നും ഭയന്നിരിക്കുകയാണ് പോലീസുകാരിൽ പലരുമെന്ന് സേനാ വൃത്തങ്ങളിൽ അടക്കം പറച്ചിൽ തുടങ്ങിക്കഴിഞ്ഞു. 2018 ജൂണിൽ കനക കുന്നിനു മുകളിൽ വച്ച് കേരള പോലീസിലെ സേനാംഗത്തെ മകൾ പരസ്യമായി മർദ്ദിച്ചു അവശനാക്കിയ കേസ് ഇപ്പോഴും എങ്ങുമെത്തിയിട്ടില്ല.