സ്വിഫ്റ്റ് കമ്പനി രൂപീകരണം ;അംഗീകൃത യുണീയനുകളുമായി കെ.എസ്.ആര്‍.റ്റി.സി എം.ഡി ഇന്ന് ചര്‍ച്ച നടത്തും

സ്വിഫ്റ്റ് കമ്പനി രൂപീകരണം ;അംഗീകൃത യുണീയനുകളുമായി കെ.എസ്.ആര്‍.റ്റി.സി എം.ഡി ഇന്ന് ചര്‍ച്ച നടത്തും

തിരുവനന്തപുരം : സ്വിഫ്റ്റ് കമ്പനി രൂപീകരണവുമായി ബന്ധപ്പെട്ട് അംഗീകൃത യൂണിയനുകളുമായി കെ.എസ്.ആർ.ടി.സിഎം.ഡി. ഇന്ന് ചർച്ച നടത്തും. എന്തു വിലകൊടുത്തും സ്വിഫ്റ്റ് നടപ്പാക്കാനാണ് എം.ഡി.ബിജു പ്രഭാകറിന്റെ തീരുമാനം.പ്രതിപക്ഷ യൂണിയനുകൾ ഇപ്പോഴും കമ്പനി രൂപീകരണത്തിന് എതിരാണ്.
ശനിയാഴ്ചത്തെ വാർത്താ സമ്മേളനത്തിൽ തുറന്നടിച്ച ബിജു പ്രഭാകർ ഇന്നലെ ശാന്തമായാണ് പ്രതികരിച്ചത്. 5 % ജീവനക്കാർ മാത്രമാണ് കള്ളത്തരങ്ങൾ
നടത്തുന്നത്. ജീവനക്കാരുടെ പിന്തുണയുണ്ടെങ്കിലേ മുന്നോട്ടു പോകാൻ കഴിയൂ എന്നും വ്യക്തമാക്കിയിരുന്നു. സ്വിഫ്റ്റ് കമ്പനിയെ എതിർക്കുന്നവർ
കെ.എസ്.ആർ.ടി.സിയിൽ ഉണ്ടാകില്ലെന്ന് പരസ്യ പ്രതികരണം നടത്തിയ എം.ഡി.ഇന്നത്തെ ചർച്ചയിൽ എന്ത് സമീപനം.സ്വിഫ്റ്റ് കമ്പനി രൂപീകരണം ; അം...
ഇന്നത്തെ ചർച്ചയിൽ എന്ത് സമീപനം എടുക്കുമെന്നത് ശ്രദ്ധേയമാണ്.അംഗീകൃത യൂണിയനിൽ ടി.ഡി.എഫും ബി.എം.എസും കമ്പനിക്കെതിരെ നിൽക്കുമ്പോൾ ഇവരെ അനുനയിപ്പിക്കേണ്ടതുണ്ട്.കെ.എസ്.ആർ.ടി.സിയിലെ 100 കോടി ക്രമക്കേടിൽ ശക്തമായ നടപടി വേണമെന്ന് എല്ലാ യൂണിയനുകളും ആവശ്യം ഉന്നയിച്ചു.ഇക്കാര്യങ്ങളടക്കം ഇന്ന് ചർച്ചയാകും.